Image

കുവൈറ്റില്‍ പിസിആര്‍ സര്‍ട്ടിഫിക്കറ്റിന് ആറു വയസുവരെയുള്ള കുട്ടികളെ ഒഴിവാക്കി

Published on 09 September, 2020
കുവൈറ്റില്‍ പിസിആര്‍ സര്‍ട്ടിഫിക്കറ്റിന് ആറു വയസുവരെയുള്ള കുട്ടികളെ ഒഴിവാക്കി


കുവൈറ്റ് സിറ്റി : വിദേശ രാജ്യങ്ങളില്‍ നിന്നും കുവൈറ്റിലേക്ക് വരുന്ന യാത്രക്കാരില്‍ ആറു വയസു വരെ പ്രായമുള്ള കുട്ടികളെ പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിബന്ധനയില്‍ നിന്നും ഒഴിവാക്കിയതായി വ്യോമയാന അധികൃതര്‍ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ ശിപാര്‍ശയെ തുടര്‍ന്നാണു നടപടി.

നിലവില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും രാജ്യത്തേക്ക് പ്രവേശിക്കുന്ന സ്വദേശികള്‍ അടക്കമുള്ള മുഴുവന്‍ യാത്രക്കാരും 96 മണിക്കൂര്‍ നേരത്തെ സാധുതയുള്ള പിസിആര്‍ സര്‍ട്ടിഫിക്കറ്റ് അതിര്‍ത്തി കവാടങ്ങളില്‍ ഹാജരാക്കണമെന്നാണു ചട്ടം. ഈ നിയമത്തില്‍ നിന്നാണു ആറു വയസുവരെയുള്ള കുട്ടികള്‍ക്ക് ഇളവ് അനുവദിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക