Image

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി; ദിലീപിന്റെ വിശദീകരണം തേടി

Published on 15 September, 2020
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി; ദിലീപിന്റെ വിശദീകരണം തേടി


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യുഷന്റെ ഹര്‍ജി പരിഗണിക്കുന്നത് വിചാരണ കോടതി വെള്ളിയാഴ്ചത്തേക്ക മാറ്റി. ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ ദിലീപിനോട് കോടതി ആവശ്യപ്പെട്ടു. മപ്രാസിക്യുഷന്‍ സാക്ഷികളെ ദിലീപ് സ്വാധീനിച്ചുവെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം. സാക്ഷികള്‍ സ്വാധീനിക്കപ്പെട്ടതിന് തെളിവുണ്ടെന്നും പ്രോസിക്യുഷന്‍ പറയുന്നു. അതിനിടെ, കേസില്‍ വിചാരണയ്ക്ക് നടന്‍ മുകേഷ് ഹാജരായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക