Image

പ്രൊഫ. എ.കെ.ബി. പിള്ള ഫൊക്കാന കേരള കമ്മിറ്റി ചെയര്‍മാന്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 04 June, 2012
പ്രൊഫ. എ.കെ.ബി. പിള്ള ഫൊക്കാന കേരള കമ്മിറ്റി ചെയര്‍മാന്‍
ന്യൂയോര്‍ക്ക്‌: ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഹൂസ്റ്റണില്‍ നടക്കുന്ന ഫൊക്കാനയുടെ പതിനഞ്ചാമത്‌ ദേശീയ കണ്‍വന്‍ഷനില്‍ സമകാലീനപ്രസക്തിയുള്ള മറ്റൊരു ആശയം ജനങ്ങള്‍ക്കായി കാഴ്‌ച വെയ്‌ക്കുന്നു. നാളിതുവരെ അവതരിപ്പിച്ചതിനേക്കാള്‍ വ്യത്യസ്ഥമായ കാഴ്‌ചപ്പാടുകളോടെ തയ്യാറാക്കിയ ഈ ആശയം `കേരള കമ്മിറ്റി' എന്ന പേരില്‍ കണ്‍വന്‍ഷനില്‍ അവതരിപ്പിക്കുന്നത്‌ പ്രശസ്‌ത മാനവവികാസ ശാസ്‌ത്രജ്ഞനും സാഹിത്യകാരനുമായ പ്രൊഫ. എ.കെ.ബി. പിള്ളയാണ്‌.

കണ്‍വന്‍ഷന്റെ മുഖ്യ ആകര്‍ഷകങ്ങളിലൊന്നായ സെമിനാറുകളില്‍ `കേരള കമ്മിറ്റി' എന്ന പേരില്‍ അദ്ദേഹം നയിക്കുന്ന ചര്‍ച്ചകള്‍ ജനങ്ങള്‍ക്ക്‌ ഏറെ ഉപകാരപ്രദമാകുമെന്നു മാത്രമല്ല, ഓരോ വ്യക്തികളുടേയും ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പ്രതിവിധികളും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യും. അമേരിക്കന്‍ മലയാളികളും കേരളവുമായുള്ള ബന്ധത്തിലെ പ്രശ്‌നങ്ങള്‍ക്ക്‌ പ്രായോഗികമായ പരിഹാരമാര്‍ക്ഷങ്ങള്‍ കണ്ടെത്തുകയും ചെയ്യുക എന്ന ദൗത്യം ഫൊക്കാനയുടെ ലക്ഷ്യങ്ങളിലൊന്നാണല്ലോ. അവയില്‍ സുപ്രധാനമായവ കേരളത്തിലെ സ്വത്തുക്കളുടെ സംരക്ഷണം, കേരളവുമായുള്ള മലയാളികളുടെ സാംസ്‌ക്കാരികവും വൈകാരികവുമായ ബന്ധങ്ങള്‍ ദൃഢപ്പെടുത്തുക, അതിലുപരി കേരളത്തിന്റെ വികസനത്തില്‍ മറുനാടന്‍ മലയാളികളുടെ സഹകരണം ഉറപ്പാക്കുക?എന്നിവ ഉള്‍പ്പെടുന്നു. ഈ വിഷയങ്ങളില്‍ നൈപുണ്യം നേടിയിട്ടുള്ള പ്രഗത്ഭനാണ്‌ പ്രൊഫ. എ.കെ.ബി. പിള്ള.

പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും അമേരിക്കന്‍ മലയാളി സമൂഹത്തിനിടയില്‍ ഇന്നും അവശേഷിക്കുന്ന പ്രതിസന്ധികളെക്കുറിച്ച്‌ പഠിക്കുവാനോ അവയെ എങ്ങനെ അഭിമുഖീകരിക്കണമെന്നോ, ക്രിയാത്മകമായ പ്രതിവിധികള്‍ ലഭ്യമാക്കാനോ ആര്‍ക്കും കഴിഞ്ഞിട്ടില്ല. വൈവിധ്യമാര്‍ന്ന ജീവിതശൈലിയെ ദത്തെടുത്ത്‌ സഹവര്‍ത്തിത്തോടെ ഈ രാജ്യത്ത്‌ കഴിയണമെങ്കില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള ഒരു നൂതനസമീപനം ആവശ്യമാണ്‌. ഡോ. അനിരുദ്ധന്‍ അദ്ധ്യക്ഷനായുള്ള ഗ്രാമവികസന സമിതിയോടൂം, വിന്‍സന്റ്‌ പൗലോസ്‌ അദ്ധ്യക്ഷനായുള്ള ബിസിനസ്സ്‌ കമ്മിറ്റിയോടും ചേര്‍ന്ന്‌ പ്രവാസികള്‍ ഇന്ന്‌ നേരിടുന്ന ഒട്ടനവധി പ്രശ്‌നങ്ങളും ഈ സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന്‌ പ്രൊഫ. പിള്ള പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ പ്രൊഫ. എ.കെ.ബി. പിള്ളയുമായി ബന്ധപ്പെടുക: ഫോണ്‍: 718 601 0791 drakbconsultancy@gmail.com.
പ്രൊഫ. എ.കെ.ബി. പിള്ള ഫൊക്കാന കേരള കമ്മിറ്റി ചെയര്‍മാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക