Image

ഹ്യൂസ്റ്റണ്‍ സെന്റ്‌ ജോസഫ്‌ ദേവാലയത്തില്‍ വി. യൗസേഫ്‌ പിതാവിന്റെ തിരുനാള്‍

എ.സി. ജോര്‍ജ്‌ Published on 05 June, 2012
ഹ്യൂസ്റ്റണ്‍ സെന്റ്‌ ജോസഫ്‌ ദേവാലയത്തില്‍ വി. യൗസേഫ്‌ പിതാവിന്റെ തിരുനാള്‍
ഹ്യൂസ്റ്റണ്‍: ഗ്രെയിറ്റര്‍ ഹ്യൂസ്റ്റണിലെ സെന്റ്‌ ജോസഫ്‌ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ ഇടവക മധ്യസ്ഥന്‍ വി. യൗസേഫ്‌ പിതാവിന്റെ തിരുനാള്‍ ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ചു. ജൂണ്‍ ഒമ്പതിന്‌ രാവിലെ ദിവ്യബലി, നൊവേന, വൈകുന്നേരം അഞ്ചുമണിക്ക്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ ഫാമിലി നൈറ്റ്‌- കുടുംബ കലോത്സവ മേളയില്‍ സെന്റ്‌ ജോസഫ്‌ ഇടവകയിലെ വിവിധ വാര്‍ഡിലുള്ള കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറും.

ജൂണ്‍ പത്തിന്‌ ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ ദേവാലയതത്തില്‍ പുതുതായി പണികഴിപ്പിച്ച ആനവാതില്‍ (മുഖ്യ പ്രവേശന കവാടത്തിന്റെ) കൂദാശയും ആശീര്‍വാദവും, ഉദ്‌ഘാടനവും നടക്കും. തുടര്‍ന്ന്‌ ആഘോഷമായ പെരുന്നാള്‍ കുര്‍ബാന. ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തിലും, ഇടവക വികാരി ഫാ. ജേക്കബ്‌ ക്രിസ്റ്റി പറമ്പുകാട്ടിലിന്റെ സഹകാര്‍മികത്വത്തിലും നടക്കും.

തിരുസ്വരൂപങ്ങളും വഹിച്ച്‌ വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭക്തിനിര്‍ഭരമായ പ്രദക്ഷിണം നടക്കും. ലദീഞ്ഞ്‌, നേര്‍ച്ച, കലാപരിപാടികള്‍, സ്‌നേഹവിരുന്ന്‌ എന്നിവയ്‌ക്ക്‌ പുറമെ കുട്ടികള്‍ക്കായി മൂണ്‍ വാക്ക്‌, ഗെയിംസ്‌ എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തില്‍ 2001-ല്‍ സ്ഥാപിതമായ ഈ ദേവാലയം ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കത്തോലിക്കാ രൂപതയ്‌ക്ക്‌ ഒരു മുതല്‍ക്കൂട്ടാണ്‌. ഇക്കൊല്ലത്തെ പ്രസുദേന്തിമാരായി തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌ ഐസക്ക്‌ വര്‍ഗീസ്‌ പുത്തനങ്ങാടിയും ഏലിയാമ്മ ഐസക്ക്‌ വര്‍ഗീസ്‌ പുത്തനങ്ങാടിയുമാണ്‌.

തിരുനാള്‍ കര്‍മ്മങ്ങളില്‍ സംബന്ധിക്കുവാനും വിശുദ്ധ യൗസേഫ്‌ പിതാവിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും തിരുനാള്‍ പ്രസുദേന്തിമാരും, ഇടവക വികാരിയും മറ്റ്‌ ഇടവകാംഗങ്ങളും ഏവരേയും സ്വാഗതം ചെയ്യുന്നു.
ഹ്യൂസ്റ്റണ്‍ സെന്റ്‌ ജോസഫ്‌ ദേവാലയത്തില്‍ വി. യൗസേഫ്‌ പിതാവിന്റെ തിരുനാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക