Image

സംഗീത പ്രേമികള്‍ക്ക്‌ സന്തോഷ വാര്‍ത്തയുമായി മെസേജ്‌ മിഷന്‍

ഡോ. സന്തോഷ്‌. ടി. ജോണ്‍ Published on 05 June, 2012
സംഗീത പ്രേമികള്‍ക്ക്‌ സന്തോഷ വാര്‍ത്തയുമായി മെസേജ്‌ മിഷന്‍
കോട്ടയം: മൂന്നു പതിറ്റാണ്ടിലേറെയായി ക്രിസ്‌തീയ ഭക്തിഗാന ശാഖയ്‌ക്ക്‌ ഒരിക്കലും മറക്കാനാവാത്ത ഗാനവസന്തങ്ങളൊരുക്കിയ, പ്രശസ്‌ത സംഗീത സംവിധായകനും, വചന പ്രഘോഷകനുമായ സണ്ണി സ്റ്റീഫന്‍ ഈണം നല്‍കിയ ഗാനങ്ങളുടെ കരോക്കയും, എംപിത്രീയും മലയാള മനോരമ അസോസിയേറ്റ്‌ എഡിറ്റര്‍ ജോസ്‌ പനച്ചിപ്പുറത്തിന്‌ സംഗീതജ്ഞന്‍ സണ്ണി സ്റ്റീഫന്‍ നല്‍കി പ്രകാശനം ചെയ്‌തു. കോട്ടയം മലയാള മനോരമയില്‍ വെച്ചാണ്‌ പ്രസ്‌തുത ചടങ്ങ്‌ നടന്നത്‌.

ആത്മാവിന്നാഴങ്ങളില്‍, ജീവന്‍ വിരുന്നായ്‌ നല്‍കും, ഹൃദയം തുറന്നൊന്നു പറയാന്‍, കുരിശോളം നാഥാ തുടങ്ങി ആയിരത്തിലേറെ സൂപ്പര്‍ ഹിറ്റ്‌ ഗാനങ്ങളുടെ കരോക്കേകളടങ്ങിയ (മ്യൂസിക്‌ ട്രാക്ക്‌) വിപുലമായ ശേഖരമാണ്‌ ഒരുക്കിയിട്ടുള്ളത്‌.

വെബ്‌സൈറ്റിലൂടെയും (sunnystephen.com / themessagemission.org) ഡൗണ്‍ ലോഡ്‌ ചെയ്യാവുന്നതാണ്‌. ഡൗണ്‍ലോഡ്‌ ചെയ്യുന്ന ഗാനങ്ങളുടെ കരോക്കയോടൊപ്പം ഒര്‍ജിനല്‍ ഗാനങ്ങള്‍ സൗജന്യമായി ലഭിക്കും.

ഇതിലൂടെ ലഭിക്കുന്ന വരുമാനം മുഴുവന്‍ നിര്‍ദ്ധനരായ കുട്ടികളുടെ വിദ്യാഭ്യാസ സഹായത്തിനായി ചിലവഴിക്കുമെന്ന്‌ മെസേജ്‌ മിഷന്റെ ചാരിറ്റി വിഭാഗം ഡയറക്‌ടര്‍ സിസ്റ്റര്‍ കുസുമം ജോസ്‌ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: themessagemission.org / sunnystephen.com
messagemission@hotmail.com Mob: 91-944 715 4999.
സംഗീത പ്രേമികള്‍ക്ക്‌ സന്തോഷ വാര്‍ത്തയുമായി മെസേജ്‌ മിഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക