Image

ഓര്‍മ ഇന്റര്‍നാഷണല്‍ ജീവകാരുണ്യധനം ആത്മമിത്രം സ്‌നേഹദാനപദ്ധതിക്ക് കൈമാറി

പി.ഡി ജോര്‍ജ് നടവയല്‍ Published on 10 September, 2020
ഓര്‍മ ഇന്റര്‍നാഷണല്‍ ജീവകാരുണ്യധനം ആത്മമിത്രം സ്‌നേഹദാനപദ്ധതിക്ക് കൈമാറി
ഫിലഡല്‍ഫിയ: ഗതകാല കേരള കുടുംബ മൂല്യങ്ങള്‍ക്ക് ഒരേതൂവല്‍ പക്ഷികള്‍ എന്ന പോലെ പ്രാധാന്യം നല്‍കുന്ന കുടുംബങ്ങളുടെ, ആഗോള സൗഹൃദവേദിയായ ഓവര്‍സീസ് റസിഡ്ന്റ് മലയാളീസ് അസ്സോസിയേഷന്‍ (ഓര്‍മ ഇന്റര്‍നാഷണല്‍), ചാരിറ്റി പ്രവര്‍ത്തിക്കുള്ള ജീവകാരുണ്യധനം, അംഗങ്ങളില്‍ നിന്നു സമാഹരിച്ച്, ആത്മമിത്രം സ്‌നേഹദാന പദ്ധതിയ്ക്ക് നല്കി.

ഓര്‍മ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഫാ. ഫിലിപ് മോഡയില്‍, ജനറല്‍ സെക്രട്ടറി റോഷന്‍ പ്ലാമൂട്ടില്‍, ട്രഷറാര്‍ ഫീലിപ്പോസ് ചെറിയാന്‍ എന്നിവര്‍, തുക, ആത്മമിത്രം പ്രതിനിധിക്ക് കൈ മാറി. വൈസ്പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ്  ജേക്കബ് കോര, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ് നടവയല്‍, മുന്‍ പ്രസിഡന്റുമാരായ ജോസ് ആറ്റുപുറം, സിബിച്ചന്‍ ചെമ്പ്‌ളായില്‍,  ട്രസ്റ്റീ ബോര്‍ഡ് അംഗം അലക്‌സ് തോമസ് എന്നിവര്‍ യോഗത്തില്‍ ആശംസകള്‍ പ്രസംഗിച്ചു. ആത്മ മിത്രം എന്ന ജീവാകാരുണ്യ പദ്ധതി കേരളത്തിലെ കാന്‍സര്‍ കെയര്‍ മേഖലയില്‍ സംഭാവനകള്‍  നല്‍കുന്നതിന് അമേരിക്കയില്‍ രൂപംകൊണ്ട സംഘമാണ്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക