Image

അമേരിക്കന്‍ റെഡ്‌ക്രോസിന്റെ സഹകരണത്തോടെ കേരള കള്‍ച്ചറല്‍ സൊസൈറ്റി രക്തദാന ക്യാമ്പ് നടത്തി

ഡോ. മുരളീരാജന്‍ Published on 05 June, 2012
അമേരിക്കന്‍ റെഡ്‌ക്രോസിന്റെ സഹകരണത്തോടെ കേരള കള്‍ച്ചറല്‍ സൊസൈറ്റി രക്തദാന ക്യാമ്പ് നടത്തി
വാഷിങ്ങ്ടണ്‍ : ഡി.സി സമൂഹത്തില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി കേരള കള്‍ച്ചറല്‍ സൊസൈറ്റി, അമേരിക്കന്‍ റെഡ്‌ക്രോസ്സുമായി സഹകരിച്ച് മേരിലാന്‍ഡിലെ കൊളംബിയായില്‍ സ്ഥിതി ചെയ്യുന്ന ലോംഗ് ഫെല്ലോ നഴ്‌സറി സ്‌ക്കൂളില്‍ വച്ച് മേയ് 26-#ാ#ം തീയതി രക്തദാന ചടങ്ങ് നടത്തുകയുണ്ടായി.

രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 2 മണിവരെ നടത്തിയ ഈ രക്തദാന ചടങ്ങില്‍ കെസിഎസ്സിലെ അംഗങ്ങള്‍ കൂടാതെയും അനേകം വ്യക്തികള്‍ പങ്കെടുത്ത് രക്തദാനം നടത്തി. റെഡ്‌ക്രോസ് സൊസൈറ്റി, കേരള കള്‍ച്ചറല്‍ സൊസൈറ്റിയുടെ നിസ്വാര്‍ത്ഥമായ സാമൂഹ്യസേവനത്തിന് പ്രശംസാപത്രവും സമ്മാനിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായി കെസിഎസ്എംഡബ്യൂ
വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
www.kcsmw.org
അമേരിക്കന്‍ റെഡ്‌ക്രോസിന്റെ സഹകരണത്തോടെ കേരള കള്‍ച്ചറല്‍ സൊസൈറ്റി രക്തദാന ക്യാമ്പ് നടത്തി
അമേരിക്കന്‍ റെഡ്‌ക്രോസിന്റെ സഹകരണത്തോടെ കേരള കള്‍ച്ചറല്‍ സൊസൈറ്റി രക്തദാന ക്യാമ്പ് നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക