Image

ഇടവക സമൂഹത്തിന് ചരിത്ര മുഹൂര്‍ത്തം; റോക്ക് ലാന്ഡ് ഹോളി ഫാമിലി ചര്‍ച്ച് ഇടവകയായി പ്രഖ്യാപിച്ചു.

Published on 11 September, 2020
ഇടവക സമൂഹത്തിന് ചരിത്ര മുഹൂര്‍ത്തം; റോക്ക് ലാന്ഡ് ഹോളി ഫാമിലി ചര്‍ച്ച് ഇടവകയായി പ്രഖ്യാപിച്ചു.
ന്യുയോര്‍ക്ക്:  വിശ്വാസിസമൂഹത്തിന്റെ രണ്ടു പതിറ്റാണ്ടായുള്ള   പ്രാര്‍ത്ഥനയും, പ്രയത്‌നവും, സ്വപ്നവും സഫലമാക്കി റോക്ക് ലാന്‍ഡ്  ഹോളിഫാമിലി ചര്‍ച്ച് ഇടവകയായി അംഗീകരിക്കപ്പെട്ടു.  2020 സെപ്റ്റംബര്‍ 8 ചൊവ്വാഴ്ചയാണ് ബഹുമാനപ്പെട്ട ബിഷപ്പ് ജേക്കബ് അങ്ങാടിയത്ത് ഹോളി ഫാമിലി ചര്‍ച്ച്  ഇടവകയായി  പ്രഖ്യാപിച്ചത്.

കോവിഡ് മുക്തമല്ലാത്ത സാഹചര്യത്തില്‍, ആഘോഷങ്ങളൊന്നും ഇല്ലായിരുന്നു എങ്കിലും,  ഈ ഭാഗ്യം പരിശുദ്ധ അമ്മയുടെ ജനനത്തിരുനാളില്‍ സംഭവിച്ചത് ദൈവാനുഗ്രഹമായി ഇടവകാംഗങ്ങള്‍  കരുതുന്നു.  2004 മുതല്‍  റോക്ക്‌ലാന്‍ഡ് സെന്റ് മേരിസ് സീറോ മലബാര്‍ മിഷന്‍ ആയി   പ്രവര്‍ത്തിച്ച ദേവാലയം ഹോളി ഫാമിലി  എന്ന പേര് സ്വീകരിച്ചത് പള്ളി വാങ്ങാന്‍ കരാര്‍ ഒപ്പിട്ടപ്പോളാണ്. റോക്ക് ലാന്‍ഡില്‍ പല സെന്റ് മേരീസ് ചര്‍ച്ചുകള്‍ ഉള്ള പശ്ചാത്തലത്തിലായിരുന്നു ഈ പേരുമാറ്റം.

ന്യുയോര്‍ക്ക് ആര്‍ച്ച് ഡയോസിസിന്റെ  ഉടമസ്ഥതയിലുണ്ടായിരുന്ന സെന്റ് ബോണിഫേസ് ദേവാലയമാണ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷനായും പിന്നീട് ഹോളി ഫാമിലി ഇടവകയായും രൂപാന്തരപ്പെട്ടത്.     2020 ഓഗസ്റ്റ് 25 ന് ആണ് ഈ ദേവാലയവും ഇത് സ്ഥിതി ചെയ്യുന്ന 18 ഏക്കര്‍ സ്ഥലവും  ന്യൂയോര്‍ക് ആര്‍ച്ച് ഡയോസിസില്‍ നിന്നും  സീറോ മലബാര്‍ സഭ വാങ്ങുന്നത് .

1987ല്‍ ഫാ. ജോര്‍ജ് കളപ്പുര സേവനമനുഷ്ഠിച്ചിരുന്ന ഹാവര്‍സ്‌റ്റോയിലെ പള്ളിയില്‍ ഏതാനം വിശ്വാസികള്‍  ആദ്യകാലങ്ങളില്‍ ഒത്തുകൂടിയിരുന്നു .അതിനുശേഷം   സ്പ്രിംഗ് വാലിയിലെ സെന്റ് ജോസഫ്‌സില്‍ മലയാളി വൈദികനെക്കൊണ്ട് വി.കുര്‍ബാന അര്‍പ്പിച്ച്  പോന്നു. അതിനു ശേഷം ഫാ. എബ്രഹാം വല്ലയില്‍ സ്ഥിരമായി കുര്‍ബാന ചൊല്ലിക്കൊണ്ടിരുന്നു. പിന്നീട് കുറച്ച് കാലം ഫാ. ജോസ് കണ്ടെത്തിക്കുടിയും  സേവനമനുഷ്ഠിച്ചിട്ടുണ്ട് .

2000 ല്‍ ചിക്കാഗോ രൂപത ഉണ്ടായി. 2004 ല്‍  റോക്ക് ലാന്‍ഡ് മിഷന്‍  സ്ഥാപിച്ചു. ഫാ. വല്ലയില്‍, ഫാദര് ആന്റോ കുടുക്കാംതടം എന്നിവര്‍   മിഷന്റെ ചുമതല വഹിച്ചു. പിന്നീട് ഫാ. തദേവൂസ് അരവിന്ദത്ത് എട്ടു വര്ഷത്തോളം മിഷന് ഡയറക്ടര് ആയിരിക്കെ പള്ളി വാങ്ങാനുള്ള  പ്രവര്‍ത്തനങ്ങള്‍ ശക്തമായി. തുടര്‍ന്ന് ആര്ച്ച് ഡയോസിസുമായി കരാറിലെത്തി.ഇപ്പോഴത്തെ വികാരി ഫാദര് റാഫേല് അമ്പാടന്റെ നേതൃത്വത്തില് ആ പ്രയത്‌നം സഫലമാകുകയും ചെയ്യുന്നു.

ഫാ. റാഫേല്‍ അമ്പടാനൊപ്പം പ്രവര്‍ത്തിക്കുന്ന ഇപ്പോഴത്തെ ട്രസ്റ്റീസ് ജോസഫ് കടംതോട്ട്, ആനി ചാക്കോ, നിര്‍മല ജോസഫ്, ജിജോ ആന്റണി എന്നിവരാണ് ഇതിന്റെ പൂര്‍ത്തീകരണത്തിനുവേണ്ടി  ഇടവക സമൂഹത്തോടൊപ്പം  നാളിതുവരെ ത്യാഗപൂര്‍വം പ്രവര്‍ത്തിച്ചുവരുന്നത്.

ജെയിംസ് ചാക്കോ  കാനാശേരി , മത്തായി ഫ്രാന്‍സിസ്, തോമസ് പൊടിക്കുന്നേല്‍ , എബ്രഹാം  തലപ്പിള്ളില്‍ , ജോര്‍ജ്  പടവില്‍,  ജോസഫ് ഇല്ലിപ്പറമ്പില്‍,  ചാക്കോ കിഴക്കെകാട്ടില്‍,  വര്‍ക്കി പള്ളിത്താഴത്ത്,  ജോസ് അക്കകാട്ട്,  അലക്‌സ് തോമസ്,  ജോളി ജോസഫ്, ജെയിംസ് ഇളംപുരയിടം,  തോമസ് ചാക്കോ,  ജോണ്‍ ദേവസ്യ,  ജോസഫ് വാണിയപ്പിള്ളില്‍,  ഫ്രാന്‍സിസ് ക്ലമന്റ്,  ജേക്കബ് ചൂരവടി, ഡൊമിനിക് വയലുങ്കല്‍,  ജോസഫ് പള്ളിപ്പുറത്തുകുന്നേല്‍,  റോണി മുരിക്കന്‍,  ജോര്‍ജ് എടാട്ടേല്‍, സാജന്‍ തോമസ്,  ഡെജി  ഫിലിപ്പ്,  ഷാജന്‍ തോട്ടക്കര,  ജയിന്‍ ജേക്കബ്, സജി മാത്യു,  ജോസഫ് ചാക്കോ, രാജേഷ് മാത്യു,  ജോസഫ് കടംതോട്ടു,  ആനി ചാക്കോ, നിര്‍മല ജോസഫ്, ജിജോ ആന്‍റണി.

അനുഗൃഹീതമായ  ഈ മുഹൂര്‍ത്തത്തിനു  ഇടവകാംഗങ്ങള്‍ ദൈവത്തിനു നന്ദി അര്‍പ്പിക്കുന്നു.

ഇടവക സമൂഹത്തിന് ചരിത്ര മുഹൂര്‍ത്തം; റോക്ക് ലാന്ഡ് ഹോളി ഫാമിലി ചര്‍ച്ച് ഇടവകയായി പ്രഖ്യാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക