Image

ഉമ്മൻ ജോൺ നിര്യാതനായി

(ഷാജീ രാമപുരം) Published on 10 September, 2020
ഉമ്മൻ ജോൺ നിര്യാതനായി

ഡാളസ്: മാർത്തോമ്മ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവക സഹ വികാരി റവ.ബ്ലെസിൻ കെ.മോൻന്റെ ഭാര്യാപിതാവ് മല്ലപ്പള്ളി പയറ്റുകലായിൽ താന്നിക്കുളത്ത് റിട്ട.പ്രിൻസിപ്പൽ ഉമ്മൻ ജോൺ (തമ്പി 72) നിര്യാതനായി.


വെണ്മണി മാർത്തോമ്മ ഹയർ സെക്കന്ററി സ്കൂൾ മുൻ പ്രിൻസിപ്പൽ ആയിരുന്നു. പത്തനംതിട്ട എം.ടി, ഇടകുളം ഗുരുകുലം, കോട്ടയം എം.ടി എന്നീ സ്കൂളുകളിൽ അധ്യാപകൻ, കോട്ടയം എം.ടി ഹയർ സെക്കന്ററി സ്കൂൾ ബോർഡിങ് മാസ്റ്റർ, മല്ലപ്പള്ളി മാർത്തോമ്മ സ്കൂൾ ട്രഷറാർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.


ആനിക്കാട് പാലംപറമ്പിൽ അമ്മുക്കുട്ടി (റിട്ട.ടീച്ചർ,  സി.എം.എസ്.എൽ.പി.സ്കൂൾ, കിഴക്കേക്കര) ആണ് ഭാര്യ. മക്കൾ: സാജൻ ഉമ്മൻ ജോൺ (ദുബായ്), സഞ്ജു വർഗീസ് (കൊച്ചി), സിനി ആൻ ജോൺ (ഡാളസ്) , മരുമക്കൾ: റീന, ജിൻസി, റവ.ബ്ലെസിൻ കെ.മോൻ. കൊച്ചുമക്കൾ: എലൈൻ, ഐറിൻ, എവിലിൻ, ആരോൻ, ജോഹാൻ, നേതൻ.


സംസ്കാരം സെപ്തംബർ 12 ശനിയാഴ്ച്ച രാവിലെ 11 മണിക്ക് ബിഷപ് ഡോ.യുയാക്കിം മാർ കൂറിലോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്ന ശുശ്രുഷകൾക്ക് ശേഷം മല്ലപ്പള്ളി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ചടങ്ങുകൾ www.youtube.com/swargayathra എന്ന ലിങ്കിൽ കാണാവുന്നതാണ്.


കൂടുതൽ വിവരങ്ങൾക്ക്:

റവ.ബ്ലെസിൻ കെ.മോൻ 972 951 0320

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക