Image

ഇതായിരുന്നോ സിനിമ വിജയിപ്പിക്കാനുള്ള ചന്ദ്രദാസിന്റെ 'ഫോര്‍മുല'?

Published on 11 September, 2020
ഇതായിരുന്നോ സിനിമ വിജയിപ്പിക്കാനുള്ള ചന്ദ്രദാസിന്റെ 'ഫോര്‍മുല'?


സിനിമാ മോഹികളായ മൂന്ന് ചെറുപ്പക്കാരുടെ കഥപറയുന്ന ഹ്രസ്വചിത്രം 'ഫോര്‍മുല' ശ്രദ്ധേയമാകുന്നു. സിനിമയെടുക്കണം എന്ന മോഹവുമായി നടക്കുന്ന മൂന്ന് സുഹൃത്തുക്കള്‍ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ചന്ദ്രദാസിനെ കാണാന്‍ എത്തുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. 

സന്തോഷ് ഇടുക്കിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. അനു റാം, ആര്യന്‍ അനില്‍, മനോജ് വടാട്ടുപാറ, സാം നവീന്‍, ബിന്ദു അമൃതകുമാര്‍, അപ്പൂസ്, അരുണ്‍ അനുശ്യാം, കുഞ്ഞപ്പൂസ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. ശ്യാം സുബ്രഹ്മണ്യന്‍ ഛായാ?ഗ്രഹണവും റോണി റാഫേല്‍ പശ്ചാത്തല സം?ഗീതവും നിര്‍വഹിച്ചിരിക്കുന്നു.

സേതു അടൂരാണ് നിര്‍മാണം. ജോസൂട്ടി സി?ഗ്‌നോര്‍, മനോജ് വടാട്ടുപാറ എന്നിവരാണ് സഹനിര്‍മാതാക്കള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക