Image

ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം

Published on 15 September, 2020
ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം

തിരുവന്തപുരം : സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്രവര്‍ത്തകര്‍ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. പോ​ലീ​സ് പ്ര​വ​ര്‍​ത്ത​ക​രെ പി​രി​ച്ചു വി​ടാ​ന്‍ ലാ​ത്തി​വീശി. നി​ര​വ​ധി ത​വ​ണ ക​ണ്ണീ​ര്‍ വാതകവും, ഗ്ര​നേ​ഡും പ്ര​യോ​ഗിച്ചെന്നും നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പപരിക്കേറ്റെന്നുമാണ് റിപ്പോര്‍ട്ട്.

എം​എ​ല്‍​എ​മാ​രാ​യ ഷാ​ഫി പ​റ​മ്ബി​ല്‍, കെ.​എ​സ് ശ​ബ​രി​നാ​ഥ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലായിരുന്നു പ്രതിഷേധ സമരം അരങ്ങേറിയത്. ഇ​രു നേ​താ​ക്ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ സ​മ​ര​ത്തി​ന് പി​ന്നാ​ലെ യു​വ​മോ​ര്‍​ച്ച​ പ്രവര്‍ത്തകര്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചിലും സംഘര്‍ഷമുണ്ടായി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക