ഓക്‌സ്‌ഫോര്‍ഡ് കൊറോണ വാക്‌സിന്റെ ഫൈനല്‍ ട്രയല്‍ നിര്‍ത്തിവച്ചു
EUROPE
09-Sep-2020
EUROPE
09-Sep-2020

ലണ്ടന്‍: ഓക്‌സ്‌ഫോര്‍ഡ് കൊറോണ വാക്‌സിന്റെ ഫൈനല്‍ ട്രയല്‍ നിര്‍ത്തിവച്ചു. വാക്‌സിന്‍ സ്വീകരിച്ച ഒരാള്‍ക്ക് റിയാക്ഷന്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി.
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്ര സെനക്കയും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ചെടുക്കുന്ന വാക്‌സിന്റെ വിജയത്തിനായി ലോകം പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്‌പോഴാണ് സംഭവം. ഒരു വോളണ്ടിയര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ട്രയല്‍ തത്ക്കാലം നിര്‍ത്തിവച്ചതാണെന്ന വിശദീകരണമാണ് ട്രയല്‍ സെന്റര്‍ നല്കുന്നത്. ട്രയലിന്റെ ഒന്നും രണ്ടും ഘട്ടങ്ങള്‍ വിജയകരമായിരുന്നു.
.jpg)
വാക്‌സിന്‍ സ്വീകരിച്ചയാള്‍ക്ക് ഉണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്തു വരികയാണ്. ഇത് വാക്‌സിന്‍ മൂലമാണോയെന്ന അന്വേഷണമാണ് നടക്കുന്നത്. ട്രയല്‍ വീണ്ടും തുടങ്ങുന്നതിന് മെഡിക്കല്‍ റെഗുലേറ്ററിന്റെ അനുമതി ആവശ്യമാണ്. ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ മൂന്നാം ഘട്ട ട്രയലില്‍ യുകെ, യുഎസ്, ബ്രസീല്‍, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലായി 30,000 ത്തോളം വോളണ്ടിയര്‍മാര്‍ പങ്കെടുക്കുന്നുണ്ട്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് 180 കൊറോണ വാക്‌സിനുകള്‍ ട്രയല്‍ പീരിയഡിലുണ്ട്.
റിപ്പോര്‍ട്ട്: ബിനോയ് ജോസഫ്
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments