62 വയസ്സുള്ള പൈതോണ്‍ ഏഴു മുട്ടകള്‍ ഇട്ട് ചരിത്രം കുറിച്ചു
AMERICA
12-Sep-2020
AMERICA
12-Sep-2020

സെന്റ് ലൂയിസ്: മൃഗശാലയുടെ ചരിത്രത്തില്‍ ആദ്യമായി ഏറ്റവും പ്രായം കൂടിയ പൈതോണ്‍ 7മുട്ടകള്‍ ഇട്ടത് മൃഗശാല അധികൃതരെ അതിശയിപ്പിച്ചു.
62 വയസ്സുള്ള പൈതോണ്‍ കഴിഞ്ഞ 15 വര്‍ഷമായി ആണ്‍ പാമ്പിന്റെ സാമീപ്യം പോലും അനുഭവിക്കാതെയാണ് മുട്ട ഇട്ടതെന്ന് മൃഗശാല അധികൃതര്‍ പറയുന്നു.
1961 ല്‍ സെന്റ് ലൂയിസ് മൃഗശാലയില്‍ എത്തിയ പൈതോണിന് പേര് പോലും ഇട്ടിരുന്നില്ല. 361003 നമ്പറായിട്ടാമ് പൈതോണ്‍ അറിയപ്പെട്ടത്.
1961 ല്‍ ഒരു സ്വകാര്യ വ്യക്തി പെരുമ്പാമ്പിനെ മൃഗശാലയിലേക്ക് സംഭാവന നല്‍കുമ്പോള്‍ മൂന്നു വര്‍ഷം പ്രായമായിരുന്നു പൈതോണിന് ഉണ്ടായിരുന്നത്.
മിഷിഗണ്‍ യൂണിവേഴ്‌സിറ്റി സുവോളജി മ്യൂസിയത്തിന്റെ പഠനത്തില്‍ ഒരു പെരുമ്പാമ്പിന്റെ ആയുസ് 20 വര്‍ഷമാണെന്നാണ് കണക്കാക്കിയിട്ടുള്ളത്.
സെന്റ് ലൂയിസ് മൃഗശാലയില്‍ 31 വയസു പ്രായമുള്ള ഒരു ആണ്‍ പൈതോണ്‍ കൂടിയുണ്ട്. ഇരുവരെയും പ്രദര്‍ശനത്തിനുപയോഗിക്കാറില്ല. ബോള്‍ പൈതണ്‍ വര്‍ഗത്തില്‍ ഉള്‍പ്പെടുന്ന ഇവ സെന്‍ട്രല്‍ ആന്‍ഡ് വെസ്‌റ്റേണ്‍ ആഫ്രിക്കയിലാണ് കൂടുതല്‍ കണ്ടു വരുന്നത്.
2009 ലും പെരുമ്പാമ്പ് മുട്ടയിട്ടിരുന്നെങ്കിലും അതിനായുസ് ഉണ്ടായിരുന്നില്ല. 1990ല്‍ ഇട്ട മുട്ടകള്‍ ആണ്‍ സര്‍പ്പം വിഴുങ്ങി കളഞ്ഞിരുന്നു. ഇപ്പോള്‍ ലഭിച്ച മുട്ടകളില്‍ മൂന്നെണ്ണം ഇന്‍കുബേറ്ററില്‍ സൂക്ഷിച്ചിട്ടുണ്ട്. രണ്ടെണ്ണം പഠനത്തിനായി ഉപയോഗിക്കും. രണ്ടെണ്ണം ഉപയോഗശൂന്യമാണെന്ന് അധികൃതര്‍ അറിയിച്ചു.


Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments