Image

ഓണനിലാവ് (കവിത: ശങ്കര്‍ ഒറ്റപ്പാലം)

Published on 15 September, 2020
ഓണനിലാവ് (കവിത: ശങ്കര്‍ ഒറ്റപ്പാലം)
എന്‍മലനാടിനെ ഒളിമയമാക്കും…
ഉത്രാട പൊന്‍ പൂനിലാവെ, പൂനിലാവേ…
ജീവിതത്തോണിയേറി ജാലക വാതിലില്‍-
ഞാന്‍ നിന്നെയും കാത്തു നില്പ്പൂ…

എന്‍ മലനാടിനെ ഒളിമയമാക്കും..
ഉത്രാട പൊന്‍ പൂനിലാവെ, പൂനിലാവേ..

വെണ്‍നിലാ പൂത്തുലയും യാമങ്ങളില്‍..
കൊഴിഞ്ഞുപോയെത്ര..നഷ്ടവസന്തങ്ങള്‍..
എന്നകതാരിലെ സ്‌നേഹ സാമ്രാജ്യത്തില്‍
പൂത്തുലഞ്ഞീടും ഒളിമിന്നുമോര്‍മ്മകള്‍

എന്‍ മലനാടിനെ ഒളിമയമാക്കും..
ഉത്രാട പൊന്‍ പൂനിലാവെ, പൂനിലാവേ..

കഥകള്‍ പറഞ്ഞെത്ര കവിതകളും പാടി..
നീല നിലാവില്‍ നിറഞ്ഞാടിയില്ലേ..
കുപ്പിവള ചിതറുമ്പോള്‍ നൊമ്പരമൊട്ടില്ല!
പൊള്ളലേല്പിയ്ക്കാത്ത …പൂത്തിരി ജ്വാലകള്‍!

എന്‍ മലനാടിനെ ഒളിമയമാക്കും..
ഉത്രാട പൊന്‍ പൂനിലാവെ, പൂനിലാവേ..

പ്രകൃതി മനോഹരം…നാടെങ്ങും പൂക്കളം
പൂവിളിയെങ്ങും ഉയര്‍ന്നീടട്ടേ…
ഓണത്തിന്‍ പൊന്‍ പുലരിയിലൊത്തിരി
പുത്തന്‍ പുളകമതുതിരട്ടെ!

എന്‍ മലനാടിനെ ഒളിമയമാക്കും..
ഉത്രാട പൊന്‍ പൂനിലാവെ, പൂനിലാവേ..

സമത്വ സുന്ദര നം മലനാട്ടില്‍
എങ്ങും ഓണനിലാവു പരക്കട്ടെ.
സ്‌നേഹത്തിന്‍ പൊന്‍താലത്തില്‍
എന്നും നന്മകള്‍ നിറയട്ടെ.

എന്‍ മലനാടിനെ ഒളിമയമാക്കും..
ഉത്രാട പൊന്‍ പൂനിലാവെ, പൂനിലാവേ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക