Image

വഴിമുട്ടിയ ഓണം (ഓണ കവിത- സി എസ് ജോര്‍ജ് കോട്ടകുളത്തി)

സി എസ് ജോര്‍ജ് കോട്ടകുളത്തി Published on 10 September, 2020
വഴിമുട്ടിയ ഓണം (ഓണ കവിത- സി എസ് ജോര്‍ജ് കോട്ടകുളത്തി)
ഓണം വന്നതും പോയതും
അറിഞ്ഞില്ല സഖീ
ഈ ഇരുള്‍ മൂടിയ വഴികളില്‍
മാവേലിവന്നതും പോയതും
അറിഞ്ഞില്ല സഖീ
ഈ ജീവിത പാച്ചിലില്‍
ഏവരും മുഖം മൂടിയില്‍ ആടിടും നേരം
ഓണപൂക്കള്‍ വിരിഞ്ഞതും കൊഴിഞ്ഞതും
ഒന്നുമേ കണ്ടിരുന്നില്ല സഖീ 
ജീവിതം വഴിമുട്ടിയ ഈ ദിനങ്ങളില്‍

പാടുവാന്‍ ഒത്തിരി പാട്ടുകള്‍ ഉണ്ടെങ്കിലും
അത് പാചുവാന്‍ ആടുവാന്‍ കഴിയുന്നില്ല സഖീ
മാവ് പൂത്തതും
പറങ്കി പൂത്തകും
തുമ്പപ്പൂക്കള്‍ നുള്ളിയതും
ഒന്നുമേ അറിഞ്ഞിരുന്നുല്ല സഖീ
ജീവിതം വഴിമുട്ടിടും ഈ കവലയില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക