Image

പ്രേഷിത സംഗമവും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്ക്‌ സ്വീകരണവും ജൂലൈ 21-ന്‌ ന്യൂജേഴ്‌സിയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 05 June, 2012
പ്രേഷിത സംഗമവും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്ക്‌ സ്വീകരണവും ജൂലൈ 21-ന്‌ ന്യൂജേഴ്‌സിയില്‍
ന്യൂജേഴ്‌സി: സീറോ മലബാര്‍ പ്രേഷിത വര്‍ഷാചരണത്തോടനുബന്ധിച്ച്‌ ന്യൂജേഴിയില്‍ പ്രേഷിത സംഗമവും, മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ സ്വീകരണവും നല്‍കുന്നു.

ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, കണക്‌ടിക്കട്ട്‌, പെന്‍സില്‍വേനിയ സ്റ്റേറ്റുകളിലെ എല്ലാ ഇടവകകളേയും, പ്രേഷിത പ്രവര്‍ത്തകരേയും പങ്കെടുപ്പിച്ചുകൊണ്ട്‌ ജൂലൈ 21-ന്‌ നടത്തുന്ന പ്രേഷിത സംഗമവും, കര്‍ദ്ദിനാളിന്റെ വരവേല്‍പിനും ആതിഥേയത്വമരുളുന്നത്‌ ന്യൂജേഴ്‌സിയിലെ ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയമാണെന്ന്‌ ഇടവക വികാരി ഫാ. തോമസ്‌ കടുകപ്പള്ളി അറിയിച്ചു.

എഡിസണിലെ ഔവര്‍ ലേഡി ഓഫ്‌ കാത്തലിക്‌ ചര്‍ച്ചില്‍ ജൂലൈ 21-ന്‌
ശനിയാഴ്‌ച   6.30-ന്‌ ആയിരിക്കും പ്രേഷിത സംഗമം അരങ്ങേറുകയെന്ന്‌ മുഖ്യ സംഘാടകനായ ടോം പെരുമ്പായില്‍ അറിയിച്ചു.

സഭാ തലവനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മാര്‍ ജോര്‍ജ്‌ ആലഞ്ചേരി അമേരിക്കയിലുള്ള സഭാ മക്കളെ സന്ദര്‍ശിക്കുന്നത്‌ ഇതാദ്യമാണ്‌.

പ്രതിസന്ധികളും, പ്രതികൂല സാഹചര്യങ്ങളും പരസ്‌പര സ്‌നേഹത്തിന്റെ ചൈതന്യത്തില്‍ മറികടന്ന്‌ സുവിശേഷ പ്രചാരണം നടത്തുന്ന വൈദീക മേലധ്യക്ഷന്മാര്‍ ഉള്‍പ്പടെയുള്ളവരുടെ ഒത്തുചേരല്‍ രൂപതയുടെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൂടുതല്‍ ശക്തിപകരും.

ഷിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിനൊപ്പം മറ്റ്‌ രൂപതകളില്‍ നിന്നും മറ്റു ഭാഷകളില്‍ നിന്നുമുള്ള മെത്രാന്‍മാര്‍ സംഗമത്തിന്‌ എത്തും. ദൈവ വിളിയുടെ വിളനിലമായ രൂപതയ്‌ക്കാകെ പുത്തന്‍ പ്രേഷിത ചൈതന്യം സമ്മാനിച്ച്‌ നടത്തുന്ന വിപുലമായ ഒരുക്കങ്ങള്‍ക്ക്‌ രൂപതാ തലത്തില്‍ ഷിക്കാഗോ രൂപതാ വികാരി ജനറാള്‍ റവ.ഫാ. ആന്റണി തുണ്ടത്തില്‍ നേതൃത്വം നല്‍കുന്നു.

വിശ്വാസി സമൂഹത്തിന്റെ കൂട്ടായ്‌മയുടേയും, സാഹോദര്യത്തിന്റേയും പ്രാര്‍ത്ഥനാനുഭവത്തിന്റേയും നേര്‍ക്കാഴ്‌ചയായിരിക്കും ജൂലൈ 21-ന്‌ നടക്കുന്ന പ്രേഷിത സംഗമം.

പ്രേഷിത സംഗമത്തിലേക്കും, കര്‍ദ്ദിനാളിന്റെ സ്വീകരണ പരിപാടികളിലേക്കും എല്ലാ ഇടവകാംഗങ്ങളേയും പ്രേഷിത പ്രവര്‍ത്തകരേയും സ്വാഗതം ചെയ്യുന്നതോടൊപ്പം ചടങ്ങുകള്‍ വന്‍ വിജയകരമാക്കുവാന്‍ എല്ലാവരുടേയും സഹകരണം വികാരി തോമസ്‌ കടുകപ്പള്ളി അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വികാരി ഫാ തോമസ്‌ കടുകപ്പള്ളി (908 837 9484), ടോം പെരുമ്പായില്‍ (കോര്‍ഡിനേറ്റര്‍) 646 326 3708, തോമസ്‌ ചെറിയാന്‍ പടവില്‍ (ട്രസ്റ്റി) 908 906 1709. സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത്‌ അറിയിച്ചതാണിത്‌. വെബ്‌സൈറ്റ്‌: www.stthomassyronj.org
പ്രേഷിത സംഗമവും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്ക്‌ സ്വീകരണവും ജൂലൈ 21-ന്‌ ന്യൂജേഴ്‌സിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക