Image

മന്ത്രി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തുത് രണ്ടു തവണ; രഹസ്യമാക്കി വയ്ക്കാന്‍ ആവശ്യപ്പെട്ടത് മന്ത്രിതന്നെ

Published on 15 September, 2020
 മന്ത്രി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തുത് രണ്ടു തവണ; രഹസ്യമാക്കി വയ്ക്കാന്‍ ആവശ്യപ്പെട്ടത് മന്ത്രിതന്നെ


കൊച്ചി: നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥങ്ങള്‍ ഇറക്കുമതി ചെയ്ത സംഭവത്തില്‍ മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ടു ദിവസം ചോദ്യം ചെയ്തുവെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രി 7.30 മുതല്‍ 11 മണിവരെയും വെള്ളിയാഴ്ച രാവിലെ മുതല്‍ ഉച്ചവരെ മൂന്നര മണിക്കൂറും ചോദ്യം ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മൊഴിയെടുപ്പ് രഹസ്യമാക്കി വയ്ക്കണമെന്ന് മന്ത്രി തന്നെ എന്‍ഫോഴ്‌സ്‌മെന്റിനോട് ആവശ്യപ്പെട്ടുവെന്നും ഒരു വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വെള്ളിയാഴ്ച ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റിനു മൊഴി കൊടുക്കാന്‍ പോകുന്നതിന്റെയും തിരിച്ചുവരുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അരൂര്‍ ഒരു വ്യവസായിയുടെ വീട്ടില്‍ സ്‌റ്റേറ്റ് കാര്‍ പാര്‍ക്ക് ചെചയ്ത ശേഷം അദ്ദേഹത്തിന്റെ സ്വകാര്യ കാറിലാണ് ജലീല്‍ ഇ.ഡി ഓഫീസിലേക്ക് പോയത്. ആളറിയാതിരിക്കാന്‍ തല മറച്ചു ഇ.ഡി ഓഫീസില്‍ എത്തിയെന്ന പ്രതിപക്ഷ ആരോപണവും വന്നിരുന്നു. 

ചോദ്യം ചെയ്യലിനെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് അങ്ങനെയൊന്ന് നടന്നിട്ടില്ലെന്ന് കള്ളം പറഞ്ഞ മന്ത്രി, പിന്നീട് പരസ്യമായ പ്രതികരണത്തിന് തയ്യാറായിട്ടുമില്ല.

അതേസമയം, മന്ത്രിയുടെ മൊഴി അന്വേഷണ സംഘം ഡല്‍ഹിയിലെ ഇ.ഡി ഡയറക്ടര്‍ക്ക് കൈമാറി. മൊഴി വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടര്‍ന്നും ചോദ്യം ചെയ്യല്‍ വേണ്ടിവരുമോ എന്ന് തീരുമാനിക്കുക. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക