Image

ഫൊക്കാനക്കു എതിരായ റിസ്ട്രൈനിംഗ്‌ ഓർഡർ നില നിൽക്കുന്നതല്ല; തടസങ്ങൾ മാറി

Published on 13 September, 2020
ഫൊക്കാനക്കു എതിരായ റിസ്ട്രൈനിംഗ്‌  ഓർഡർ നില നിൽക്കുന്നതല്ല; തടസങ്ങൾ മാറി

മെരിലാൻഡ്: ഫൊക്കാനയുടെ 2020-22 ലേക്ക് പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കമ്മറ്റിക്ക് എതിരായി ന്യൂയോർക്ക്  ക്യൂൻസ് ‌ കൗണ്ടി കോടതി ഓഗസ്റ്റ് 12 നു പുറപ്പെടുവിച്ചിരുന്ന റിസ്ട്രൈനിംഗ് ഓർഡർ കാലാവധി അവസാനിച്ചു. ഫൊക്കാനാ രജിസ്റ്റർ ചെയ്തിട്ടുള്ള മെരിലാൻഡ് സ്റ്റേറ്റിലെ ഫെഡറൽ കോടതിയിലേക്ക് കേസ് നീക്കികൊണ്ടുള്ള ഫെഡറൽ ജഡ്ജിന്റെ സ്റ്റാന്‍ഡിംഗ്‌ ഓർഡർ ഉത്തരവുപ്രകാരം  10 ദിവസത്തേക്ക് മാത്രമേ ക്വീൻസ് കോടതിയുടെ ഓർഡറിനു സാധുത ഉള്ളു. അതനുസരിച്ചു ഇപ്പോൾ  യാതൊരു വിധ നിയന്ത്രണങ്ങളും കമ്മിറ്റിയുടെ മേൽ നിലവിലില്ല എന്ന നിയമോപദേശമാണ് ലഭിച്ചിട്ടുള്ളതെന്ന് ട്രസ്റ്റീ ബോർഡ്‌ ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് , മുൻ ചെയര്‍മാന്‍ ഡോ. മാമ്മൻ സി. ജേക്കബ്‌, ട്രസ്റ്റീ ബോർഡ്‌ വൈസ് ചെയര്‍മാന്‍ ബെൻ പോൾ എന്നിവർ  പ്രസ്താവനയിൽ വ്യക്തമാക്കി.   

പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ജോർജി വർഗീസ് പ്രസിഡണ്ടായ കമ്മിറ്റിക്ക് പ്രവർത്തനങ്ങൾ തുടരുന്നതിന് നിയമപരമായ യാതൊരു തടസങ്ങളും നിലവിലില്ല. 
ഫൊക്കാന തെരെഞ്ഞെടുപ്പിൽ പ്രസിഡണ്ട്  സ്ഥാനാർത്ഥിയാകുമെന്നു  പ്രഖ്യാപിച്ചിരുന്ന ലീലാ മാരേട്ടും സെക്രട്ടറി സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ചിരുന്ന അലക്സ് തോമസ്, ജോസഫ്‌ കുരിയപ്പുറം എന്നിവരാണ്  ന്യൂയോർക്കിലെ ക്യൂൻസ് ‌കൗണ്ടി കോടതിയിൽ ജോർജി വർഗീസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കെതിരെ കേസ് കേസ് ഫയൽ ചെയ്തിരുന്നത്. 2018-ൽ വിജയിച്ച മുൻ പ്രസിഡണ്ട്  മാധവൻ ബി. നായരുടെ നേതൃത്വത്തിലുളള കമ്മിറ്റിക്കെതിരായി  ഇവരിൽ ലീലാ മാരേട്ട്, ജോസഫ്‌ കുരിയപ്പുറം എന്നിവർ  ന്യൂയോർക്ക് റോക്‌ലാൻഡ് കൗണ്ടി കോടതിയിൽ  നൽകിയ കേസ് ഇപ്പോഴും നിലവിലുണ്ട്. ഇതു നില നിൽക്കുമ്പോൾ തന്നെയാണ് മറ്റൊരു കോടതിയിൽ 2020 ലേ തെരെഞ്ഞെടുപ്പിനെതിരായും ഇവർ മറ്റൊരു കേസ് കൂടി ഫയൽ ചെയ്തത്. 
Join WhatsApp News
Kottoratha nayaru 2020-09-14 02:25:22
പഴയ നായരു ഇപ്പോഴും താനാണു പ്രസിഡന്റ് എന്നു പറഞ്ഞു കോട്ടൂരാതെ നടക്കുന്നുണ്ടല്ലോ. ഇനി ഊരി വെക്കുമായിരിക്കും ഹ ഹ ഹ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക