Image

വൈറസിന്റെ കരുത്ത് കുറച്ചു കാട്ടിയതില്‍ വുഡ് വേര്‍ഡിനെതിരെയും വിമര്‍ശനം

അജു വാരിക്കാട് Published on 10 September, 2020
വൈറസിന്റെ കരുത്ത് കുറച്ചു കാട്ടിയതില്‍ വുഡ് വേര്‍ഡിനെതിരെയും വിമര്‍ശനം
കൊറോണ വൈറസിന്റെ മഹാ വ്യാപനം ഉണ്ടായ ആദ്യ മാസങ്ങളില്‍ വൈറസിനെ നിസാരവല്ക്കരിച്ച് പ്രസിഡന്റ് ട്രമ്പ് നടത്തിയ പരാമര്‍ശങ്ങള്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ബോബ് വുഡ്വാര്‍ഡ് കയ്യോടെ പ്രസിദ്ധികരിക്കാതിരുന്നത് വിമര്‍ശനത്തിനിടയാക്കി.

 ബോബിന്റെ ഇനിയും പ്രസിദ്ധികരിക്കാനുള്ള 'റേജ്' എന്ന പുസ്തകത്തിനായി ഫെബ്രുവരിയില്‍ ട്രംപുമായി നടത്തിയ ഒരു അഭിമുഖത്തില്‍ പ്രസിഡന്റ്, വൈറസിനെ 'മാരകമായത്' എന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ ട്രമ്പ് പരസ്യ പ്രസ്താവനയില്‍ ഈ വൈറസിനെ സാധാരണ പനി എന്ന രീതിയിലാണ് വിശേഷിപ്പിച്ചത്. ഒരു മാസത്തിനു ശേഷം ബോബ് വുഡ്വാര്‍ഡുമായി വീണ്ടും ട്രമ്പ് നടത്തിയ സംഭാക്ഷണത്തില്‍ താന്‍ വൈറസിന്റെ പ്രാധാന്യം കുറച്ചു കാണാന്‍ ഇഷ്ടപ്പെടുന്നു കാരണം ജനങ്ങളെ പരിഭ്രാന്തരാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞു.

ട്രംപിന്റെ അഭിപ്രായങ്ങളുടെ ഓഡിയോ പ്രസിദ്ധീകരിച്ച വാഷിംഗ്ടണ്‍ പോസ്റ്റ് മാധ്യമ നിരൂപകന്‍ എറിക് വെംപിള്‍ ബുധനാഴ്ച വൈകുന്നേരം വുഡ്വാര്‍ഡുമായി അഭിമുഖം നടത്തിയിരുന്നു.

വൈറസ് മാരകമാണെന്ന ട്രംപിന്റെ പരാമര്‍ശങ്ങള്‍ എന്തുകൊണ്ടാണ് അന്ന് പരസ്യമാക്കാതിരുന്നത് എന്ന് വെംപിള്‍ ചോദിച്ചപ്പോള്‍ ''ട്രംപിന് തന്റെ വിവരങ്ങള്‍ എവിടെ നിന്ന് ലഭിക്കുന്നു, അത് സത്യമാണോ, തുടങ്ങിയവ അറിയില്ല.' എന്നാണ് ബോബ് പറഞ്ഞത്. 'കൊറോണ വൈറസിനെക്കുറിച്ച് ട്രംപിന് അറിയാവുന്ന കാര്യങ്ങളെക്കുറിച്ചും, അദ്ദേഹം നടത്തിയ പരസ്യപ്രഖ്യാപനങ്ങളും മനസിലാക്കിയപ്പോഴേക്കും ഏതാണ്ട് മൂന്ന് മാസമെടുത്തു.' അതായതു മെയ് വരെ.

പ്രസിഡന്റുമായുള്ള അഭിമുഖത്തിന്റെ ഉള്ളടക്കം അന്ന് എത്രയും വേഗം പരസ്യപ്പെടുത്തിയിരുന്നെങ്കില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാമായിരുന്നുവെന്ന വാദം വുഡ്വാര്‍ഡ് നിഷേധിച്ചു. കാരണം മാര്‍ച്ച് 19 നാണ് ട്രമ്പ് ഈ അഭിപ്രായം പറഞ്ഞതെന്നും മാര്‍ച്ച് 11 ന് അദ്ദേഹം ഓവല്‍ ഓഫീസ് പ്രസംഗം നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സുതാര്യമായ പ്രസിഡന്റ് ആണ് ട്രമ്പ് എന്നതിനാലാണ് മാധ്യമ അഭിമുഖങ്ങളുടെ പരമ്പരകള്‍ക്ക് സമ്മതിച്ചതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലി മക്ഇനാനി ബുധനാഴ്ച പറഞ്ഞു. കോവിഡ് -19 ന്റെ ഭീഷണിയെക്കുറിച്ച് ട്രമ്പ് മനപ്പൂര്‍വ്വം അമേരിക്കന്‍ ജനതയെ തെറ്റിദ്ധരിപ്പിച്ചുവെന്ന വാര്‍ത്ത മക്ഇനാനി നിഷേധിച്ചു. 'ഈ സമയം ആത്മവിശ്വാസം പ്രകടിപ്പിക്കേണ്ടത് പ്രധാനമാണ്, ശാന്തത പ്രകടിപ്പിക്കേണ്ടത് പ്രധാനമാണ് ... കോവിഡ് ഭീഷണിയെക്കുറിച്ച് പ്രസിഡന്റ് ഒരിക്കലും അമേരിക്കന്‍ പൊതുജനങ്ങളോട് കള്ളം പറഞ്ഞിട്ടില്ല'. മക്ഇനാനി കൂട്ടിച്ചേര്‍ത്തു.

പലരും ഈ അവസരം ട്രംപിനെതിരെ ആഞ്ഞടിക്കാന്‍ ഉപയോഗിച്ച് തിടുക്കം കാട്ടിയപ്പോള്‍ ചിലരെങ്കിലും വാഷിംഗ്ടണ്‍ പോസ്റ്റിനെയും വുഡ്വാര്‍ഡിനെയും ആറുമാസത്തിലധികം ഈ വിവരം അറിഞ്ഞിട്ടും മൗനമായി ഇരുന്നത് എന്തിനെന്നു ആക്ഷേപം ഉന്നയിച്ചു.
Join WhatsApp News
Journalist? 2020-09-10 19:53:25
സൗദി ക്രൗൺ പ്രിൻസ് മുഹമ്മദ് ബിൻ സാലമാൻ ആരാണെന്നു അറിയാമല്ലോ. ഇയാൾ ആണ് അമേരിക്കൻ ജേര്ണലിസ്സ്‌ ജമാൽ കസോഗ്ഗ് -ൻ്റെ ക്രൂര കൊലപാതകത്തിന് ഉത്തരവാദി. ക്രൗൺ പ്രിൻസിനെ രക്ഷിച്ചത് ട്രംപ് ആണെന്ന് ട്രംപ് തന്നെ ' ഐ സേവിഡ് ഹിസ് ആസ്' എന്ന് പലതവണ പൊങ്ങച്ചം അടിച്ചു. ഇനി അമേരിക്കയിലെ ചില മലയാളി ജേര്ണലിസ്റ്റുകൾ എന്ന് അവകാശപ്പെടുന്നവുടെ ശ്രദ്ധക്ക്, നിങ്ങൾ പലരും നിരന്തരം എഴുതുന്നു ട്രംപ് കള്ളം പറയില്ല, പറയുന്നത് മുഴുവൻ അപ്പോൾ സത്യം എന്ന് നിങ്ങൾ സമ്മതിക്കുന്നു. അമേരിക്കൻ ജേര്ണലിസ്സിനെ കൊല്ലുവാൻ അവസരം ഉണ്ടാക്കിയ ഒരുവനെ രക്ഷിച്ച ട്രംപിനെ എങ്ങനെ നിങ്ങള്ക്ക് പുകഴ്ത്തി എഴുതുവാൻ ഉളുപ്പ് ഇല്ലാത്തത്. നിങ്ങളെ ആരാണ് ജേർണലിസ്റ്റ് ആക്കിയത് ? എന്ത് തരം ജേർണലിസം ആണ് നിങ്ങൾ പഠിച്ചത്? എവിടെയാണ് ജേർണലിസം പഠിച്ചത്? ട്രംപ് യൂണിവേഴ്സിറ്റിയിലോ?
Rossy Ann Philipose 2020-09-10 20:53:34
Trump knew the virus is deadly, but he didn't care as he doesn't care for Blacks, Browns, Or Hispanics. He cares for himself. Look at the pictures of disgusting way he was holding his daughter? He has zero respect for women. Any women of self-respect should not vote for him. He slept with several women, paid hush money, took a golden shower, got into the dressing room of girls, a trump worshipper malayalee fake prof. wants to see who Kamala slept with. Why don't you start with your mother. You too has no respect for women. Hope your wife & children will kick you out. There are several malayalle men now sleeping outside their home for their trump support. have to say, I am not surprised that Trump intentionally played down the threat of Covid-19 in February and March, but I am shocked. At the time, I, like everyone else, thought he was relying on his gut feeling that the virus is no worse than the seasonal flu. However, as it turns out, he knew all along that scientists and experts were right about how deadly it is. He just chose to minimize the threat because, as he told Bob Woodward, he wanted to avoid panicking Americans. So, once again, he lied. But, compared to his 20,000+ other lies, this one has had the most tragic consequences. We now have 6.38 million Covid-19 cases, 200,000 deaths, and 1000 new cases every day. Impeech him.
Thomas Mathew 2020-09-10 20:57:12
Microsoft Catches Russian Operatives Trying To Hack Biden Campaign Firm: Reuters is reporting this morning that Russian state hackers are targeting a firm working on the Joe Biden Campaign. According to Reuters, “the hacking attempts targeted staff at Washington-based SKDKnickerbocker, a campaign strategy and communications firm working with Biden and other prominent Democrats, over the past two months.” Citing a person familiar with SKDK’s response to the attempts, Reuters reported that “the hackers failed to gain access to the firm’s networks.”
Ritha Gopalakrishnan 2020-09-11 08:57:14
Trump 2016: I could stand in the middle of 5th Avenue and shoot somebody and I wouldn’t lose voters. Trump 2020: He knew about the deadly virus and did nothing. He's effectively killed 200,000 Americans. Do you think his followers will still follow him until they die? IMPEACH him,
Francis Joseph. 2020-09-11 09:00:38
President Teddy Roosevelt said, “Patriotism means to stand by the country. It does not mean to stand by the president or any other public official, save exactly to the degree in which he himself stands by the country. It is patriotic to support him insofar as he efficiently serves the country. It is unpatriotic not to oppose him to the exact extent that by inefficiency or otherwise he fails in his duty to stand by the country. In either event, it is unpatriotic not to tell the truth, whether about the president or anyone else.” The liar agent Orange must go and resign now, and the 26th Republican President Teddy Roosevelt agrees. trup & trump supporters are not patriotic. After the election he will escape to Russia. Where will his followers go- may drink cool-aide
Haseena Rahiman.NJ 2020-09-11 09:09:16
When Trump was saying young people couldn’t get coronavirus, he knew they could. When Trump was saying it was the same as the flu, he knew it was deadlier. When Trump was purposely downplaying the severity, he knew it passed through the air. He knew. Arrest him & put him in Jail
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക