Image

തിരഞ്ഞെടുപ്പ് ഫലം മാറിമറിയുമെന്ന് പ്രതീക്ഷിക്കുന്ന ടെക്‌സസിലെ നിര്‍ണ്ണായക ഡിസ്ട്രിക്റ്റുകള്‍: ഏബ്രഹാം തോമസ്

ഏബ്രഹാം തോമസ് Published on 15 September, 2020
തിരഞ്ഞെടുപ്പ് ഫലം മാറിമറിയുമെന്ന് പ്രതീക്ഷിക്കുന്ന ടെക്‌സസിലെ നിര്‍ണ്ണായക ഡിസ്ട്രിക്റ്റുകള്‍: ഏബ്രഹാം തോമസ്
മാസങ്ങള്‍ക്ക് മുമ്പ് ടെക്‌സസിനെ വിശേഷിപ്പിച്ചിരുന്നത് ഒരു ടോസ് അപ്‌സ്റ്റേര്‌റ് എന്നാണ്. കഴിഞ്ഞ 40 വര്‍ഷങ്ങളായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആധിപത്യം പുലര്‍ത്തിയിരുന്ന സംസ്ഥാനത്ത് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് മേല്‍ക്കൈ നേടാന്‍ കഴിഞ്ഞിട്ടില്ല. ഇത്തവണ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും പൊതു തിരഞ്ഞെടുപ്പിലും ഫലം മാറി മറിയുമെന്ന പ്രതീക്ഷയില്‍ ടോസ് അപ് സ്റ്റേര്‌റുകളില്‍ ടെക്‌സസിനേയും ചില മാധ്യമങ്ങലും ഡെമോക്രാറ്റുകളും ഉള്‍പ്പെടുത്തിയിരിക്കുകയാണ്. മാത്രമല്ല മൊത്തം ഉല്ല 36 കോണ്‍ഗ്രഷനല്‍ ഡിസ്ട്രിക്ടുകളില്‍ 12 എണ്ണം ടോസ് അപ് സീറ്റുകളായി എടുത്തു പറയുകയും ചെയ്തു.

1845ലാണ് ടെക്‌സസ് യു എസിന്റെ ഭാഗമായത്. അന്ന് ജനപ്രതിനിധി സഭയില്‍ രണ്ട് അംഗങ്ങളെയാണ് ലഭിച്ചത്. 1900 ല്‍ ഇത് 13 സീറ്റായി. 1901 ല്‍ സ്പിന്‍ഡില്‍ ടോപില്‍ എണ്ണശേഖരം കണ്ടെത്തിയതോടെ ജനസംഖ്യക്രമാതീതം വര്‍ധിച്ചു. പ്രതിനിധി സഭയിലെ പ്രീതിനിധ്യം ജനസംഖ്യയെ ആശ്രയിച്ചാണ്. 1900 മുതല്‍ പ്രതിനിധി സഭ സീറ്റുകളില്‍ ഏറ്റവുമധികം വര്‍ധനവ് ഉണ്ടായത് ടെക്‌സസിലാണ്. ഇപ്പോള്‍ 36 ജനപ്രതിനിധികളുമായി യു എസിലെ രണ്ടാമത്തെ ഏറ്റവുമധികം പ്രാതിനിധ്യമുള്ള സംസ്ഥാനമായി മാറിയിരിക്കുന്നു, 23 പേര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരാണ്. എന്നാല്‍ ഈ ഭൂരിപക്ഷം പാര്‍ട്ടിക്ക് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് ചില നിരീക്ഷകര്‍ കരുതുന്നു. അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസംഗങ്ങള്‍ മത്സരിക്കാതെ മാറി നില്ക്കുമ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പുതുമുഖങ്ങളെ രംഗത്തിറക്കിയിരിക്കുന്ന നാല് ഡിസ്ട്രിക്ടുകളുണ്ട്. 
ഡിസ്ട്രിക്ട് നമ്പര്‍ 17, 22, 23, 24 ഇവ നാലിലും വലിയ പ്രതീക്ഷയാണ് ഡെമോക്രാറ്റുകള്‍ക്കുള്ളത്. ബ്രേസോസ് മക് ലെന്നന്‍ കൗണ്ടികള്‍ ഉള്‍പ്പെടുന്ന ഡിസ്ട്രിക്ട് 17 ല്‍ ഡിസ്ട്രിക് മാറിയെത്തിയ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി പീറ്റ് സെഷന്‍സും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി റിക്ക് കെന്നഡിയും ഏറ്റുമുട്ടുന്നു. നിരീക്ഷകരില്‍ ഒരു വലിയ വിഭാഗം  സെഷന്‍സ് ജയിക്കുമെന്ന് ഉറപ്പിച്ചു പറയുന്നു.

ഹൂസ്റ്റന്റെ തെക്ക് ഭാഗത്ത് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി കേന്ദ്രമായ ഡിസ്ട്രിക്ട് 22 ല്‍ ഇന്ത്യന്‍ വംശജനായ പ്രസ്റ്റണ്‍ കുല്‍ക്കര്‍ണി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ട്രോയ് നേള്‍സിനെതിരെ മത്സരിക്കുന്നു. കുല്‍ക്കര്‍ണിക്ക് അനുകൂലമായുള്ളത് വലിയ ധനശേഖരം ആണ്. നേള്‍സിന്റെ കയ്യില്‍ 30,000 ഡോളര്‍ ഉള്ളപ്പോള്‍ കുല്‍ക്കര്‍ണിയുടെ കയ്യില്‍ 1.2 മില്യന്‍ ഡോളര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് ടോം ഡിലേയുടെ സീറ്റായിരുന്നു. തുടര്‍ന്ന് വന്ന റിപ്പബ്ലിക്കന്‍ പീറ്റ് ഓള്‍സണ്‍ റിട്ടയര്‍ ചെയ്ത ഒഴിവില്‍ സീറ്റ് റിപ്പബ്ലിക്കനുകള്‍ നില നിര്‍ത്തുമെന്നാണ് പൊതുവെ കരുതുന്നത്. എങ്കിലും ഇതൊരു ടോസ് അപ് സീറ്റായി ഡെമോക്രാറ്റുകള്‍ കണക്ക് കൂട്ടുന്നു. ഇന്ത്യന്‍ മറാഠി വംശജനായ കുല്‍ക്കര്‍ണിക്ക് ഇന്ത്യന്‍ വംശജര്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ട്.

സാന്‍ അന്റോണിയോ നഗരപ്രാന്തം മുതല്‍ പടിഞ്ഞാറോട്ട് അല്‍പാസോ വരെ നീണ്ടു കിടക്കുന്ന ഡിസ്ട്രിക്ട് 23 ഒരു ക്ലാസിക് ടോസ് അപ് ഡിസ്ട്രിക്ടാണ്. 2010 ല്‍ റീ ഡിസ്ട്രിക്ടിംഗിന്റെ ഫലമായി കഴിഞ്ഞ 10 വര്‍ഷമായി മാറി മാറി ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ മേധാവിത്തം ഡിസ്ട്രിക്ടില്‍ ഉണ്ടായി. ഇപ്പോള്‍ സീറ്റ് കൈവശമുള്ള റിപ്പബ്ലിക്കന്‍ വില്‍ ഹര്‍ഡ് രണ്ടു തവണ തുടര്‍ച്ചയായി ജയിച്ചതാണ്. നവംബറിലെ മത്സരം റിപ്പബ്ലിക്കന്‍ ടോണി ഗൊണ്‍സാലസും ഡെമോക്രാറ്റ് ജിന ഓര്‍ട്ടിസ് ജോണ്‍സും തമ്മിലാണ്. 

ജോണ്‍സിന്റെ വലിയ ധനശേഖരം–3 മില്യന്‍ ഡോളര്‍ ഗൊണ്‍സാലസിന്റെ 6,00,000 ഡോളറെ പിന്നിലാക്കിയതുപോലെ വിജയവും ഉറപ്പാക്കുമെന്ന് ഡെമോക്രാറ്റുകള്‍ പറയുന്നു. 24–ാം ഡിസ്ട്രിക്ടിലെ സീറ്റ് ഓപ്പണ്‍ ആണെന്നു വിശേഷിപ്പിക്കാം. കെന്നി മര്‍ച്ചന്റ് കൈവശം വച്ചിരുന്ന ഈ സീറ്റ് നോര്‍ത്ത് വെസ്റ്റ് ഡാലസും എര്‍വിംഗും ചേര്‍ന്നാണ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി വാന്‍ഡുവെന് വലിയ ധനശേഖരമുണ്ട്. എതിരാളി ഡെമോക്രാറ്റ് കാന്‍ഡെയ്‌സ് വെനീസുവേലയാണ്.

32–ാം ഡിസ്ട്രിക്ടില്‍ ഡാലസിന്റെ ചില ഭാഗങ്ങളുണ്ട്. 2018 ല്‍ റിപ്പബ്ലിക്കന്‍ പീറ്റ് സെഷന്‍സിന് മേല്‍ അട്ടിമറി വിജയം നേടിയ ഡെമോക്രാറ്റ് കൊളിന്‍ ആള്‍ റെഡ് ഇത്തവണ റിപ്പബ്ലിക്കന്‍ ജനീവ് കൊളിന്‍സിനെ നേരിടുന്നു. ആള്‍ റെഡിന്റെ കൈവശം മൂന്ന് മില്യന്‍ ഡോളറും കൊളിന്‍സിന്റെ കൈവശം ഇതിന്റെ മൂന്നിലൊന്നും ഉണ്ട്. ഹൂസ്റ്റണ്‍ സെവന്‍ത് ഡിസ്ട്രിക്ടില്‍ ഒരു അട്ടിമറി നടത്തി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഫ്‌ലെച്ചറെ റിപ്പബ്ലിക്കന്‍ വെസ്!ലി ഹണ്ട് തോല്‍പിക്കുമെന്ന് പൊതുവെ കരുതുന്നു. ഫ്‌ലെച്ചറുടെ മൂന്ന് മില്യന്‍ ഡോളറിനോട് മത്സരിക്കുന്നത് ഹണ്ടിന്റെ ഒരു മില്യന്‍  ഡോളറാണ്.

റിപ്പബ്ലിക്കനുകള്‍ നിര്‍ണായക മത്സരം നേരിടുന്ന മറ്റ് ഡിസ്ട്രിക്ടുകള്‍ 2, 6, 21, 10, 25, 31 എന്നിവയാണ്. 6 ലും 25 ലും 2018 ലെ വിജയം നേരിയ ഭൂരിപക്ഷത്തിനായിരുന്നു. എന്നാല്‍ ഫണ്ട് റെയ്‌സിംഗില്‍ തങ്ങളുടെ ഡെമോക്രാറ്റ് എതിരാളികള്‍ പിന്നിലാണെന്ന വസ്തുത റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ക്ക് ആശ്വാസം നല്‍കുന്നു. പത്താം ഡിസ്ട്രിക്ടില്‍ മുന്‍ ഹോം ലാന്‍ഡ് സെക്യൂരിറ്റി കമ്മിറ്റി ചെയര്‍മാന്‍ മൈക്കേല്‍ മക്കാള്‍ ഡെമോക്രാറ്റ് മൈക്ക് സീഗളിനെ നേരിടുന്നു. 

രണ്ടാം ഡിസ്ട്രിക്ടില്‍ സീറ്റ് കൈവശം ഉള്ള ഡാന്‍ ക്രെന്‍ഷാ ഡെമോക്രാറ്റ് സിമ ലാഡ്‌ജെ വര്‍ഡിയന്‍ നേരിടുന്നത് 4 മില്യന്റെ  തിരഞ്ഞെടുപ്പ് ഫണ്ട്. 1,60,000  ഡോളറുമായാണ്. 21–ാം ഡിസ്ട്രിക്ടില്‍ ഡെമോക്രാറ്റ് വെന്‍ഡി ഡേവിസിനെ നേരിടുന്നത് കോണ്‍ഗ്രസ്മാന്‍ ചിപ് റോയ് ആണ്. ഡേവിസിന്  2.9 മില്യന്‍ ഡോളറിന്റെ ഫണ്ടുണ്ട്. റോയിക്ക് 1.7 മില്യനും 31–ാം ഡിസ്ട്രിക്ടില്‍ നിലവിലെ കോണ്‍ഗ്രസംഗം റിപ്പബ്ലിക്കന്‍ ജോണ്‍ കാര്‍ട്ടര്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഡോണ ഇമാമിനെ നേരിടുന്നു. കാര്‍ട്ടറുടെ കയ്യില്‍ ഒരു മില്യന്‍ ഡോളറും ഇമാമിന്റെ കൈവശം 42,000 ഡോളറും  പ്രചരണത്തിന് ചെലവഴിക്കാന്‍ ഉണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക