Image

പ്രയാണം ഡോക്കുമെന്ററി പ്രകാശനം 12ന്

Published on 09 September, 2020
പ്രയാണം ഡോക്കുമെന്ററി പ്രകാശനം 12ന്
ലൊസാഞ്ചല്‍സ് : കര്‍ണാടക നവജീവന്‍ സമതി സ്ഥാപകന്‍ ഡോ. ഏബ്രഹാം സി. തോമസിന്റെ ജീവിതവും പ്രവര്‍ത്തിമേഖലകളെയും കുറിച്ച് തയാറാക്കിയ ഡോക്കുമെന്ററി റിലീസ് 12ന് ശനിയാഴ്ച രാവിലെ 8.30ന് നടക്കും. (ഇന്ത്യന്‍ സമയം ശനിയാഴ്ച വൈകിട്ട് 9 ) സൂം മീറ്റിങ്ങായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ നിരവധി പേര്‍ ആശംസകളര്‍പ്പിക്കും. മാര്‍ത്തോമ്മാ സഭാ അമേരിക്കന്‍ ഭദ്രാസനാധിപന്‍ ഡോ. ഐസക് മാര്‍ പീലക്‌സിനോസ് അനുഗ്രഹപ്രഭാഷണം നടത്തും. ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീത്തോസ് ഡോക്കുമെന്ററി പ്രകാശനം ചെയ്യും. ഡോ.ഏബ്രഹാം മാര്‍ പൗലോസ്, ഡോ. ജോര്‍ജ് സാമുവല്‍, റവ. ഡോ. ഡി. ഫിലിപ്പ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും.

റാന്നി മന്ദമാരുതി ചെറുവാഴക്കുന്നേല്‍ കുടുംബാംഗമായ ഡോ. തോമസ് കോളാറില്‍ ബൈബിള്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ലഭിച്ച സുവിശേഷ ദര്‍ശനത്തില്‍ സിഎസ്എസ്എം പ്രവര്‍ത്തകനായി ഒരു ദശാബ്ദം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് അമേരിക്കയില്‍ ഉപരിപഠനം നടത്തി. മനശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി, പിന്നീട് ഡോക്ടറേറ്റും കരസ്ഥമാക്കി. കര്‍ണ്ണാടകയിലെ ദേവനഹള്ളിയില്‍ 1969–ല്‍ നവജീവന്‍ സമിതിയ്ക്കു രൂപം നല്‍കി. സാധാരണക്കാരായ ഗ്രാമീണരുടെ ഇടയിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള സ്‌കൂള്‍, ഭവന പദ്ധതികള്‍, ഗ്രാമീണ സഹകരണ സംഘങ്ങള്‍, റോഡ് നിര്‍മ്മാണം, കന്നുകാലികളെ വിതരണം ചെയ്യല്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റലുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങി വന്‍ വിപുലമായി നടന്നു വന്ന പ്രവര്‍ത്തനങ്ങള്‍ പിന്നീട് മാര്‍ത്തോമ്മാ സഭ ഏറ്റെടുത്ത് ഇപ്പോള്‍ മുന്നൂറ്റി അമ്പതില്‍പരം ഗ്രാമങ്ങളില്‍ നടന്നു വരുന്നു. കഴിഞ്ഞ അന്‍പതു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നൂറുകണക്കിന് ആളുകള്‍ വിശ്വാസം സ്വീകരിച്ച് സഭയോടു ചേരുകയും നിരവധി ദേവാലയങ്ങള്‍ നിര്‍മ്മിക്കപ്പെടുകയും ചെയ്തു. ഭാരതത്തിലെ സുവിശേഷ പ്രവര്‍ത്തനത്തിന് ഗണനീയമായ സംഭാവന നല്‍കിയ ഡോ. തോമസിന് 2004 ല്‍ മാര്‍ത്തോമ്മാ സഭാ മാനവസേവാ അവാര്‍ഡ് നല്‍കി ആദരിച്ചു.

അമേരിക്കയിലും കേരളത്തിലുമായി സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ഡോക്കുമെന്ററി ജിജി ഏബ്രഹാം നിര്‍മ്മിച്ച്, രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് മാധ്യമ പ്രവര്‍ത്തകനായ മനു തുരുത്തിക്കാടാണ്. ക്യാമറ ഷാപ്പ് കട്ട്‌സ്, എഡിറ്റിങ്ങ് ജോണ്‍ വെസ്!ലി, നിര്‍മ്മാണ നിര്‍വ്വഹണം ബാബു ഏബ്രഹാം.
പുതിയ തലമുറയ്ക്കു അന്യമായിരിക്കുന്ന പല ഓര്‍മ്മകളും ഡോ. തോമസ് ഡോക്കുമെന്ററിയില്‍ പങ്കു വയ്ക്കുന്നു. കപ്പലിലെ യാത്രകള്‍, ഒരു മാസം എടുത്ത് ലഭിക്കുന്ന കത്തുകള്‍ തുടങ്ങിയ ഓര്‍മ്മകള്‍. ഫ്‌ലോറിഡയില്‍ വിശ്രമ ജീവിതം നയിക്കുകയാണ് ഡോ. ഏബ്രഹാം സി. തോമസ്. എബി തോമസ്, ടോം തോമസ് എന്നിവരാണ് മക്കള്‍. പരേതയായ ഗ്രയിസ് തോമസാണ് ഭാര്യ.

സൂമിനു പുറമേ പ്രവാസി ചാനല്‍ യുഎസ്എയുടെ ഫെയ്‌സ് ബുക്ക് പേജിലും തല്‍സമയം കാണാവുന്നതാണ്.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്  ബന്ധപ്പെടാം :818 470 4961
പ്രയാണം ഡോക്കുമെന്ററി പ്രകാശനം 12ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക