Image

ഗ്രീന്‍ കാര്‍ഡ് (നോവല്‍- അദ്ധ്യായം 6 തെക്കേമുറി)

Published on 15 September, 2020
ഗ്രീന്‍ കാര്‍ഡ് (നോവല്‍- അദ്ധ്യായം 6 തെക്കേമുറി)
വ്യാഴാഴ്ച വെളുപ്പിന് തലക്കോഴി കൂവുന്നതുകേട്ട് മത്തായിച്ചന്‍ ഉണര്‍ന്നു. എടീ —
“”എടീ അന്നാമ്മേ എഴുന്നേല്‍ക്കൂ’’ അന്നാമ്മയും ഉണര്‍ന്നു.. ഏതോ വികാരത്താല്‍ വിവശായി മത്തായിച്ചന്‍ കിടക്കയില്‍തന്നെ കുത്തിയിരുന്നു. ഭൂതകാല ഓര്‍മ്മകള്‍ ഓരോന്നായി കണ്‍മുമ്പില്‍ തെളിയുന്നു. താന്‍ വിവാഹം ചെയ്ത നാള്‍ തുടങ്ങി ഇന്നേയോളമുള്ള അന്ഭവങ്ങള്‍. എല്ലാമെല്ലാം ചികഞ്ഞു നോക്കുമ്പോള്‍ ആശ്വസിപ്പാനായി ഒന്നുമാത്രം. എങ്ങനെ ഇത്രത്തോളമെത്തി.? മത്തായിച്ചന്റെ കണ്ണുകള്‍ ഈറനായി. നാവ് വരണ്ട ു. ഒലിച്ചിറങ്ങിയ കണ്ണുനീരിനോടൊപ്പം മത്തായിച്ചന്റെ നാവ് ഉരുവിട്ടു.
“”എന്റെ ദൈവം മഹത്വത്തില്‍ ആര്‍ദ്രവാനായ് ജീവിക്കുമ്പോള്‍
സാധു ഞാനീ ക്ഷോണിതന്നില്‍ ക്ലേശിപ്പാന്‍
ഏതും കാര്യമില്ലെന്നെന്റെയുള്ളം  ചൊല്ലുന്നു.
ഭര്‍ത്താവിന്റെ ഹൃദയവേദന മണത്തറിഞ്ഞ അന്നാമ്മയാണ് അടുത്ത വരികള്‍ ഉരുവിട്ടത്.
“”നാളയെക്കൊണ്ടെന്‍ മനസ്സില്‍ ലവലേശം ഭാരമില്ല
ഓരോനാളും ദൈവമെന്നെ പോറ്റുന്നു.
തന്റെ കൈകളില്‍ ഞാന്‍ ദിനം തോറും ചാരുന്നു.
പാട്ടും പ്രാര്‍ത്ഥനയും കഴിഞ്ഞ് അന്നമ്മ അടുക്കളയിലേക്ക് കടന്നു. മത്തായിച്ചന്‍ കിടക്കയില്‍തന്നെ ഇരുന്നു കൊണ്ട ് മുറുക്കാന്‍ ചെല്ലം കൈയ്യിലെടുത്തു.ഓര്‍മ്മകളുടെ നീര്‍ക്കയത്തില്‍ അയാളുടെ മനസ്സ് ശ്വാസം മുട്ടി.
“”മാറില്‍കിടത്തി താലോലിച്ച്, മുതുകില്‍ കൊട്ടി വാപ്പോ പാടി ഉറക്കി ,നിറുകയില്‍ ചുംബിച്ച് നിര്‍വൃതികൊണ്ട ് , ഉരുളകള്‍ ഉരുട്ടി വായില്‍ കൊടുത്ത്, ഇക്കിളിയിട്ട് കുടുകുടെ ചിരിപ്പിച്ച്. താലോലിച്ച് താന്‍ വളര്‍ത്തിയ തന്റെ ഓമന മകള്‍ സുനന്ദ   അവളെ താന്‍ ഒരുവന്്  ഭാര്യയായി ഏല്‍പ്പിച്ചു കൊടുക്കുക. സഹിക്കാനാവുന്നില്ല., എങ്കിലും ലോകത്തിന്റെ ആചാരമര്യാദകള്‍ക്കു കീഴ്‌പെട്ടല്ലേ മതിയാകൂ. ഒരുപക്ഷേ അവള്‍ക്കും ഇന്നാവശ്യം സ്‌നേഹധനനായ ഒരു പിതാവിനെയല്ലായിരിക്കാം. മറിച്ച് അവളുടെ സ്വപ്നത്തിനൊത്തവണ്ണം ഒരു ഭര്‍ത്താവിനെയായിരിക്കാം. ഏതായാലും ശരി, തന്റെ മകള്‍ ജീവിതത്തില്‍ ദുഃഖിക്കാന്‍ പാടില്ല.
“”എന്റെ ദൈവമേ! നീയവിടുന്ന് കൂട്ടായിരിക്കണമേ’’ മത്തായിച്ചന്‍ കട്ടിലില്‍നിന്നെഴുന്നേറ്റു.
ധ്രുതഗതിയില്‍ കാര്യങ്ങളോരൊന്നും ക്രമപ്പെടുത്തിയതിനാല്‍ സമയം പോയതറിഞ്ഞില്ല. കാറിന്റെ ഇരമ്പലുകള്‍ കേട്ട് മത്തായിച്ചന്‍ എത്തിനോക്കി.
“”അന്നാമ്മേ അവരിങ്ങെത്തി. മോളേന്തിയേ? ഒരുങ്ങാന്‍ പറ.’’ രണ്ട ാം മുണ്ട ും തോളിലിട്ട് മുറ്റത്തിറങ്ങിയ മത്തായിച്ചന്‍, ഉലഹന്നാന്‍ ദേവസ്യയെ ഹസ്തദാനം ചെയ്ത് തിണ്ണയിലേക്ക് കയറ്റി. അപ്പനെ അനുധാവനം ചെയ്ത് ജോസും കയറി.
വിവാഹത്തിന്റെ ആദ്യചടങ്ങായ “”പെണ്ണുകാണല്‍’’ എന്നതിന്റെ ആദ്യഭാഗം പൂര്‍ത്തിയായി.
കാറിന്റെ ശബ്ദം കേട്ട് നാരായണപ്പണിക്കരും വലിഞ്ഞെത്തി.
 ചടങ്ങുകള്‍ ഓരോന്നായി പുരോഗമിച്ചു. കപ്പില്‍ നിറച്ച ചായയുമായി സുനന്ദ രംഗപ്രവേശം ചെയ്തു. കണ്ണുകള്‍ തമ്മിലിടഞ്ഞു. “”മോളുടെ പേരെന്താ’’? ഉലഹന്നാന്‍ ദേവസ്യസംസാരശുദ്ധിയെ ചോദ്യം ചെയ്തു.””സുനന്ദ’’ “”എവിടാ പഠിച്ചത്? ജോസ് വിദ്യാഭ്യാസ യോഗ്യതയെ തിട്ടപ്പെടുത്തി. “”മിറാജ് മെഡിക്കല്‍ കോളേജില്‍’’ അടുക്കളയിലേക്കു കയറിപ്പോയ സുനന്ദയുടെ പിന്നാലെ “”ചെറുക്കന്റെ പെങ്ങള്‍’’ എന്ന സ്ഥാനമുള്ള ഭാവിനാത്തൂന്ം കൂടെ കയറി.
കാടുകയറിയുള്ള ചോദ്യങ്ങള്‍ അവര്‍ ചോദിക്കുമ്പോഴും, വായില്‍ പല്ലുണ്ടേ ാ? കോങ്കണ്ണുണ്ടേ ാ? ചട്ടുകാലുണ്ടേ ാ? ചെവിയില്‍ പഴുപ്പുണ്ടേ ാ? വായ്‌നാറ്റമുണ്ടേ ാ? എന്നിങ്ങനെയുള്ള ഫിസിക്കല്‍ ചെക്കപ്പ് അവര്‍ നടത്തി. അല്‍പ്പ നേരമായിട്ട് സ്വന്ത ഭാര്യയെ കാണാനില്ലല്ലോയെന്ന അന്വേഷണവുമായി മൂത്ത അളിയന്‍ അകത്തേക്കു കയറി. പെണ്ണിന്റെ പ്രായം അറിയുക എന്ന കര്‍ത്തവ്യ നിര്‍വ്വഹണത്തിലേക്കു കടന്നു.
“”സുനന്ദയുടെ ഡെയിറ്റ് ഓഫ് ബര്‍ത്ത്?’’
 എന്തൊക്കെ പഠിച്ചു? എവിടെയൊക്കെ പഠിച്ചു? എന്നിങ്ങനെയുള്ള അന്വേഷണം അയാളും പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ടിന്റെ അവസാനഭാഗം തയ്യാറാക്കുന്നതിലേക്കായി ചെറുക്കന്‍കൂട്ടര്‍ ഒന്നടങ്കം മുറ്റത്തു സമ്മേളിച്ചു.
“ഭസാമാന്യം തൃപ്തികരം’’ എന്ന പ്രോഗ്രസ്  റിപ്പോര്‍ട്ടുമായി ഉലഹന്നാന്‍ ദേവസ്യ അകത്തേക്കു കടന്നു. “”മത്തായിച്ചാ കുട്ടിയെ ഞങ്ങള്‍ക്കിഷ്ടപ്പെട്ടു. ഇനിയും ബാക്കി ഭാഗം മത്തായിച്ചന്‍ പറഞ്ഞോളൂ   .” “”ഞാന്‍ എന്തോ പറയാനാ? പയ്യനെ ഞങ്ങള്‍ക്കും തൃപ്തിപ്പെട്ടു. ഇനിയും ബാക്കി കാര്യങ്ങള്‍ പറഞ്ഞോളൂ.” “ ജോസിന്് ചുരുങ്ങിയ അവധിയേയുള്ളുവെന്ന് അറിയാമല്ലോ, അതുകൊണ്ട ് വരുന്ന തിങ്കളാഴ്ച നിശ്ചയം നടത്തുക. അതിന്റെ പിന്നത്തെ തിങ്കളാഴ്ച കല്യാണവും. എന്താ ബുദ്ധിമുട്ടുണ്ടേ ാ?
“”ഏയ്, യാതൊരു ബുദ്ധിമുട്ടുമില്ല. എന്നാല്‍ പണപരമായി ഇതുവരെയൊന്നും പറഞ്ഞില്ല.”
“”ഞങ്ങള്‍ ഈ പണത്തിനൊന്നും വലിയ വില കല്‍പ്പിക്കുന്നില്ല. എന്നാലും സ്ത്രീധനം ചോദിക്കുകയാണെങ്കില്‍ മത്തായിച്ചനതുപ്രയാസമായി മാറും. അതുകൊണ്ട ് എന്താണെന്നുവച്ചാല്‍ മത്തായിച്ചന്‍ പറഞ്ഞോളൂ.”
 “”എനിക്കങ്ങനെയുള്ള ബുദ്ധിമുട്ടൊന്നുമില്ല. ചിലവ് കാശ് ഞാന്‍ കരുതിയിട്ടുണ്ട ്. അതോടൊപ്പം ഉത്തമ സ്ത്രീ അതൊരു ധനമാ”.
“”വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം’’പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.
പത്താംക്ലാസ്സ് പല പ്രാവശ്യമായി പാസായ വിദ്യാഭ്യാസത്തിന്റെ ഉടമയ്ക്കുവേണ്ട ി അധികം വിലപേശുന്നത് ബുദ്ധിയല്ലെന്നു കമ്പോളക്കച്ചവടം വ്യക്തമായറിയാവുന്ന ഉലഹന്നാന്‍ ദേവസ്യായ്ക്ക് നന്നായറിയാം. എന്നാലും മാന്യത നിലനില്‍ക്കട്ടെയെന്നു കരുതി.
“എന്താണെന്നുവച്ചാല്‍ മത്തായിച്ചന്റെ യുക്തംപോലെ ചെയ്‌തോ!” ഉലഹന്നാന്‍ ദേവസ്യ സമ്മതിച്ചു.
“ഒരു 30,000 രൂപാ ചിലവിനായി ഞാന്‍ തരും അത് ഉറപ്പിക്കലിന്റന്നു രൊക്കം എന്താ? മത്തായിച്ചന്‍ ഗൗരവ ഭാവത്തില്‍ ചോദിച്ചു. ആലോചനകള്‍ ഇങ്ങനെ തകൃതിയായി നടക്കുമ്പോള്‍ ജോസ് മുറ്റത്തേയ്ക്കിറങ്ങി നാലുപാടും കണ്ണുകള്‍ ഓടിച്ചു. ആ കണ്ണുകള്‍ ജനാലയില്‍കൂടി വെളിയിലേക്ക് സൂഷ്മനിരീക്ഷണം നടത്തുന്ന സുനന്ദയുടെ കണ്ണുകളില്‍ ഉടക്കി നിന്നു.
“”ഇറങ്ങിവരൂ’യെന്ന് അത് തന്നോടാജ്ഞാപിക്കുന്നതായി തോന്നി. ഇടത്തിണ്ണയുടെ മുറിക്കതകിന്് മറഞ്ഞ് സുനന്ദ നിന്നു.
“ ഇതു സ്വപ്നമോ? അതോ യാഥാര്‍ത്ഥ്യമോ?” ജോസ് ചോദിച്ചു. “”സ്വപ്നങ്ങളില്‍ നിറഞ്ഞു നിന്നിരുന്നതായ ഒരു യാഥാര്‍ത്ഥ്യം’’ സുനന്ദ മറുപടി പറഞ്ഞു “”അബ്‌സലോട്ട്‌ലി കറക്ട്’’
                              *   *   *   *     *
കടന്നുപോയ ദിവസങ്ങളിലൂടെ ഒരു ആഴ്ചയും മുങ്ങി മറഞ്ഞു. വീണ്ട ും തിങ്കളാഴ്ച വന്നെത്തി. വിവാഹദിനം. കവിളില്‍ കുങ്കുമം ചാര്‍ത്തി, മുടിയില്‍ മുത്തുമാലകള്‍ ചേര്‍ത്തലങ്കരിച്ച് കസവു സാരിയുടുത്ത് കഴുത്തില്‍ കനകമാലയും ചാര്‍ത്തി സൂര്യനെയെതിരേല്‍ക്കുന്ന താമരയുടെ വികാ്‌രവായ്‌പോട് വെളുത്ത അംബാസിഡര്‍ കാറില്‍ അകമ്പടികളോടുകൂടി വന്നിറങ്ങിയ സുനന്ദയെന്ന മണവാട്ടി അള്‍ത്താരയുടെ മുന്നില്‍ മണവാളനേയും കാത്തിരുന്നു.
കാലാവസ്ഥയെ ഗൗനിക്കാതെ കറുത്ത സൂട്ടും ചുവന്ന ടൈയും അണിഞ്ഞ് വിയര്‍ത്തൊലിച്ച് അമേരിക്കന്‍ കരിയന്‍ സായ്പ്പായി ജോസെന്ന മണവാളന്ം എത്തിയതോടെ സുസ്‌മേര വദനരായി കൃത്യ നിര്‍വ്വണത്തിലേക്ക് പട്ടക്കാര്‍ പ്രവേശിച്ചു.

“”വാനം ഭൂവാസികളെയും സന്തോഷിപ്പിച്ചാനന്ദം
അരുളിയ ദേവാ എന്നേയ്ക്കും സ്‌ത്രോത്രം
കരുണാ കരനാം മിശിഹായെ തല്‍ സേവകരായ്
തിരുമുമ്പില്‍ നില്‍ക്കുംകൂട്ടത്തെ സന്തോഷിപ്പിക്ക.
രക്ഷക വലംകൈ നീട്ടി നിന്‍,തിരുനാമത്തില്‍ ഞങ്ങള്‍
പക്ഷമായ് നല്‍കും മോതിരങ്ങള്‍
വാഴ്ത്തീടണമേ നീ  
ആരാധനയുടെ ക്രമത്തില്‍ സന്തോഷം മുറ്റി നിന്നു വിരുന്നുശാലയിലെ ഫ്രൈഡ് റൈസിന്റെയും ചിക്കന്‍ കറിയുടെയും ഗന്ധം അന്തരീക്ഷത്തിലും നിറഞ്ഞുനിന്നു. “”എല്ലാം മംഗളമായി നടന്നുമത്തായിച്ചാ’’ പണിക്കര്‍ മത്തായിച്ചന്റെ തോളില്‍ തട്ടി.
. .                 *   *    ***    ***    *  *

പാരമ്പര്യം തീര്‍ത്ത ആദ്യരാവുകളുടെ ചടങ്ങുകളെ കാലഹരണപ്പെടുത്തിക്കൊണ്ട ് ഇരുവരും മുറിയ്ക്കുള്ളില്‍ വാതിലടച്ചു തമ്മില്‍ തമ്മില്‍ കണ്ട ് ആസ്വദിച്ചു. മണിയറയ്ക്കുള്ളിലും മായം കലര്‍ത്തപ്പെട്ടിരിക്കുന്നു. കള്ളക്കടത്തിന്റെ കഥകള്‍ പൂഴ്ത്തിവയ്ക്കുന്ന അധോലോകമാണല്ലോ ഇന്നത്തെ മണിയറകള്‍. പല കുഞ്ഞാടുകളും തെറ്റിദ്ധാരണകളുടെ പേരില്‍ സംശയത്തിന്റെ ബലിയാടുകളായി തീരുന്നതും മണിയറയില്‍ വച്ചുതന്നെ.
“”ഇന്ന് നമ്മുടെ ആദ്യരാത്രിയല്ലേ’’ സുനന്ദയുടെ തോളിന് പിടിച്ചു മുഖത്തോടു മുഖം ചേര്‍ത്തുപിടിച്ച് ജോസ് ചോദിച്ചു.
“”അതേ!’’ പാതിതുറന്ന കണ്ണുകള്‍ ഉത്തരം നല്‍കി.  എവിടെനിന്നോ അടിച്ചുവന്ന കോടക്കാറ്റ് ജനാലഴിയില്‍ കൂടി ഇരച്ചു കയറി. മഴയുടെ ആരംഭമെന്ന വണ്ണം മിന്നല്‍പിണര്‍ മാനത്തു നൃത്തംവച്ചു.
ഒന്നും രണ്ട ും തുള്ളികള്‍ നിലം പതിച്ചപ്പോള്‍ ജോസ് സുനന്ദയുടെ കാതില്‍ മന്ത്രിച്ചു.
“”ആദ്യരാത്രിയില്‍ മഴ പെയ്താല്‍ ആദ്യത്തെ കുഞ്ഞ് പെണ്ണായിരിക്കുമെന്നും അത് ഉടനെ ഉണ്ട ാകുമെന്നുമാണ് പ്രമാണം’’
“”അതിനെന്താ? ഏതായാലും ഉണ്ട ായല്ലേ മതിയാകൂ’’ വേദനയുടെ കയ്പ്പുനീര്‍ ഏറ്റുവാങ്ങുന്നതിനായി സുനന്ദ ഒരുങ്ങി.
“”ഛേയ് ! അതൊക്കെ പഴഞ്ചന്‍ പ്രമാണം വിവാഹം കഴിക്കുന്നത് കുട്ടികളെ ഉണ്ട ാക്കാന്‍ വേണ്ട ിയല്ല. ജീവിതം ആസ്വദിക്കുവാന്‍ വേണ്ട ിമാത്രം. ആ ആസ്വാദനത്തിന്റെ അന്തിമരൂപമാണ് കുട്ടികള്‍. അത് വേണമെന്നും വേണ്ട ായെന്നും വയ്ക്കാന്‍ നമുക്ക് സ്വാതന്ത്ര്യമുണ്ട ല്ലോ.’’
സുനന്ദ ഉത്തരം പറഞ്ഞില്ല. മാതൃത്വത്തിന്റെ മധുരിമ കാംഷിക്കുന്ന സ്ത്രീഹൃദയം. തനിക്ക് ഒരു കുഞ്ഞ് ലഭിച്ചുവെന്ന സന്തോഷത്താല്‍ ക്ഷണത്തില്‍ അവള്‍ വേദന മറന്നു പോകുന്നുവെന്നാണ് ക്രിസ്തു പറഞ്ഞിരിക്കുന്നത്. ഒരു പുരുഷന്റെ ഭാര്യ എന്നതിനേക്കാള്‍ ഒരു കുഞ്ഞിന്റെ അമ്മയാകാന്‍ ഉള്ള ആഗ്രഹമാണ് സ്ത്രീയുടെ ജീവിതത്തിന്റെ അടിസ്ഥാനഘടകം. ആ ആഗ്രഹത്തെ നിര്‍വൃതിയൂട്ടാന്‍ കഴിയാത്ത തത്വശാസ്ത്രവും അതിന് ശേഷിയില്ലാത്ത പുരുഷത്വവും ഒരു യഥാര്‍ത്ഥ സ്ത്രീയുടെ മുമ്പില്‍ ഒന്നുമല്ല.
“”ആദ്യത്തെ 5 വര്‍ഷം കഴിഞ്ഞിട്ട് അതേപ്പറ്റി ചിന്തിക്കാം. എന്താ? ജോസ് ചോദിച്ചു.
“”എല്ലാം ജോസച്ചായന്റെ ഇഷ്ടം’’ ഇതുപറയുമ്പോഴും സുനന്ദയുടെ സ്മൃതിപഥത്തില്‍ പലതും എത്തിനോക്കി. ഭാര്യഭര്‍ത്താക്കന്മാരുടെ മനസ്സിന്റെ ചിന്താഗതിയും ശാരീരികാരോഗ്യവും  എല്ലാം ജനിക്കുന്നകുട്ടിയുടെ സ്വഭാവത്തിലും രൂപത്തിലും ആരോഗ്യത്തിലുമെല്ലാം നിഴലിച്ചു കാണും. അതുകൊണ്ട ് വിവാഹത്തിന്റെ ആദ്യകാലഘട്ടം ഏറ്റവും സന്തോഷകരമായ മനസ്സും ശാരീരാരോഗ്യവും നിറഞ്ഞുനില്‍ക്കുന്ന ഇളം പ്രായവുമാകയാല്‍ കുട്ടികളുടെ ജനനത്തിന്് ഏറ്റവും പറ്റിയ സമയം അതാണ്. പക്ഷേ ഇന്നത്തെ ലോകത്തില്‍ ഭാര്യഭര്‍ത്താക്കന്മാര്‍ തമ്മില്‍ തുടക്കത്തിലേ വൈരാഗ്യബുദ്ധിയോടെ, കോണ്‍ഗ്രസുകാരന്ം കമ്മ്യൂണിസ്റ്റുകാരന്ം എന്നപോലെ അഥവാ സമുദായക്കാരന്ം പെന്തെക്കോസ്റ്റുകാരന്ം എന്നപോലെയുമുള്ള അന്തരമാണ് നിഴലിച്ചു കാണുന്നത്. അപ്പോള്‍ പിന്നെ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് അവിടെ വിലയില്ലാതാകുന്നു. പരിമിതമായ അറിവിന്റെ പരിണിതഫലം പ്രകോപനങ്ങള്‍ മാത്രം. സ്ത്രീയായി പിറക്കുന്നതോ പുരുഷത്വത്തിന്റെന്കം ചുമലിലേറ്റാനാണല്ലോ? ഇലചെന്ന് മുള്ളില്‍ വീണാലും മുള്ള് ചെന്ന് ഇലയില്‍ വീണാലും കിഴിയുന്നത് ഇല.
സുനന്ദയുടെ ആദ്യരാവുകള്‍ മുതല്‍ മധുവിധുവിന്റെ സമാപനവും ആശയക്കുഴപ്പത്തിലായിരുന്നു. ചുരുങ്ങിയ അവധി എന്ന ക്വാളിഫിക്കേഷന്‍ ഉള്ള ജോസു് വിടപറയുന്ന ദിനവും എത്തിച്ചേര്‍ന്നു.
“”എല്ലാം ഒരു സ്വപ്നംപോലെ, അല്ലേ സുനന്ദാ’’ ജോസ് കിടക്കയില്‍ മലര്‍ന്നുകിടന്നു. “”അല്ല. ഇതെല്ലാം സ്വപ്നങ്ങളുടെ യാഥാര്‍ത്ഥ്യരൂപം’’ സുനന്ദയുടെ ഹൃദയം തേങ്ങി. ആ തേങ്ങലുകള്‍ ഇറുകുന്ന മാംസപേശികളെ വലിച്ചു മുറുക്കി. അത് ആരോടോ എന്തിനോടോയുള്ള പ്രതികാരംപോലെ തമ്മില്‍ തമ്മില്‍ വരിഞ്ഞു മുറക്കി. സകല ദൈവങ്ങളേയും ശപിച്ചു. ജീവിക്കുവാന്‍ വേണ്ട ി ദുഃഖം ഏറ്റുവാങ്ങണമോ?  നീണ്ട നാളുകളിലെ വിരഹദുഃഖം മൂടത്തക്കവണ്ണം സുഖം ഏറ്റുവാങ്ങാന്ള്ള വെമ്പല്‍ അഗ്‌നി പര്‍വ്വതം പോലെ പൊട്ടിയൊഴുകി ആ ഒഴുക്കില്‍ ആ രാത്രിയും ഒഴുകിപ്പോയി.
ഉറക്കച്ചടവോടെ പെട്ടിയുമേന്തി ജന്മനാടിനോട് ഇരുവരും യാത്ര പറഞ്ഞു.
ബോംബെ മഹാനഗരത്തില്‍ രൂക്ഷഗന്ധം ഏറ്റ് ടാക്‌സിയില്‍ യാത്രചെയ്യുമ്പോള്‍ ഇനിയും വെറും മൂന്നു ദിവസങ്ങള്‍ കൂടി മാത്രമെന്ന ബോധം ഇരുവരുടെയും ഹൃദയഭിത്തികളില്‍ പോറലുകള്‍ സൃഷ്ടിച്ചു.
“”ഇവളെ ഞാന്‍ സദാചാരമര്യാദപ്രകാരം മതതത്വസംഹിതകളുടെ ഉള്ളടക്കത്തില്‍ പ്രമാണത്താല്‍ ഭാര്യയായി സ്വീകരിച്ചിട്ടുള്ളതും, സ്ഥലകാലവര്‍ക്ഷജാതി മതവിധി പ്രകാരമുള്ള ജന്മത്തെളിവുകളും,  അതിര്‍ത്തക്കപ്പുറം കടന്ന് തൊഴില്‍ തേടാന്ള്ള അന്വാദമെന്ന പാസ്‌പോര്‍ട്ടും, ഗതികേടിനാല്‍ ഉപജീവനമാര്‍ക്ഷത്തിനായി കുടിയേറി സ്വായത്തമാക്കി അമേരിക്കന്‍ ഗവണ്‍മെന്റിന്റെ  കൃപയാല്‍ താന്‍ അന്ഭവിക്കുന്ന നന്മകളുടെ ഉടമസ്ഥാവകാശം എന്ന ഗ്രീന്‍കാര്‍ഡും ചൂണ്ട ികാട്ടി, മേപ്പടി തെളിവിനാല്‍ ഇവളെ എന്റെ ഭാര്യയെന്ന പദവിയില്‍ ആ നാട്ടിലേക്ക് കയറ്റുമതി ചെയ്യാന്‍ നടപടിയുണ്ട ാകേണം,” എന്ന അപേക്ഷയെ അമേരിക്കന്‍ കോണ്‍സലേറ്റില്‍  സമര്‍പ്പിച്ചതിന് ശേഷം ഇരുവരും സ്വസ്ഥമായുള്ള ഒരു ഉറക്കത്തെ കാംക്ഷിച്ച് അകന്ന ബന്ധുവിന്റെ അടുത്തുള്ള വീട്ടിലേക്ക് യാത്രയായി.
പരിമിതമായ സ്ഥലത്തിന്ള്ളില്‍ ബുദ്ധിമുട്ടുകളേറി. ബോംബെ പട്ടണത്തിലെ അന്തേവാസികളുടെ  അരാജകത്വം ലോകപ്രസിദ്ധമാണല്ലോ. മന്ഷ്യജീവികളില്ലാത്ത സ്ഥലങ്ങളില്‍ സമയം ചിലവഴിക്കേണ്ട ുന്ന അന്ത്യനിമിഷത്തിലെത്തി.  നില്‍ക്കുകയാണ് ഇരുവരും. അണയാത്ത വിളക്കുകളും നിലയ്ക്കാത്ത ഇരമ്പലുകളും, നാളത്തെ ഒരു പകല്‍കൂടി മാത്രം ശേഷിക്കുന്നു. സുബോധത്താല്‍ തരണം ചെയ്യാനാകാത്ത നിമിഷങ്ങളെ അബോധത്താല്‍ മറികടക്കാന്തകുന്ന വിസ്ക്കിയുടെ  ആരാധകനായ സുഹൃത്താം ബന്ധു ഗ്ലാസ്സുകള്‍ നിരത്തി. ജീവിതത്തിന്റെ പ്രശ്‌നങ്ങളില്‍ നിന്നും അല്‍പ്പനേരത്തേക്കൊരു വിമോചനം.
ഊറ്റിക്കുടിച്ചു. കണ്ണുകള്‍ ചെറുതായി, കാലുകള്‍ കുഴഞ്ഞു നാവിന്് സ്വരം തെറ്റി. കാതുകള്‍ക്ക് കേഴ്‌വിക്കുറവ്.  അറിയാതെ ഉറങ്ങി.
 ഉറക്കം തെളിഞ്ഞപ്പോള്‍ ഇരുവരും മാത്രം ഉള്‍ക്കൊള്ളുന്ന മുറി. ഉപജീവനം തേടി മുറിയുടമകള്‍ യാത്രയായിക്കഴിഞ്ഞിരുന്നു.
തലേന്നു രാത്രിയില്‍ കഴിച്ച വിസ്ക്കിയുടെ ശക്തി പുരുഷത്വത്തെ ഉണര്‍ത്തുന്നു. വിസ്ക്കിയുടെ മാസ്മരശക്തി അതു കഴിച്ചിട്ടുള്ളവര്‍ക്കും കഴിച്ചവരെ അന്ഭവിച്ചിട്ടുള്ളവര്‍ക്കും മാത്രമല്ലേ അറിയൂ. വിസ്ക്കിയാല്‍ ഉളവായ ശക്തിയെ സുനന്ദയ്ക്കു താങ്ങാനാവുമോയെന്ന ആശങ്ക ജോസില്‍ ഒളിച്ചിരുന്നു. എന്നാലും ഉറക്കംകൊണ്ട ് ഉറക്കത്തെയും കാമംകൊണ്ട ് സ്ത്രീകളെയും തോല്‍പ്പിക്കാനാവില്ലയെന്നല്ലേ നീതിസാരം.
നാവില്‍ നിന്നടര്‍ന്നുവീഴുന്നതു കേള്‍ക്കാന്‍ ജോസ് കാതോര്‍ക്കുന്നുണ്ട ായിരുന്നു.
“”ഇതൊക്കെ ഇങ്ങനെയായിരുന്നുവെങ്കില്‍ നാം ഇതിന് മുമ്പേ കണ്ട ുമുട്ടേണ്ട തായിരുന്നു.’’ സുനന്ദയുടെ നാവില്‍ നിന്നധികമൊന്നും വന്നില്ല.
പരാജയം താന്‍ തന്നേ ഏറ്റുവാങ്ങി. നീണ്ട  യാത്രയ്ക്കായി കുളിച്ച് ശുദ്ധി വരുത്തി. യാത്രയെപ്പറ്റി വലിയ ഉറപ്പില്ല. ചെന്നേല്‍ ചെന്നു. ഇനിയും കണ്ടേ ല്‍ കണ്ട ു. നിസ്സാരകാര്യങ്ങളിന്മേല്‍ ഇടറുന്ന സ്ത്രീഹൃദയത്തിന്റെ മുമ്പില്‍ ഇതൊന്നും പറയരുതല്ലോ’’. അയാള്‍ ധൈര്യം അവലംബിച്ചു.
“”മുടങ്ങാതെ കത്തുകള്‍ അയക്കണം കേട്ടോ?’’ ജോസ് ഓര്‍മ്മിപ്പിച്ചു.
“”അതു പറയണോ? എനിക്കറിയരുതോ?
 സാഗര്‍ എയര്‍പോര്‍ട്ടിന്റെ ഭിത്തികള്‍ക്കുമാത്രം അറിയാവുന്ന അനേക ഭാവപ്രകടനങ്ങള്‍ ഇരുവരും കാഴ്ചവച്ചു. പക്ഷേ ആ ഭിത്തികള്‍ അത്ഭുതം കൂറിയില്ല.”കാലകാലങ്ങളിലായി ഇതിലധിക’ത്തിന് ഞങ്ങള്‍ സാക്ഷികളാണ് എന്ന ഹുങ്കായിരുന്നു അവകള്‍ക്ക്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക