Image

ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി​ ത​ര്‍​ക്കം പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെന്ന് രാ​ജ്നാ​ഥ് സിം​ഗ്

Published on 15 September, 2020
ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി​ ത​ര്‍​ക്കം പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെന്ന് രാ​ജ്നാ​ഥ് സിം​ഗ്
ഡ​ല്‍​ഹി: അ​തി​ര്‍​ത്തി ത​ര്‍​ക്കം ചൈ​ന​യു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തെ ബാ​ധി​ക്കു​മെ​ന്ന് കേന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. കി​ഴ​ക്ക​ന്‍ ല​ഡാ​ക്ക് അ​തി​ര്‍​ത്തി​യി​ലെ ഇ​ന്ത്യ-​ചൈ​ന ത​ര്‍​ക്കം പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. സ​മാ​ധാ​ന ച​ര്‍​ച്ച തു​ട​രു​മെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് ലോ​ക്സ​ഭ​യെ അ​റി​യി​ച്ചു.

അ​തി​ര്‍​ത്തി​യി​ല്‍ ചൈ​ന നി​ര​ന്ത​രം ധാ​ര​ണ​ക​ള്‍ ലം​ഘി​ക്കു​ക​യാ​ണ്. ഇ​രു​രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള നി​ല​വി​ലെ അ​തി​ര്‍​ത്തി ചൈ​ന അം​ഗീ​ക​രി​ക്കു​ന്നി​ല്ല. എ​ന്നാ​ല്‍ 1960-ല്‍ ​അം​ഗീ​ക​രി​ച്ച അ​തി​ര്‍​ത്തി​യി​ലെ ധാ​ര​ണ​ക​ള്‍ ഇ​ന്ത്യ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് വ്യ​ക്ത​മാ​ക്കി.
സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ല​ഡാ​ക്ക് അ​തി​ര്‍​ത്തി സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. രാ​ജ്യം സൈ​ന്യ​ത്തി​നൊ​പ്പ​മാ​ണു​ള്ള​ത്. എ​ല്ലാ സൈ​നി​ക​ര്‍​ക്കും പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തി​ന്‍റെ പി​ന്തു​ണ അ​റി​യി​ച്ച​താ​യും രാ​ജ്നാ​ഥ് സിം​ഗ് കൂട്ടിച്ചേര്‍ത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക