Image

അയോധ്യയിലെ ശ്രീരാമ ക്ഷേത്രനിര്‍മാണത്തിനു അമേരിക്കന്‍ നദികളിലെയും സമുദ്രത്തിലെയും ജലം

Published on 11 September, 2020
അയോധ്യയിലെ ശ്രീരാമ ക്ഷേത്രനിര്‍മാണത്തിനു അമേരിക്കന്‍ നദികളിലെയും സമുദ്രത്തിലെയും ജലം
ന്യു ജേഴ്സി: അമേരിക്കയിലും കാനഡയിലുമുള്ള ഹിന്ദു ക്ഷേത്രങ്ങള്‍ വടക്കേ അമേരിക്കയിലെ നദികളില്‍ നിന്നും സമുദ്രങ്ങളില്‍ നിന്നുമുള്ള ജലം അയോധ്യയിലെ ശ്രീ രാമജന്മഭൂമിയില്‍ സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ്. അമേരിക്കയെ പ്രതിനിധീകരിച്ച് ക്ഷേത്രത്തിന്റെ ഫൗണ്ടേഷനില്‍ ഈ ജലം കൂടി ഒഴിക്കും.

ന്യു യോര്‍ക്ക്-ന്യു ജെഴ്‌സി മേഖലയിലെ പന്ത്രണ്ട് ക്ഷേത്രങ്ങളില്‍ ഇതിനായി പ്രത്യേക പൂജ നടത്തി. ഈ പുണ്യജലം രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനച്ചടങ്ങില്‍ ഒഴിക്കുന്നതിനായി ഇന്ത്യയിലേക്ക് അയയ്ക്കും. അമേരിക്കന്‍ ക്ഷേത്ര പ്രതിനിധികള്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ ശ്രീ രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റുമായി സംസാരിച്ച് ധാരണയായിരുന്നു.

ഏകദേശം അന്‍പതോളം രാജ്യങ്ങളിലെ ഹിന്ദുക്കള്‍ ഇപ്രകാരം ചെയ്യുന്നുണ്ട്. മൗറീഷ്യസ്, ഫിജി, കരീബിയന്‍, നോര്‍വേ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍ ചിലതുമാത്രം. ശ്രീരാമനോടുള്ള ആഗോള ഭക്തിയുടെ പ്രതീകമായി ഇതിനെ കാണാം. ഇക്കാര്യം സമര്‍പ്പണവേളയില്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചിപ്പിച്ചിരുന്നു.

ന്യൂ ജേഴ്സിയില്‍ ഐ ടി വി സ്റ്റുഡിയോയില്‍ വച്ച് നടന്ന ചടങ്ങില്‍ ഡോ. സുധീര്‍ പരീഖ്, ഡോ. സുധ പരീഖ്, നീരജ് പ്രമോദ് ഭഗത്, പ്രൊഫ സുധ അഗര്‍വാള്‍, പ്രൊഫ. ശിവ് അഗര്‍വാള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങ് മംഗളകരമായി പൂര്‍ത്തിയായെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

രാമക്ഷേത്രത്തിന്റെ മാനേജ്‌മെന്റിന്റെ അഭ്യര്‍ഥന മാനിച്ച് വേള്‍ഡ് പീസ് ആന്‍ഡ് ഹെല്ത്ത് ഫൗണ്ടേഷന്‍ (ഡബ്ല്യുപിഎച്ച്എഫ്) എക്‌സിക്യൂട്ടീവ് ടീം വിവിധ ക്ഷേത്രങ്ങളില്‍ പോയി അവിടത്തെ ജലം ഏറ്റുവാങ്ങുകയായിരുന്നു.

'അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം അയോധ്യയില്‍ പ്രഭുരാം മന്ദിര്‍ പണിതുയരുന്നത് മോദിജിയുടെ പ്രവര്‍ത്തനം ഒന്നുകൊണ്ട് മാത്രമാണ്. എണ്ണമറ്റ ആളുകള്‍ രക്തം ചൊരിഞ്ഞും കഠിന പ്രയത്‌നം നടത്തിയുമാണിത് സ്വന്തമാക്കിയത്. 'പ്രമോദ് ഭഗത് പറഞ്ഞു.
Join WhatsApp News
amerikkan mollakka 2020-09-11 18:58:10
ശ്രീലങ്കയിലെ നദികൾ,കുളങ്ങൾ,അതേപോലെ ഇന്ത്യൻ മഹാസമുദ്രം, അബിടോന്നൊക്കെ ബെള്ളം എടുക്കണം. രാമനെ ബെള്ളം കുടിപ്പിച്ചവർ ഇബരൊക്കെയല്ലേ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക