Image

വെള്ളം: പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 11 September, 2020
വെള്ളം: പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ക്യാപ്റ്റന്‍' എന്ന ചിത്രത്തിനുശേഷം പ്രജേഷ് സെനും ജയസൂര്യയും ഒന്നിക്കുന്ന ചലച്ചിത്രമാണ് "വെള്ളം". ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. സംയുക്തയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്.


തീവണ്ടി, ലില്ല, കല്‍ക്കി, എടക്കാട് ബറ്റാലിയന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംയുക്ത നായികയായി എത്തുന്ന ചിത്രമാണ് ഇത്. നമ്ബി നാരായണന്റെ ജീവിതക്കഥയെ ആസ്പദമാക്കി മാധവന്‍ സംവിധാനം ചെയ്യുന്ന 'റോക്കറ്ററി: ദ നമ്ബി എഫക്റ്റ്' എന്ന ബയോപിക് ചിത്രത്തിന്റെ സഹസംവിധായകന്‍ കൂടിയാണ് പ്രജേഷ് സെന്‍.


സിദ്ദിഖ് , ദിലീഷ് പോത്തന്‍ , സന്തോഷ് കീഴാറ്റൂര്‍ , അലന്‍സിയര്‍ ലേ ലോപ്പസ് , നിര്‍മ്മല്‍ പാലാഴി , സീനു സൈനുദീന്‍ , ബാബു അന്നൂര്‍ , വിജിലേഷ് , ഇടവേള ബാബു ,സ്നേഹാ പലേരി , പ്രിയങ്ക ശ്രീലക്ഷമി എന്നിവരടോപ്പം പുതുമുഖതാരങ്ങളും അഭിനയിക്കുന്നു.


റോബി വര്‍ഗീസ് ആണ് ഛായാഗ്രഹണം. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാലാണ് ഈണം നല്‍കുന്നത്. ജോസ്‌കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത്ത് മനമ്ബറക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക