Image

രജിസ്ട്രേഷന്‍ ഡ്രൈവ് സംഘടിപ്പിച്ച് ഇന്ത്യന്‍ എംബസി

Published on 09 September, 2020
 രജിസ്ട്രേഷന്‍ ഡ്രൈവ് സംഘടിപ്പിച്ച് ഇന്ത്യന്‍ എംബസി


കുവൈറ്റ് സിറ്റി : നിയമപരമായ രേഖകള്‍ ഇല്ലാതെ യാത്ര ചെയ്യാന്‍ സാധിക്കാത്ത കുവൈറ്റിലെ ഇന്ത്യക്കാര്‍ക്കായി ഇന്ത്യന്‍ എംബസി രജിസ്ട്രേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചു. യാത്ര രേഖ ഇല്ലാത്തവര്‍ www.forms.gle/pmf6kBxix4DYhzxz7 എന്ന ലിങ്ക് വഴി അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

പാസ്‌പോര്‍ട്ട് , എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ ഇല്ലാത്തവര്‍ക്കാണ് ഈ സൗകര്യം ലഭ്യമാവുക. ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുവാന്‍ സാധിക്കാത്തവര്‍ പൂരിപ്പിച്ച അപേക്ഷ ഫോമുകള്‍ അബാസിയ , ഫഹാഹില്‍, ഷര്‍ഖ് എന്നിവിടങ്ങളിലെ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഓഫീസുകളിലോ എംബസി കോണ്‍സുലര്‍ ഹാളില്‍ സ്ഥാപിച്ചിട്ടുള്ള ബോക്സുകളിലോ നിക്ഷേപിക്കാവുന്നതാണെന്നും എംബസി അധികൃതര്‍ അറിയിച്ചു.

അപേക്ഷകന്റെ നിലവിലുള്ള പാസ്‌പോര്‍ട്ട് നമ്പറോ അല്ലെങ്കില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നമ്പറോ ആയിരിക്കും റജിസ്‌ട്രേഷന്‍ നമ്പറായി പരിഗണിക്കുക. തുടര്‍ന്നുള്ള ആശയവിനിമയത്തിന് അപേക്ഷകന്‍ ഈ നമ്പര്‍ ഉപയോഗിക്കുമെന്നും റജിസ്‌ട്രേഷന്‍ ഫീസ് തികച്ചും സൗജന്യമായിരിക്കുമെന്നും എംബസി അറിയിച്ചു. യാത്രാരേഖകള്‍ക്കുള്ള ഫീസ് എംബസി കൗണ്ടറില്‍ നേരിട്ട് സ്വീകരിക്കും .

വിവരങ്ങള്‍ക്ക്: community.kuwait@mea.gov.in മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക