Image

വടകര എന്‍.ആര്‍.ഐ ഫോറം കുടുംബസംഗമം

ഷക്കീബ്‌ കൊളക്കാടന്‍ Published on 05 June, 2012
വടകര എന്‍.ആര്‍.ഐ ഫോറം കുടുംബസംഗമം
റിയാദ്‌: വടകര എന്‍.ആര്‍.ഐ ഫോറം റിയാദ്‌ ചാപ്‌റററിന്‍െറ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തോടനുബന്‌ധിച്ച്‌ സംഘടിപ്പിച്ച കുടുംബ സംഗമം `കാണിക്ക 2012' വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ കൊണ്‌ട്‌ ഏറെ ശ്രദ്ധേയമായി. ബഗ്‌ളഫിലെ ഫൈവ്‌ സ്‌ററാര്‍ ഇസ്‌തിരാഹയില്‍ നടന്ന സംഗമത്തില്‍ വടകര എന്‍.ആര്‍.ഐ ഫോറം അംഗങ്ങളും കുടുംബവും ദമാം ചാപ്‌റററിന്‍െറ ഭാരവാഹികളും പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികളോടൊപ്പം പ്രവീണ്‍ വടകരയും സത്താര്‍ മാവൂരും ചേര്‍ന്ന്‌ അവതരിപ്പിച്ച ഗാനമേള സദസ്സിന്‍െറ പ്രശംസ പിടിച്ചു പററി. കൊച്ചു കുട്ടികളുടെ ഒപ്പനയും രവി ഏറാമല കുട്ടികള്‍ക്കായി തയ്യാറാക്കിയ പ്രശ്‌നോത്തരിയും ഉണ്‌ടായിരുന്നു. പുരുഷോത്തമന്‍ ഇംഗ്‌ളീഷ്‌ കവിത ചൊല്ലി.

പുതിയ ഭാരവാഹികളായി അറബ്‌കോ രാമചന്ദ്രന്‍ (പ്രസിഡണ്‌ട്‌), മുഹമ്മദ്‌ വടകര (മുഖ്യ രക്ഷാധികാരി), ഫൈസര്‍ മണപ്പുറത്ത്‌ (ജനറല്‍ സെക്രട്ടറി), സജീഷ്‌ പയ്യോളി (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു. മുഹമ്മദ്‌ നിയാസ്‌, മോഹന്‍ദാസ്‌ തോടനൂര്‍ (വൈ. പ്രസിഡണ്‌ടുമാര്‍), സലിം. സി, അനില്‍ അയനിക്കാട്‌ (ജോ. സെക്രട്ടറിമാര്‍), എന്നിവരാണ്‌ മററ്‌ ഭാരവാഹികള്‍.

കേരളീയ മനസ്സാക്ഷിയെ ഞെട്ടിച്ചു കൊണ്‌ട്‌ ഒഞ്ചിയത്ത്‌ ടി.പി ചന്ദ്രശേഖരനെ കൊല ചെയ്‌തതില്‍ യോഗം ഉത്‌കണ്‌ഠ രേഖപ്പെടുത്തുകയും സംഭവത്തെ അപലപിക്കുകയും ചെയ്‌തു. ദമാം ചാപ്‌ററര്‍ പ്രസിഡണ്‌ട്‌ ഹമീദ്‌, രതീഷ്‌ ചെമ്മരത്തൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രാജന്‍ ചാലില്‍, യു.വി കുമാരന്‍, മുഹമ്മദ്‌ കുന്നത്ത്‌, ജയപ്രദീഷ്‌, ഭരതന്‍, മോഹന്‍ദാസ്‌, റഫീഖ്‌, സുബൈര്‍ വടകര എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
വടകര എന്‍.ആര്‍.ഐ ഫോറം കുടുംബസംഗമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക