Image

ന്യു യോര്‍ക് സബ് വേ ട്രയിനില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 50 ഡോളര്‍ പിഴ

Published on 11 September, 2020
ന്യു യോര്‍ക് സബ് വേ ട്രയിനില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 50 ഡോളര്‍ പിഴ
തിങ്കളാഴ്ച മുതല്‍ (സെപ്റ്റംബര്‍ 14) ന്യു യോര്‍ക്ക് സിറ്റി സബ് വേ ട്രെയിനുകളിലും ബസുകളിലുംസഞ്ചരിക്കുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധിതമാക്കി. മാസ്‌ക് ധരിക്കാത്തവര്‍ 50 ഡോളര്‍ പിഴ ഒടുക്കണം.

ആവശ്യമുള്ളവര്‍ക്ക് മസ്‌ക് സൗജന്യമായി നല്‍കുമെന്ന് ന്യു യോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോ പറഞ്ഞു. ഇപ്പോള്‍ തന്നെ പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട്ട് ഉപയോഗിക്കുന്ന 96 ശതമാനവും മാസ്‌ക് ധരിക്കുന്നവരാണെന്നു ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ 9 മില്യന്‍ ആളുകളെ കോവീഡ് പരിശോധനക്കു വിധേയരാക്കി. രാജ്യത്തു ഏറ്റവും കൂടുതല്‍ ടെസ്റ്റ് നടന്നത് ന്യു യോര്‍ക്കിലാണ്. താല്പര്യപ്പെടുന്ന ആര്‍ക്കും സൗജന്യമായി ടെസ്റ്റ് ചെയ്യാം.

ഇന്നലെ 77,000 പേരെ ടെസ്റ്റ് ചെയ്തതില്‍ 757 പേര്‍ക്ക് രോഗബാധ കണ്ടു-.98 ശതമാനം.
ആശുപത്രികളില്‍ 482 പേരാണൂള്ളത്. ഏഴു പേര്‍ കോവിഡ് വന്ന് സ്റ്റേറ്റില്‍ മരിച്ചതായും ഗവര്‍ണര്‍ അറിയിച്ചു.

അതേ സമയം ദേശീയ തലത്തില്‍ കോവിഡ് മരണം ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. ഇന്നലെ രാത്രി 8 മണി വരെ 894 പേര്‍ മരിച്ചു. ഫ്‌ലോറിഡയില്‍ 205 പേര്‍ മരിച്ചത് ഞെട്ടലായി. മറ്റു സ്റ്റേറ്റുകളില്‍ 60-ല്‍ താഴെ പേരാണു മരിച്ചത്. രോഗം ബാധിച്ചവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക