Image

വിവാഹ ശേഷം സിനിമ വിടുന്ന പതിവിന് എന്നെ കിട്ടില്ല., ഇനിയും അഭിനയിക്കും..; മിയ

Published on 14 September, 2020
വിവാഹ ശേഷം സിനിമ വിടുന്ന പതിവിന് എന്നെ കിട്ടില്ല., ഇനിയും അഭിനയിക്കും..; മിയ

വിവാഹം കഴിഞ്ഞെങ്കിലും താന്‍ സിനിമയില്‍ തുടരുമെന്ന് നടി മിയ. വിവാഹശേഷം പള്ളിയില്‍ നിന്നും അശ്വിന്റെ കൈപ്പിടിച്ച്‌ ഇറങ്ങിയ മിയയോട് വിവാഹത്തോടെ അഭിനയത്തോട് വിട പറയുമോ എന്ന ചോദ്യത്തോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ വരവേറ്റത്. 


ഇതിന് മറുപടിയായി സിനിമ വിടുന്നില്ല, ഇനിയും അഭിനയിക്കും എന്ന് മറുപടി നല്‍കുകയായിരുന്നു മിയ.

'ഞാന്‍ ഇപ്പോള്‍ പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുകയാണ്. ഇതില്‍ ഒരു പങ്കാളിയെ കിട്ടി. ഇനി എനിക്ക് എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ആണ് വേണ്ടത്.'-മിയ പറയുന്നു. 


കഴിഞ്ഞ ശനിയാഴ്ചയായിരുന്നു നടി മിയ ജോര്‍ജും അശ്വിന്‍ ഫിലിപ്പും തമ്മിലുള്ള വിവാഹം എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ച്‌ നടന്നത്.ജൂണ്‍ മാസമായിരുന്നു മിയയും അശ്വിനും തമ്മിലുള്ള വിവാഹനിശ്ചയം നടക്കുന്നത്. 


അശ്വിന്റെ വീട്ടില്‍ വച്ച്‌ നടത്തിയ വിവാഹനിശ്ചയത്തിന് ശേഷം ആഗസ്റ്റ് 25 ന് പാലയിലെ മിയയുടെ പള്ളിയില്‍ നിന്നും മനസമ്മതം നടന്നു. ശേഷം സെപ്റ്റംബര്‍ 12 ന് വിവാഹം നടക്കുകയായിരുന്നു. 



മിയയുടെയും അശ്വിന്റേയും അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും അടക്കം 20 പേരാണ് ചടങ്ങിനെത്തിയിരുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും വിവാഹത്തിന് പള്ളിയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. വിവാഹം കഴിഞ്ഞ് അന്ന് വൈകുന്നേരം തന്നെ റിസപഷ്‌നും ഒരുക്കിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക