വന്ദനം - എ സല്യൂട്ട് ടു ഫ്രണ്ട് ലൈന്‍ ഹീറോസ്
OCEANIA
09-Sep-2020
OCEANIA
09-Sep-2020

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ പെര്‍ത്ത് മലയാളി അസോസിയേഷന്‍ (MAP) എന്ന സംഘടന ഓണാഘോഷങ്ങള്‍ മാറ്റിവച്ചു ലോകമെമ്പാടുമുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തകരെ ആദരിക്കുന്നതിനും, അഭിവാദ്യം ചെയ്യുന്നതിനും 'വന്ദനം' എന്ന മലയാളി കൂട്ടായ്മ ഇക്കഴിഞ്ഞ ദിവസം നടത്തി.
'വന്ദനം - എ സല്യൂട്ട് ടു ഫ്രണ്ട് ലൈന്‍ ഹീറോസ്' എന്ന പരിപാടി പെര്‍ത്തിലെ സെര്‍ബിയന്‍ കമ്യൂണിറ്റി ഹാളില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തി. മാപ് ജനറല്‍ സെക്രട്ടറി അപര്‍ണ്ണ സുഭാഷ് സ്വാഗതം ആശംസിച്ച് ആരംഭിച്ച സമ്മേളനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ പ്രസിഡന്റ് സില്‍വി ജോര്‍ജ് വിശദീകരിച്ചു.

വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ പെട്രോളിയം മന്ത്രി ജോണ്‍സ്റ്റണ്‍, ആഭ്യന്തര മന്ത്രി കറ്റേ ഡൗസ്റ്റ്, ഡോ. ജഗദീഷ് കുമാര്‍, യാസോ പുന്നുത്തുരൈ (കൗണ്‍സിലര്‍), മലയാളി കൗണ്‍സിലര്‍ പീറ്റര്‍ ഷാനവാസ്, മറ്റു മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
കേരള ആരോഗ്യമന്ത്രി കെ.കെ. ശൈലജ, സിനിമാതാരങ്ങളായ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, മനോജ് കെ. ജയന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സന്ദേശങ്ങള്‍ അയച്ചിരുന്നു. അംഗങ്ങളും കുടുംബാംഗങ്ങളും ചേര്‍ന്നു നടത്തിയ വിവിധ കലാപ്രകടനങ്ങളുമുണ്ടായിരുന്നു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments