Image

ശബരിമല വിമാനത്താവളം യാഥാര്‍ത്ഥ്യമാകും: രാജു ഏബ്രഹാം എം എല്‍ എ

ജീമോന്‍ റാന്നി Published on 10 September, 2020
ശബരിമല വിമാനത്താവളം യാഥാര്‍ത്ഥ്യമാകും:  രാജു ഏബ്രഹാം എം എല്‍ എ
ഹൂസ്റ്റണ്‍: മധ്യതിരുവിതാംകൂറിലെ ലക്ഷക്കണക്കിന് പ്രവാസികള്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും ഏറ്റവും പ്രയോജനം ചെയ്യപ്പെടുന്ന, റാന്നിയ്ക്ക് ഏറ്റവും  അടുത്തുള്ള  ചെറുവള്ളിയില്‍ ശബരിമല വിമാനത്താവളം യാഥാര്‍ഥ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും ധൃതഗതിയില്‍ നടന്നുവരുന്നുവെന്നു റാന്നി എംഎല്‍എ രാജു ഏബ്രഹാം പറഞ്ഞു.

ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്റെ (എച്ച്ആര്‍എ) ആഭിമുഖ്യത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ച്  നടത്തപ്പെട്ട റാന്നി കുടുംബസംഗമത്തിലാണ്  എംഎല്‍എ.ഈ കാര്യം വ്യക്തമാക്കിയത്. ലോകം മുഴുവന്‍ കോവിഡ് എന്ന മഹാമാരിയുടെ പ്രതിസന്ധികളില്‍ കൂടി കടന്നുപോകുമ്പോള്‍  ഈ  വര്ഷം 'വെര്‍ച്യുല്‍ കുടുംബസംഗമമാണ് നടത്തിയത്. സെപ്തംബര്‍ ആറിന് ഞായറാഴ്ച വൈകുന്നേരം 8 മണിക്ക് ആരംഭിച്ച 'സൂം' മീറ്റിംഗ് 10:45 വരെ നീണ്ടു നിന്നു. അസ്സോസിയേഷന്‍ രക്ഷാധികാരി കൂടിയായ റാന്നി എംഎല്‍എ രാജു ഏബ്രഹാം മുഴുവന്‍ സമയവും പങ്കെടുത്ത് സമ്മേളനത്തെ ധന്യമാക്കി  

വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായ കുടുംബ സംഗമത്തില്‍
പ്രസിഡന്റ് ജീമോന്‍ റാന്നി അദ്ധ്യക്ഷത വഹിച്ചു. മീരാ സഖറിയയുടെ പ്രാര്‍ത്ഥനാഗാനത്തോട് കൂടി സംഗമം ആരംഭിച്ചു. സെക്രട്ടറി ജിന്‍സ് മാത്യു കിഴക്കേതില്‍ സ്വാഗതം ആശംസിച്ചു.

രാജു ഏബ്രഹാം  എംഎല്‍എ ആഘോഷപരിപടികളുടെ ഉല്‍ഘാടനം നിര്‍വഹിച്ചു. രാഷ്ട്രീയരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 'തിലകന്‍ സ്മാരക അവാര്‍ഡിനു ' അര്‍ഹനായ   എംഎല്‍എ യെ യോഗം അനുമോദിച്ചു. 2018ലെ മഹാപ്രളയത്തെയും ശക്തമായി അതിജീവിച്ച റാന്നി ഈ കോവിഡ് കാല പ്രതിസന്ധി കൂടുതല്‍ കരുത്തോടെ അതിജീവിക്കുമെന്ന് എംഎല്‍എ പ്രത്യാശ പ്രകടിപ്പിച്ചു.

റാന്നി നിവാസികളും അസോസിയേഷന്റെ അഭ്യുദയകാംഷികളുമായ റവ.ഫാ. ഏബ്രഹാം സഖറിയ (ജെക്കു അച്ചന്‍ ) റവ.ഫാ.വര്‍ഗീസ് തോമസ് (സന്തോഷ് അച്ചന്‍),  അസ്സോസിയേഷന്‍ സ്ഥാപക പ്രസിഡണ്ട് കെ.എസ്.ഫീലിപ്പോസ് പുല്ലമ്പള്ളില്‍,  ഉപരക്ഷാധികാരികളായ ജോയി മണ്ണില്‍, ബാബു കൂടത്തിനാലില്‍, അമേരിക്കയിലെ മറ്റു സ്ഥലങ്ങളിലുള്ള റാന്നി അസ്സോസിയേഷനുകളെ പ്രതിനിധീകരിച്ചു ഷിജു വടക്കേമണ്ണില്‍ ( ഫ്രണ്ട്‌സ് ഓഫ് റാന്നി, ഡാളസ്) തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മീര സഖറിയയുടെയും ജോസ് മാത്യുവും അടിപൊളി ഗാനങ്ങള്‍ ആലപിച്ചു സംഗമത്തെ ധന്യമാക്കി.  

തുടര്‍ന്ന് 'മീറ്റ് ആന്‍ഡ് ചാറ്റ് വിത്ത് എംഎല്‍എ' പരിപാടിക്ക് തുടക്കം കുറിച്ചു. 2018 ലെ മഹാപ്രളയ സമയത്ത് ദുരിതത്തിലായ റാന്നി ജനതയ്ക്ക് സ്വാന്തനമേകാന്‍ 8 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് ഒപ്പം നിന്ന  ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്റെ  പ്രവര്‍ത്തനങ്ങളെ നന്ദിപൂര്‍വം സ്മരിച്ചുകൊണ്ടായിരുന്നു  എംഎല്‍എ പ്രഭാഷണത്തിന് തുടക്കമിട്ടത്. തുടര്‍ന്നു നിരവധി ചോദ്യങ്ങളും എംഎല്‍എ യുടെ ഉത്തരങ്ങളുമായി സംഗമം മാറി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും കേരളത്തിന്റെ മാതൃകയായി മാറിയതിനാണ് തിലകന്‍ സ്മാരക അവാര്‍ഡ് ലഭിച്ചതെന്ന് ആദ്ദേഹം ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.    

റാന്നിയിലെ റോഡുകളിലെയും ടൗണുകളിലെയും മാലിന്യപ്രശ്‌നങ്ങളും അവയുടെ പരിഹാര നിര്‍ദ്ദേശങ്ങളും സി.ജി.ദാനിയേല്‍  എംഎല്‍എ യുടെ ശ്രദ്ധയില്‍ പെടുത്തി. മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ടു സര്‍ക്കാരിന് ചെയ്യുവാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും  റാന്നി മണ്ഡലത്തില്‍ ചെയ്യുവാന്‍ ശ്രമിക്കുന്നുണ്ടെന്നും എല്ലാ പഞ്ചായത്തുകളിലും മാലിന്യ സംസ്‌കരണത്തിനു വേണ്ട ക്രമീകരണങ്ങള്‍ ചെയ്തുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

വൈസ് പ്രസിഡണ്ട് മാത്യൂസ് ചാണ്ടപ്പിള്ള റാന്നിക്കാര്‍ക്ക് അനുഗ്രഹമായി മാറുന്ന ശബരിമല വിമാനത്താവളത്തെപ്പറ്റി ചോദിച്ചപ്പോള്‍  വിമാനത്താവളം  യാഥാര്‍ത്ഥ്യമാകുന്നതിനു സാധ്യമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നുവെന്നും ധുതഗതിയില്‍ നടപടികള്‍ പുരോഗമിക്കുന്നുവെന്നും പറഞ്ഞു. ശബരിമല വിമാനത്താവളത്തെ സംബന്ധിച്ചും റാന്നിയ്ക്ക് ഏറ്റവും അടുത്ത  ചെറുവള്ളി പ്രദേശത്തിന്റെ സാധ്യതകളെ പറ്റിയും നിയമസഭയില്‍ ആദ്യ സബ്മിഷന്‍ അവതരിപ്പിക്കുവാന്‍ കഴിഞ്ഞതില്‍ അഭിമാനം ഉണ്ടെന്നും  എംഎല്‍എ  പറഞ്ഞു. നെടുമ്പാശ്ശേരി മാതൃകയില്‍ പൊതുജന പങ്കാളിത്തത്തോടെയാകും വിമാനത്താവളം നിര്‍മ്മിക്കുകയെന്നും എംഎല്‍എ പറഞ്ഞു.    

നാളിതു വരേയുള്ള തന്റെ നിയമസഭാ പ്രവര്‍ത്തനങ്ങളെ പറ്റി സംക്ഷിപ്തമായി പ്രതിപാദിക്കുവാന്‍ റോയ് മാത്യു ആവശ്യപ്പെട്ടപ്പോള്‍ എംഎല്‍എ ആവേശഭരിതനായി മാറി. റാന്നിയില്‍ ഒരു ഇന്ഡസ്ട്രിയല്‍ പാര്‍ക്ക് ഉണ്ടായിക്കാണാനുള്ള സ്വപ്നവും റോയ് പങ്കു വച്ചു.

വൈസ് പ്രസിഡണ്ട്  ബിജു സഖറിയ, വൈസ് പ്രസിഡണ്ട് ഷിജു ജോര്‍ജ് തച്ചനാലില്‍,  എബ്രഹാം ജോസഫ് (ജോസ്) ,റജി വി.കുര്യന്‍, വിനോദ് ചെറിയാന്‍ , രാജു .കെ.നൈനാന്‍, ശാമുവേല്‍ സ്റ്റീഫന്‍, ഷീജ ജോസ്, സജി ഇലഞ്ഞിക്കല്‍, ഷൈല സ്റ്റീഫന്‍, സുനില്‍ വര്‍ഗീസ്, റീന സജി. ബിജു തച്ചനാലില്‍,  രാജു തേലപ്പുറത്ത്, സജി തച്ചനാലില്‍,സുനില്‍ അട്ടത്തറ   തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു.

അമേരിക്കയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി.പി.ചെറിയാന്‍, റോയ് മേടയില്‍ (ലോസ് ആഞ്ചലസ് ) രാജു മേടയില്‍ (ലോസ് ആഞ്ചലസ്), ഷിബു വടക്കേമണ്ണില്‍ (ന്യൂയോര്‍ക്ക്)ഷിബു പുല്ലമ്പള്ളില്‍ (കണക്റ്റികട്ട്) ലീലാമ്മ ഫിലിപ്പോസ് (റാന്നി) മാത്യു വര്‍ഗീസ് (മുംബൈ) തുടങ്ങിയവര്‍ അതിഥികളായി പങ്കെടുത്ത് കുടുംബസംഗമത്തെ ഈടുറ്റതാക്കി.

സെക്രട്ടറി ബിനു സഖറിയ നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് കുടുംബസംഗമത്തില്‍  പങ്കു ചേര്‍ന്ന 50ല്‍ പരം കുടുംബംഗങ്ങളിലെ അംഗങ്ങള്‍ തമ്മില്‍ കുടുംബ നാട്ടുവിശേഷങ്ങള്‍ പങ്കുവച്ച് ഓര്‍മ്മകള്‍ അയവിറക്കി 10.45 നു സംഗമം പര്യവസാനിച്ചു. 
ശബരിമല വിമാനത്താവളം യാഥാര്‍ത്ഥ്യമാകും:  രാജു ഏബ്രഹാം എം എല്‍ എശബരിമല വിമാനത്താവളം യാഥാര്‍ത്ഥ്യമാകും:  രാജു ഏബ്രഹാം എം എല്‍ എശബരിമല വിമാനത്താവളം യാഥാര്‍ത്ഥ്യമാകും:  രാജു ഏബ്രഹാം എം എല്‍ എശബരിമല വിമാനത്താവളം യാഥാര്‍ത്ഥ്യമാകും:  രാജു ഏബ്രഹാം എം എല്‍ എശബരിമല വിമാനത്താവളം യാഥാര്‍ത്ഥ്യമാകും:  രാജു ഏബ്രഹാം എം എല്‍ എശബരിമല വിമാനത്താവളം യാഥാര്‍ത്ഥ്യമാകും:  രാജു ഏബ്രഹാം എം എല്‍ എശബരിമല വിമാനത്താവളം യാഥാര്‍ത്ഥ്യമാകും:  രാജു ഏബ്രഹാം എം എല്‍ എശബരിമല വിമാനത്താവളം യാഥാര്‍ത്ഥ്യമാകും:  രാജു ഏബ്രഹാം എം എല്‍ എ
Join WhatsApp News
Palakkaran 2020-09-10 12:52:20
എന്നിട്ട് ഒരു ഹൂസ്റ്റൺ ശബരിമല വിമാന സർവ്വീസ് ഉടനെ ആരംഭിക്കണം. ഓരെണ്ണം ന്യൂയോർക്കിൽ നിന്നും ആവാം ട്ടോ ചേട്ട.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക