Image

പാരിസ്ഥിതികാവബോധം വളര്‍ത്തുന്നതില്‍ സമകാലിക വിദ്യാഭ്യാസത്തിന്റെ പങ്ക് (ജോസ്‌ന കെ. വൈ)

Published on 09 September, 2020
പാരിസ്ഥിതികാവബോധം വളര്‍ത്തുന്നതില്‍ സമകാലിക വിദ്യാഭ്യാസത്തിന്റെ പങ്ക് (ജോസ്‌ന കെ. വൈ)
വിദ്യാഭ്യാസം എന്നത് സാമൂഹ്യവല്‍ക്കരണത്തിന്റെ പ്രധാനപ്പെട്ടൊരു വക്താവാണ്. സാമൂഹ്യവല്‍ക്കരണ കാലത്തു ലഭിക്കുന്ന വിദ്യാഭാസത്തിലൂടയാണ് വിദ്യാര്‍ത്ഥി തന്റെ സമൂഹത്തെയും സാമൂഹ്യ പ്രകൃതിയെയും മനസ്സിലാക്കുന്നത്. അതുപോലെ മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണെന്നും അതുകൊണ്ടു തന്നെ പ്രകൃതി സംരക്ഷണം എന്നത് തന്റെ നിലനില്‍പിന് അത്യന്താപേഷിതമാണെന്നുമുള്ള ബോധം വിദ്യാര്‍ത്ഥിയില്‍ ഉണര്‍ത്തുന്നതില്‍ വിദ്യാഭ്യാസത്തിന് വലിയ പങ്ക് നിര്‍വഹിക്കാന്നുണ്ട്. അത് സാധ്യമാക്കുന്നത് പരിസ്ഥിതി സംരക്ഷണം ഉള്‍കൊള്ളുന്ന പാഠ്യപദ്ധതിയിലൂടെയാണ്. അതുകൊണ്ടു തന്നെ സമകാലിക കേരള സമൂഹം പാരിസ്ഥിതിക സുസ്ഥിരതയെ അത്യന്താപേഷിതമായി കാണുന്ന അവസ്ഥയില്‍ സമകാലിക വിദ്യാഭ്യാസ പാഠ്യപദ്ധതിയിലൂടെ എത്തരത്തിലാണ് പരിസ്ഥിതി സംരക്ഷണം എന്ന സാമൂഹ്യ നിര്‍മിതി വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തുന്നത് എന്ന് വിശകലനം ചെയ്യണം.

 അതുപോലെ രണ്ടു പ്രളയത്തെ നേരിട്ട് പാരിസ്ഥിതിക സുസ്ഥിരത തകര്‍ന്നിരിക്കുന്ന കേരളത്തില്‍, വിദ്യാലയങ്ങളിലൂടെ ഭാവിതലമുറയെ ബോധവത്കരിക്കേണ്ടത് വരും കാലങ്ങളിലെ നിലനില്‍പിന് അത്യാവശ്യമാണ്. അതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് പരിസ്ഥിതി സംരക്ഷണത്തില്‍ വലിയ ദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയും. വിദ്യാലയങ്ങളിലെ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍, അതുപോലെ പരിസ്ഥിതി ക്ലബ്കളുടെ നേതൃത്വത്തില്‍ കാര്‍ഷിക സംസകാരത്തില്‍ ഊന്നിയ പഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇതില്‍ വലിയ പങ്കുവഹിക്കാന്‍ കഴിയും. പ്രകൃതിയോട് ചേര്‍ന്ന് നിന്നുള്ള വിദ്യാലയ സാഹചര്യങ്ങളിലൂടെയാണ് വിദ്യാര്‍ത്ഥി പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാകുന്നത്. പാരിസ്ഥിതിക വിദ്യാഭ്യാസത്തിലൂടെ മാത്രമേ പരിസ്ഥിതിയെ അതിന്റെ തനിമയില്‍ നിലനിര്‍ത്താന്‍ കഴിയൂ.

ആധുനിക സമൂഹത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരാശയമാണ് ധാര്‍മ്മികത എന്നത്. ഈ ധാര്‍മ്മികതയില്‍ പരിസ്ഥിതിയോടും എല്ലാ വ്യക്തികളും ധാര്‍മ്മികബോധം ഉള്ളവരാകുക എന്ന ചിന്ത രൂപപ്പെടുത്തുന്നതിലും വിദ്യാഭ്യാസം വലിയ പങ്കുവഹിക്കുന്നുണ്ട്. പാഠ്യപദ്ധതി നിര്‍മാണത്തിന്റെ ഏറ്റവും പ്രധാനപെട്ട ലക്ഷ്യങ്ങളില്‍ ഒന്നുകൂടിയാണ് പരിസ്ഥിതിക ധാര്‍മ്മികത വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തുക എന്നുള്ളത്. അത് എത്രത്തോളം ഫലവത്താകുന്നുണ്ട് എന്ന് പരിശോധിക്കേണ്ടതും വളരെ പ്രധാനപെട്ടതാണ്.

സമകാലിക കേരളത്തിന്റെ സാഹചര്യത്തില്‍, പ്രളയം മൂലം തകര്‍ന്നിരിക്കുന്ന പരിസ്ഥിതിയെ തിരികെ കൊണ്ടുവരാന്‍ വിദ്യാര്‍ത്ഥികള്‍ക്കേ കഴിയു എന്നതുകൊണ്ടും പരിസ്ഥിതികാവബോധം ലഭിക്കേണ്ട പ്രാഥമിക യുണിറ്റ് കുട്ടികളാണെന്നതുകൊണ്ടുകൂടി പാരിസ്ഥിതിക റിസ്കനെ കുറിച്ചുള്ള കൃത്യമായ അവബോധം അവര്‍ക്കു ലഭിക്കേണ്ടതുണ്ട്. ഉള്‍റിച്ചു ബക്ക് പറയുന്നതുപോലെ റിസ്കനെ കുറിച്ചുള്ള അവബോധം കുട്ടികള്‍ക്ക് തുല്യമായി ലഭിക്കേണ്ടതുണ്ട്.

മനുഷ്യനെ കേന്ദ്രമാക്കിയല്ല പ്രകൃതിയെ കേന്ദ്രമാക്കി മനുഷ്യനെക്കുറിച്ചു ചിന്തിക്കുകയും വിഭവങ്ങള്‍ ഉപയോഗിക്കുകയും വേണം.

വിദ്യാര്‍ത്ഥി സാമൂഹ്യവത്കരണവും പാരിസ്ഥിതിക വിദ്യാഭ്യാസവും
     
വിദ്യാര്‍ത്ഥിക്കും സൗജന്യവും സാര്‍വ്വത്രികവും ആയ വിദ്യാഭ്യാസം ഇന്ത്യന്‍ ഭരണഘടന ഓരോ ഉറപ്പുനല്കുന്നുണ്ട്. വിദ്യാഭ്യാസം കേവലം അറിവുത്പാദനത്തിനപ്പുറത്തു മറ്റനേകം സാമൂഹ്യധര്‍മങ്ങള്‍ കൂടി നിര്‍വഹിക്കുന്നുണ്ട്. അത് ഒരു സാമൂഹ്യമൂലധനം എന്ന രീതിയില്‍ വ്യക്തികള്‍ക്ക് സാമൂഹ്യ പദവി ഉയര്‍ത്താനുള്ള ഒരു മാര്‍ഗമായി കൂടി മാറുന്നുണ്ട്. കുട്ടികളില്‍ സാമൂഹ്യ ബോധവത്കരണം സാമൂഹ്യവല്‍ക്കരണ കാലത്തു നല്‍കുക എന്ന കടമകൂടി വിദ്യാഭ്യാസം നിര്‍വഹിക്കുന്നു. അതിലാണ് പരിസ്ഥിതികാവബോധം വളര്‍ത്തുക എന്നതും ഉള്‍പ്പെടുന്നത്. അത് പാഠ്യപദ്ധതിയിലൂടെ കുട്ടി പഠിക്കുന്നത് കൂടാതെ പരിസ്ഥിതി സൗഹൃദമായ ഒരന്തരീക്ഷത്തില്‍ നടക്കുന്ന അക്കാഡമിക് പ്രവര്‍ത്തനങ്ങളില്‍കൂടി ആണ്. ഇന്ത്യന്‍ ഭരണഘടനയുടെ മൗലിക കര്‍ത്തവ്യങ്ങളില്‍ പരിസ്ഥിതി സംരക്ഷണവും ഉള്‍പ്പെടുന്നുണ്ട്. വനങ്ങളും തടാകങ്ങളും നദികളും വന്യജീവികളും ഉള്‍പ്പെടുന്ന പ്രകൃത്യാ ഉള്ള പരിസ്ഥിതി സംരക്ഷിക്കുകയും അഭിവൃദ്ധിപെടുത്തുകയും ജീവികളോട് കാരുണ്യം കാണിക്കുകയും ചെയ്യണം എന്നത് കൃത്യമായി പാഠപുസ്തകങ്ങളില്‍ എല്ലാം മൗലിക കര്‍ത്തവ്യങ്ങളില്‍ ചേര്‍ത്തിട്ടുണ്ട്.      ഇതൊന്നും കൂടാതെ ഒട്ടേറെ പ്രമുഖര്‍ പരിസ്ഥിതിയോടിണങ്ങിയ വിദ്യാഭാസ സമ്പ്രദായത്തെകുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഇടുങ്ങിയ ഇരുണ്ട ക്ലാസ് മുറികള്‍ക്കപ്പുറത്തേക്കു തുറന്നതും പ്രകൃതി ഭംഗി ആസ്വദിക്കാന്‍ കഴിയുന്നതും പ്രകൃതിയുടെ മടിത്തട്ടില്‍ നിന്ന് പഠിക്കുന്നതുമായ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് അവര്‍ പറയുന്നു. അനുഭവങ്ങളിലൂടെ പ്രകൃതി സ്‌നേഹം മനസ്സിലാക്കുന്ന വിദ്യാര്‍ത്ഥിക്ക് മാത്രമേ പ്രകൃതിയെ സംരക്ഷിക്കാനും അതിന്റെ തനിമയില്‍ നിലനിര്‍ത്താനും കഴിയു. ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അതിന്റെ കുറവുകള്‍ കാണാനും കഴിയും. ഗാന്ധിയെ പോലുള്ളവരും പ്രകൃതിയോടിണങ്ങിയ വിദ്യാഭ്യാസത്തെക്കുറിച്ചും പ്രകൃതിയില്‍ നിന്ന് പഠിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട് (പാറക്കടവില്‍,ജോസ്.2019.). ഗാന്ധിജി അദ്ദേഹത്തിന്റെ സ്വദേശി, സ്വരാജ്, ട്രസ്റ്റീഷിപ് തുടങ്ങിയ ആശയങ്ങളിലൂടെയെല്ലാം പരിസ്ഥിതിയോടിണങ്ങിയ ജീവിതരീതിയെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഹിംസാ സിദ്ധാന്തത്തിന്റെ അടിസ്ഥാനഘടകം തന്നെ പ്രകൃതിയാണ് (പ്രേം ആനന്ദ് ശര്‍മ്മ. 2019).

ടാഗോര്‍ സ്കൂളില്‍ പോയിട്ടില്ല. ഒരു ദിവസം സ്കൂളില്‍ പോയ കഥ എഴുതിയ ടാഗോര്‍, ശ്വാസം മുട്ടാന്‍ തുടങ്ങിയപ്പോള്‍ അത് വേണ്ടെന്ന് വച്ചു എന്ന് പറയുന്നുണ്ട്. പില്‍ക്കാലത്തു 'ശാന്തിനികേതനം' തുടങ്ങാന്‍ ടാഗോറിന് പ്രചോദനമായത് ക്ലാസ് മുറികളില്‍ ശ്വാസം മുട്ടുന്ന തലമുറകളെ അതില്‍നിന്നു മോചിപ്പിക്കണം എന്ന ആഗ്രഹമാണ്. തുറസായ വനപ്രദേശത്തുകൂടി വിദ്യാര്‍ത്ഥികളുടെ കൂടെ നടന്നുകൊണ്ടുള്ള പഠിപ്പിക്കലായിരുന്നു ടാഗോറിനിഷ്ടം. ഭാഗ്യവാന്മാരായ ആ വിദ്യാര്‍ത്ഥികളും അതില്‍ ആനന്ദം കണ്ടിട്ടുണ്ടായിരുന്നു. ശാന്തിനികേതനം വിശ്വഭാരതിയഴി വളര്‍ന്നപ്പോഴും ക്ലാസ് മുറിക്കകത്തെ പഠനത്തെ വിലമതിച്ചില്ല. സമാനമായ പ്രാവര്‍ത്തനങ്ങള്‍ കേരളത്തിലും ഉണ്ടായിട്ടുണ്ട്. വയനാട്ടിലെ 'കനിവി'ല്‍ കുട്ടികള്‍ പഠിച്ചത് ജീവിതവൃത്തികള്‍ക്കിടയില്‍ നിന്നാണ്. അവര്‍ ആടുകയും പാടുകയും കൃഷിയിറക്കുകയും കൊയ്തുമെതിച്ചു കുതിവെളുപ്പിച്ചു ആഹാരമുണ്ടാക്കുകയും ചെയ്തു. ജീവിതം തന്നെ പഠനം എന്നപാഠം അവര്‍ അറിഞ്ഞിരുന്നു. അട്ടപ്പാടിയിലെ സാരഗും സമാനമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഒരു ദിവസം പോലും സ്കൂളില്‍ പോയിട്ടില്ലാത്ത ഗൗതം എന്ന കുട്ടി വ്യത്യസ്ത ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്നതും ഇലക്ള്‍ട്രോണിക്‌സില്‍ പ്രാവീണ്യം കാണിക്കുന്നതും എല്ലാം കേരളത്തില്‍ കാണാവുന്ന ബദല്‍ മാതൃകകള്‍ ആണ്.

സ്കൂളുകള്‍ വേണ്ടെന്നല്ല ഇതിനര്‍ത്ഥം. ഔപചാരിക വിദ്യാഭ്യാസത്തിന് തീര്‍ച്ചയായും സ്കൂളുകള്‍ ആവശ്യമാണ്. സ്കൂള്‍ എന്നത് ഒരു സാമൂഹ്യ ഘടകമാണ്. ഏറ്റവും പ്രധാനപ്പെട്ടൊരു സാമൂഹ്യ സ്ഥാപനം കൂടിയാണ്. പൂര്‍വ നിശ്ചിതമായ ഒരു പ്രവര്‍ത്തന പദ്ധതി അതിനുണ്ട്. പ്രശ്‌നം എന്നത് പലപ്പോഴും ഔപചാരിക വിദ്യാഭ്യാസം ഔപചാരികതകളില്‍ ആണ്ടു പോകുന്നതാണ്. കേരളത്തില്‍ പുതിയ സമീപന രീതികള്‍ നടപ്പായപ്പോള്‍ കഴിവതും കുട്ടികളെ ക്ലാസ്മുറികള്‍ക്ക് പുറത്തെത്തിച്ചു അധ്യയനം നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും അത് നടപ്പിലായില്ല. നമുക്കതു വേണ്ടത്ര വഴങ്ങിയില്ല. തുറന്ന പരിസരത്തിലെ പഠനം നമ്മുടെ സങ്കല്പത്തിലില്ല. നമ്മുടെ കാഴ്ചപ്പാടുകള്‍, സ്വപ്‌നങ്ങള്‍ എന്നിവയെല്ലാം കൃത്യമായി നേരത്തെ രേഖപെടുത്തപ്പെട്ടതാണ്. അതിനകത്തു നിന്ന് ശീലിച്ചാല്‍ പുറത്തു നിന്നുള്ള വായു നമ്മെ ശ്വാസം മുട്ടിക്കുന്നു. ഇവാന്‍ ഇല്ലിച് ഡീസ്കൂളിംഗിനെ കുറിച്ച് പറയാനും കാരണം ഇതാണ്. സ്കൂളുകള്‍ കൊഴിഞ്ഞുപോകണം, പഠനത്തിന്റെ സ്വത്രന്ത്രാന്തരീക്ഷം രൂപപ്പെടണം, കെട്ടിട നിര്‍മ്മാണത്തിന്റെ അളവുകോലുപയോഗിച്ചു പഠന പ്രവര്‍ത്തനങ്ങളെ അളക്കരുത്, തുടങ്ങയവയൊക്കെയാണ് ഇല്ലിച് പറഞ്ഞത്. ബാല്യകൗമാരങ്ങള്‍ മുഴുവനും, ഉര്‍ജസ്വലതയുടേയും സര്‍ഗ്ഗശേഷിയുടെയും കാലം മുഴുക്കെ ക്ലാസ്‌റൂമുകളില്‍ തളയ്ക്കപെടുന്ന കുട്ടി വിശാലമായ പ്രകൃതിയെ അറിയുന്നില്ല. പരിസ്ഥിതി ഒരു പഠനവിഷയമായ ആധുനികയുഗത്തിലും ചരിത്രം പോലെ വിദൂരസീമകള്‍ക്കപ്പുറത്തുള്ള ഒരു വിഷയമായാണ് കുട്ടി പ്രകൃതിയെയും കാണുന്നത്. കാറ്റും മഴയും വെയിലും നിലവും എല്ലാം പഠനത്തിന്റെ ഭാഗമായി ആസ്വദിക്കാനാവസരം കിട്ടുന്ന കുട്ടികളും വളരെ കുറവാണ്. ഇത്തരത്തിലുള്ള വിരോധം അവരില്‍ നിന്ന് തന്നെ കാണാം. പത്തു മുതല്‍ നാല് വരെ ക്ലാസ്സില്‍ തളച്ചിടുന്ന കുട്ടിക്ക് ക്ലാസ് കഴിയുമ്പോള്‍ കൂടു തുറന്ന് വിടുന്ന തത്തയുടെ അതെ മനോഭാവം തന്നെയാണ് പഠനത്തോടും, അവര്‍ പഠനത്തെ വെറുക്കാന്‍ പോലും കാരണമാകുന്നു. അതുപോലെ ക്ലാസ് മുറികളോട് കുറച്ചെങ്കിലും താല്പര്യമുണ്ടെങ്കില്‍ കുട്ടികള്‍ക്ക് അവധികളോട് ഇത്രക്ക് താല്‍പ്പര്യവും ഉണ്ടാകില്ല (പുതുക്കോട്, ഗോപി. 2013).

 ചുരുക്കത്തില്‍, പരിമിതികള്‍ ഉണ്ടെങ്കിലും പ്രകൃതിയോട് ചേര്‍ത്തിരുത്തി പഠിപ്പിക്കേണ്ടത് വരും കാലഘട്ടത്തില്‍ ഏറ്റവും അത്യാവശ്യമുള്ളതു കൂടിയാണ്. പഠനയാത്രകളും മറ്റും അതിന്നുവേണ്ടിയാണ് നടത്തേണ്ടത്. പ്രകൃതിയെ അറിയാത്ത കുട്ടിക്ക്് പ്രകൃതിയുടെ മര്യാദകളും അറിയില്ല. എന്നാല്‍ പ്രകൃതിയുടെ ചിട്ടകള്‍ കുട്ടികള്‍ക്ക് ബോധ്യപ്പെടുംവിധമുള്ള ഗ്രീന്‍ എഡ്യൂക്കേഷന്‍ സംവിധാനവും ഗ്രീന്‍ സ്കൂള്‍ പ്രോഗ്രാമുകളും ആണ് പാഠ്യപദ്ധതിയുടെ ഭാഗമായി ഉണ്ടാക്കേണ്ടത്. തൊഴില്‍ നേടാനുള്ള വഴി മാത്രമല്ല വിദ്യാഭ്യാസം. അതിന്റെ പരമമായ ലക്ഷ്യം മനുഷ്യനിര്‍മ്മിതിയാണ്. അത് പ്രകൃതിയെകൂടി ജീവിതത്തിന്റെ ഭാഗമാക്കിക്കാണുന്ന പുതിയൊരു സാമൂഹ്യ നിര്‍മ്മിതയും (പീറ്റര്‍ ബര്‍ജര്‍ & തോമസ് ലക്മാന്‍) അതുപൊലെ സമകാലിക വിദ്യാഭ്യാസത്തില്‍ പ്രകൃതിയോടിണങ്ങിയ തുറന്ന വിദ്യാവിദ്യഭ്യാസ വിചാര മാതൃകകളും (തോമസ് കൂണ്‍) ആണ് ഉണ്ടാക്കേണ്ടത്. എങ്കില്‍ മാത്രമേ പരിസ്ഥിതികാവബോധമുള്ള പുതിയൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയു.


പരിസ്ഥിതികാവബോധം വളര്‍ത്തുന്നതില്‍ ഹൈസ്കൂള്‍ പാഠ്യപദ്ധതിയുടെ പങ്ക്

 മൂല്യ ബോധമുള്ള വിദ്യാഭ്യാസം നല്‍കുന്നതില്‍ പാഠ്യപദ്ധതിക്ക് വലിയ പങ്കുണ്ട്. കേരളത്തിലെ 8, 9, 10 ക്ലാസ്സു്കളിലെ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ 2019 ലെ ഹൈസ്കൂള്‍ പാഠ്യപദ്ധതിയെ വിശകലനം ചെയ്യുമ്പോള്‍ ഒട്ടേറെ പരിസ്ഥിതി സംരക്ഷണ ആശയങ്ങള്‍ വിവിധ വിഷയങ്ങളില്‍ ആയിട്ട് മുന്നോട്ടു വയ്ക്കുന്നുണ്ട്. അതുപോലെ കുറെയേറെ കുറവുകളും അതില്‍ കാണാന്‍ കഴിയും.

എന്നാല്‍ പലപ്പോഴും സാങ്കേതിക വിദ്യയെക്കുറിച്ചും അതിന്റെ ഗുണങ്ങളെ കുറിച്ചും സംസാരിക്കുമ്പോഴും അതിന്റെ ദോഷകരമായ പല വശങ്ങളും എടുത്തു കാണിക്കുന്നതില്‍ പാഠ്യപദ്ധതി പരാജയപെട്ടതായി കാണാം. അതുപോലെ ഉള്‍റിച്ചു ബക്കിനെപോലുള്ളവര്‍ സൂചിപ്പിക്കുന്നത് പോലുള്ള റിസ്ക്‌നെ കുറിച്ചുള്ള ബോധം കുട്ടികളില്‍ വളര്‍ത്തുന്നതിലും പാഠ്യപദ്ധതിയില്‍ കുറവുകള്‍ കാണാന്‍ കഴിയും. ആണവദുരന്തത്തെ കുറിച്ച് പറയുമ്പോള്‍, സമൂഹത്തില്‍ റിസ്ക്‌ന്റെ വിതരണത്തിലും അസന്തുലിതാവസ്ഥകള്‍ ഉണ്ടെന്നു പറയുന്ന ബെക്ക് സൂചിപ്പിക്കുന്ന അതെ കാര്യം പാഠ്യപദ്ധതിയിലും സംഭവിക്കുന്നുണ്ട്. ഉരുള്‍പൊട്ടല്‍, പ്രളയം, പോലുള്ള ദുരന്തങ്ങളെകുറിച്ച് പറയുന്നുണ്ടെങ്കിലും പ്രകൃതിയെ നശിപ്പിക്കുമ്പോള്‍ ഉണ്ടാക്കുന്ന അത്തരം റിസ്ക്കളെകുറിച്ച് കൃത്യയാമായിട്ടുള്ള ഒരു ബോധ്യം നല്‍കാന്‍ പാഠ്യപദ്ധതിക്കു കഴിയുന്നില്ല.

1987 ലെ ബ്രറ്റ്‌ലാന്‍ഡ് കമ്മീഷന്‍ വിദ്യാഭ്യാസത്തിന്റെ പ്രധാന്യം റിപ്പോര്‍ട്ടും സുസ്ഥിര വികസനത്തിനായി എടുത്തുകാട്ടിയിട്ടുണ്ട്. അതുപോലെ സ്കാന്ഡിനേവിയന്‍ രാജ്യങ്ങളിലെ പാരിസ്ഥിതിക വിദ്യാഭ്യാസ മാതൃകകളും വലിയ ഉദാഹരണങ്ങളാണ്. സ്വീഡന്‍, നോര്‍വേ, തുടങ്ങിയ രാജ്യങ്ങളിലെ പാരിസ്ഥിതിക വിദ്യാഭ്യാസ മോഡലുകള്‍ എഡ്യൂക്കേഷന്‍ ഫോര്‍ സസ്‌റ്റെയ്‌നബിള്‍ ഡെവലപ്‌മെന്‍റ് (ESD) എന്ന ആശയം മുന്നോട്ടു വയ്ക്കുന്നു. സ്വീഡന്‍ ആണ് അതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത് (Redisky,Jenny. 2008/2009).

കേരളത്തിന്റെ പാഠ്യപദ്ധതിയില്‍ 8 ആം ക്ലാസ്സിലെ അടിസ്ഥാനപാഠവാലിയില്‍ ബഷീറിന്റെ പ്രകൃതി ദര്‍ശനത്തെ കുറിച്ചു ‘ബഷീര്‍ എന്ന വല്യ ഒന്ന്' എന്ന ഭാഗത്തും, ‘ആവാഴവെട്ട്' എന്ന പൊന്‍കുന്നം വര്‍ക്കിയുടെ കഥയിലും, അംബികാസുതന്‍ മാങ്ങാടിന്റെ , ‘രണ്ടു മല്‍സ്യങ്ങള്‍' എന്നീ കഥയിലും എല്ലാം പ്രകൃതിക്കുമേല്‍ മനുഷ്യന്‍ നടത്തുന്ന കടന്നു കയറ്റങ്ങളെക്കുറിച്ചു പറയുന്നുണ്ട്. അതുപോലെ മലയാള പാഠപുസ്തകത്തില്‍ വി.ടി. ഭട്ടതിരിപ്പാടിന്റെ ‘വെടിവെട്ടം' എന്ന കഥാഭാഗവും കാര്‍ഷിക സംസ്കാരത്തെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. അതുപ്പോലെ ജോര്‍ജ് ഓണക്കൂറിന്റെ ‘ഭൂമിയുടെ സ്വപ്നം' എന്ന കഥയിലും എല്ലാം പരിസ്ഥിതി കടന്നു വരുന്നു.

 9 ആം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്ര പുസ്തകത്തില്‍ രണ്ടാം ഭാഗത്തു ‘ഉല്പാദനവും ഉല്പാദന ഘടകങ്ങളും' എന്ന പാഠഭാഗത്തും അതുപോലെ ‘സമുദ്രവും മനുഷ്യനും' എന്ന ഭാഗത്തും പരിസ്ഥിതി സംരക്ഷണം എന്ന ആശയം കടന്നു വരുന്നുണ്ട്. ചതുപ്പുനിലങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍ എന്നിവയെക്കുറിച്ചും പറയുനുണ്ടെങ്കിലും അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അവിടെ വ്യക്തമാക്കുന്നില്ല. ‘ജീവജലം' എന്ന പാഠഭാഗത്തു മഴവെള്ള സംഭരണത്തെകുറിച്ചും ശുദ്ധ ജല ലഭ്യതയെ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങളെ കുറിച്ചും മനുഷ്യന്റെ ഇടപെടലുകളെ കുറിച്ചും എല്ലാം വ്യക്തമാക്കുന്നുണ്ട്. മഴവെള്ള സംഭരണത്തിന്റെ ആവശ്യകതയെക്കുറിച്ചും ഈ പാഠഭാഗം വ്യക്തമാക്കുന്നുണ്ട്. അതുപോലെ ‘മനുഷ്യന്‍ ആശ്രയിക്കുന്ന ഭൂമി' എന്ന പാഠഭാഗത്തും വിവിധങ്ങളായ പാരിസ്ഥിതിക പ്രശ്‌നങ്ങളെകുറിച്ച് പറയുന്നുണ്ടെങ്കിലും ഇന്ന് കേരളം നേരിടുന്ന ഉരുള്‍പൊട്ടല്‍, പ്രളയം പോലുള്ളവയെയ്യും അതിന്റെ കാരണങ്ങളും അതിനെ മറികടക്കാനാവശ്യമായ നിര്‍ദേശങ്ങളും ഉള്‍പെടുത്തേണ്ടതായിട്ടുണ്ട്. ‘നമ്മുടെ അന്തരീക്ഷം' എന്ന പാഠഭാഗത്തും ഓസോണ്‍ ശോഷണം, ആഗോളതാപനം എന്നിവയെ കുറിച്ചെല്ലാം പറയുന്നുണ്ട്.

10 ആം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്ര പുസ്തകത്തില്‍ രണ്ടാം ഭാഗത്തു ‘വൈവിധ്യങ്ങളുടെ ഇന്ത്യ' എന്ന പാഠഭാഗത്തു ഇന്ത്യയിലെ വിവിധ ഭൂപ്രദേശങ്ങളെകുറിച്ച് പറയുന്നുണ്ടെങ്കിലും അത്തരം പ്രദേശങ്ങളെ അതിന്റെ തനിമയില്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എടുത്തുകാണിക്കുന്നില്ല. അതുപോലെ സാമൂഹ്യ ശാസ്ത്ര പുസ്തകത്തിലെ ആദ്യ ഭാഗത്തു ‘വിദ്യാഭ്യാസം' എന്ന ഭാഗത്തു കൃത്യമായി ആരോഗ്യമുള്ള ഒരു വ്യക്തിക്ക് മാത്രമേ പ്രകൃതി വിഭവങ്ങളെ ശരിയായി വിനിയോഗിക്കാന്‍ കഴിയു എന്ന പ്രധാനപ്പെട്ടൊരു ആശയം വ്യക്തമാക്കുന്നുണ്ട്.

ഇതിനേക്കാളെല്ലാം ഉപരിയായി പാഠ്യപദ്ധതി നിര്‍മ്മാണ ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ട ഒരു ലക്ഷ്യം എന്നത് പാരിസ്ഥിതികാവബോധം കുട്ടികളില്‍ വളര്‍ത്തുക എന്നത് തന്നെയാണ്. പുസ്തകങ്ങളുടെ ആമുഖ ഭാഗത്തു വിദ്യാഭ്യാസ ഡയറക്ടര്‍ തന്നെ പ്രകൃതി സംരക്ഷണത്തില്‍ ഊന്നിയ വിദ്യാഭ്യാസം എന്ന ആശയം വ്യക്തമാക്കുന്നുണ്ട്. അതുപോലെ എല്ലാ പുസ്തകങ്ങളിലും മൗലിക കര്‍ത്തവ്യങ്ങളില്‍ പരിസ്ഥിതിയെയും അതിലെ ഓരോ ഘടകങ്ങളെയും അതിന്റെ തനിമയില്‍ നിലനിര്‍ത്തുന്നതില്‍ ഓരോ പൗരനും കടമയുണ്ട് എന്ന് ഓര്‍മ്മിപ്പിക്കുന്നുണ്ട്. ചുരുക്കത്തില്‍ പാരിസ്ഥിതികാവബോധം കുട്ടികളില്‍ വളര്‍ത്തുന്നതില്‍ പാഠ്യപദ്ധതിക്ക് വലിയ പങ്കു വഹിക്കാന്‍ കഴിയും.

ഇവിടെയൊന്നും നിലവിലുള്ള പഠനസബ്രതായത്തെ തള്ളിപ്പറയുകയല്ല, മറിച്ച് പാഠ്യപദ്ധതിയിലും മറ്റു പാഠ്യേതര പ്രവര്‍ത്തനങ്ങളിലും പ്രകൃതിയെ അനുഭവിച്ചുള്ള തുറന്ന ക്ലാസ്സ്‌റൂം സംവിധാനത്തിന്റെ ആവശ്യകതയെ ആണ് ഞാന്‍ മുന്നോട്ടുവയ്ക്കുന്നത്. എന്താണ് ഒരു വ്യക്തിയുടെ ആവശ്യമെന്നും അത്യാവശ്യമെന്നും അനാവശ്യമെന്നും ഉള്ള തിരിച്ചറിവ് കുട്ടികള്‍ക്ക് നകുന്നതില്‍ സമകാലിക പാഠ്യപദ്ധതിക്ക് കുറവുകള്‍ സംഭവിച്ചിട്ടുണ്ട്. അതുപോലെ റിസ്കനെ കുറിച്ചുള്ള അവബോധം, അതായതു ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പോലുള്ളവയുടെ പ്രാധാന്യവും പശ്ചിമഘട്ട സംരക്ഷണം പോലുള്ളവയും മുന്നോട്ടുവയ്ക്കുന്നതില്‍ പാഠ്യപദ്ധതിക്ക് കുറവുകളുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്ന ബ്രറ്റ്‌ലാന്‍ഡ് കമ്മീഷന്‍ റിപ്പോര്‍ട്ടും പുതിയ പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം കുറവുകള്‍ നികത്തികൊണ്ടുള്ള പരിസ്ഥിതി അവബോധം കൃത്യമായി നല്‍കുന്ന ഒരു പാഠ്യപദ്ധതിക്ക് വലിയ സമകാലിക പ്രാധാന്യമുണ്ട്. നിലവിലെ കേരളത്തിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവും കൂടിയാണത്.



പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മലയോരമേഖലയിലെ സ്കൂളുകളില്‍

പഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടും ഒട്ടേറെ പരിസ്ഥിതി അവബോധ പ്രവര്‍ത്തനങ്ങള്‍ സ്കൂളുകളില്‍ നടക്കുന്നുണ്ട്. സ്കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ജെ. ആര്‍. സി. ചടട, പരിസ്ഥിതി ക്ലബ്, തുടങ്ങിയവയുടെ നേതൃത്വത്തിലും അത് കൂടാതെ മാതൃഭൂമിയുടെ ‘സീഡ്' മലയാള മനോരമയുടെ ‘നല്ല പാഠം' തുടങ്ങിയ പരിപാടികളുടെ ഭാഗമായും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

സ്കൂളിലെ ഉച്ചഭക്ഷണാവശിഷ്ടങ്ങള്‍ ബയോ ഗ്യാസ് ആക്കിമാറ്റുകയും ചെയ്യുന്നു. ഖര മാലിന്യങ്ങളെ മൂന്നാക്കി തരം തിരിച്ചു ശേഖരിക്കുകയും ചെയ്യുന്നു. ഒരു വിദ്യാര്‍ത്ഥി അഞ്ച് മഴക്കുഴി നിര്‍മിക്കുക എന്ന ദൗത്യം ഏറ്റെടുത്തു കുട്ടികള്‍ തന്നെ മഴക്കുഴികള്‍ നിര്‍മ്മിക്കുന്നു. പരിസ്ഥിതി ക്ലബ്ബുമായി ചേര്‍ന്നു വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. പ്ലാസ്റ്റിക് സൗഹൃദ ക്യാമ്പസ് എന്ന ആശയത്തിലൂന്നി പ്രവര്‍ത്തിക്കുന്നു. കൃഷിയിലൂടെ ഒരു കാര്‍ഷിക സംസ്്കാരം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നു. മരത്തൈ വിതരണങ്ങള്‍, 2 in 1 എന്ന പരിപാടിയിലൂടെ വാഴക്കന്ന് വിതരണം എന്നിവയും നടത്തി. അതില്‍ ഒരു വാഴക്കുല കുട്ടികള്‍ സ്ക്കൂളില്ലേക്ക് നല്‍കണം. പഞ്ചായത്തിലെ ഹരിത സേനയുമായി ചേര്‍ന്ന് ഗ്രീന്‍ വോളന്റീര്‍ പരിപാടിയും പുഴ സന്ദര്‍ശനം, മുള വച്ച് പിടിപ്പിക്കല്‍ പരിപാടി എന്നിവയും നടത്തി. സ ്കൗട്ട് ആന്‍ഡ് ഗൈഡ്‌സ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ജൈവ വളങ്ങളും കീടനാശിനികളും നിര്‍മ്മിക്കാനുമുള്ള പരിശീലനങ്ങളും അതുപയോഗിച്ചുള്ള കൃഷിയയും. "അരുത്, വലിച്ചെറിയരുത്, മലിനജലം ഒഴുക്കരുത്' എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു തുണിസഞ്ചി വിതരണം, സന്ദേശം എഴുതിയ കുപ്പി ഗ്ലാസ് വിതരണം എന്നിവയും നടത്തി.

കുട്ടികളോട് സംസാരിച്ചപ്പോള്‍ ക്ലാസില്‍ ഇരുന്നു പഠിക്കുന്നതിനേക്കാള്‍ ഇത്തരം കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടാനാണ് ഇഷ്ടമെന്നുള്ള അവരുടെ മറുപടി കുട്ടികള്‍ക്കുള്ള താല്പര്യത്തെ സൂചിപ്പിക്കുന്നുണ്ട്. അധ്യാപകര്‍ക്കും പാഠ്യപദ്ധതിയില്‍ മാറ്റങ്ങള്‍ വേണം എന്ന അഭിപ്രായങ്ങള്‍ ഉണ്ട്. പഠിപ്പിക്കുണ്ടെങ്കിലും എന്തുകൊണ്ട് വിദ്യാര്‍ത്ഥികള്‍ വലുതാകുമ്പോള്‍ വീണ്ടും പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നതില്ലേക്ക് പോകുന്നു എന്ന ചോദ്യത്തിന് ഞാന്‍ മാത്രം വിചാരിച്ചതുകൊണ്ടാകില്ലല്ലോ എന്ന ഓരോ കുട്ടിയുടേയും ചിന്തയാണ് അതിലേക്ക് നയിക്കുന്നതെന്ന് അധ്യാപകര്‍ വ്യക്തമാക്കുന്നു. പലപ്പോഴും ചെറിയ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രകൃതി വിഭവങ്ങളെ ഉപയോഗിക്കാനും അത്തരത്തില്‍ കുട്ടിക്ക് ബോധം നല്കുന്ന ആവശ്യം, അത്യാവശ്യം, അനാവശ്യം എന്നീ പ്രത്യേകതകളെ തിരിച്ചറിയാന്‍ പറ്റുന്ന തരത്തിലുള്ള ഒരു പഠന രീതിയാണ് ഉയര്‍ന്നു വരേണ്ടത് എന്ന നിര്‍ദ്ദേശവും അവര്‍ പങ്കുവച്ചു.

         
വളരെ മദ്ധ്യവര്‍ഗ്ഗത്തില്‍പെട്ട കുടുംബങ്ങളില്‍ നിന്നും വരുന്ന കുട്ടികളായതിനാല്‍തന്നെ കുടുംബത്തിന്റെ വരുമാന മാര്‍ഗം കൃഷിയായതിനാല്‍തന്നെ അവര്‍ക്കു പ്രകൃതിയോട് വളരെ അധികം അടുപ്പവും ഉണ്ട്. നല്ലപാഠം പ്രത്യേക പരാമര്‍ശം ലഭിച്ച സ്കൂള്‍ ഒട്ടേറെ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നുണ്ട്. വാഴക്കൃഷി, പൂന്തോട്ട നിര്‍മ്മാണം, മത്സ്യകൃഷി, തുടങ്ങിയവയെല്ലാം നടത്തുന്നുണ്ട്. അതുപോലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു ജൈവം, അജൈവം എന്നിങ്ങനെ വേര്‍തിരിച്ചു സംസ്കരിക്കാനും സ്കൂള്‍ മുന്‍കൈയെടുക്കുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഹരിത സേന, സി. ഓ. ഡി. യുടെ നേതൃത്വത്തില്‍ ഉപയോഗ ശൂന്യമായ ബള്‍ബുകള്‍ നന്നാക്കാനുള്ള പരിശീലനങ്ങള്‍ എന്നിവ നടക്കുന്നു. പരിസ്ഥിതി ക്ലബ്‌ന്റെ നേതൃത്വത്തില്‍ ജൈവ വൈവിധ്യ ഉദ്യാനം, ബയോഗ്യാസ് നിര്‍മാണം, ജൈവവള നിര്‍മാണം, വനവല്‍ക്കരണത്തിന് പ്രാധാന്യം നല്‍കുന്ന വിവിധ പരിപാടികള്‍ എന്നിവയെല്ലാം സ്ക്കൂളില്‍“നടക്കുന്നുണ്ട്. അത് കൂടാതെ എന്ത്‌കൊണ്ട് കുട്ടികള്‍ പശ്ചിമഘട്ട സംരക്ഷണം പോലുള്ള പ്രശ്‌നങ്ങളില്‍ അതിനെതിരാകുന്നു എന്ന ചോദ്യത്തിന് ഇല്ലായ്മയില്‍ നിന്ന് വരുന്നത് കൊണ്ടും സ്വന്തം കുടുംബത്തിന്റെ ഉപജീവനമാര്‍ഗം ഇല്ലാതാകുന്നതുകൊണ്ടാണെന്നും അധ്യാപകര്‍ വ്യക്തമാക്കുന്നു.“    സമകാലിക കേരളീയ സാഹചര്യത്തില്‍ ഏറെ പ്രാധാന്യം ഉള്ള ഒരു വിഷയമാണ് പാരിസ്ഥിതിക സുസ്ഥിരത എന്നത്. കേരള സര്‍ക്കാര്‍ അതുകൊണ്ടുകൂടിയാണ് അതിന്റെ പ്രാധാന്യം മനസ്സിലാക്കികൊണ്ട് സെപ്തംബര്‍ 26 മുതല്‍ പാഠം ഒന്ന് പാടത്തേക്ക് പദ്ധതി ആരംഭിച്ചത്. പഠനത്തോടൊപ്പം കൃഷിപ്പണികളിളേക്കും കുട്ടികളെ ആകൃഷ്ടരാക്കുന്നതു വഴി പുതിയൊരു കാര്‍ഷിക സംസ്കാരം രൂപപ്പെടുത്തുക എന്നതാണ് ഇതുകൊണ്ടു സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടുള്ളത്. നമ്മുടെ നെല്ല് നമ്മുടെ അന്നം എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടു കൃഷിയിലൂടെ മണ്ണും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ സംസ ്കാരം പുതിയതലമുറയുടെ ജീവിതത്തിന്റെ ഭാഗമാക്കുക എന്നതുകൂടി പരിപാടി ലക്ഷ്യമിടുന്നുണ്ട്“(വി.എസ്.സുനില്‍കുമാര്‍. 2019). കൃഷി എന്നത് അന്തസ്സില്ലാത്ത പണിയെന്ന സാമൂഹ്യനിര്‍മ്മിതിയെ ഇതിലൂടെ മാറ്റിയെടുക്കുക എന്നതുകൂടി പദ്ധതി ലക്ഷ്യം വയ്ക്കുന്നു.“              ഇതിനു സമാനമായ പ്രകൃതി സംരക്ഷണ മുന്നേറ്റമാണ് ഗ്രെറ്റ തുന്‍ബെര്‍ഗിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ ലോകമെമ്പാടും ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം സാമൂഹ്യ പശ്ചാത്തലങ്ങളില്‍ എല്ലാം പഠനസമ്പ്രദായത്തിന്റെ ഭാഗമായി“പരിസ്ഥിതി സംരക്ഷണം ' എന്നതിനെയും പരിസ്ഥിതിയോടിണങ്ങിയുള്ള എടുത്തുകാണേണ്ടതുണ്ട്.

 ക്ലാസ്‌റൂം സംവിധാനങ്ങളുടെയും പ്രാധാന്യം തീര്‍ച്ചയായും മലയോര മേഖലയിലെ കിഴക്കന്‍ കര്‍ഷക ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന സ്കൂളുകളും അവരുടെ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളും കേരളത്തിന് മാതൃകയാക്കാവുന്നതാണ്. പ്രകൃതിയോട് ചേര്‍ന്ന് നിന്നുള്ള വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഭാവിയില്‍ പ്രകൃതി സംരക്ഷണം എന്ന ആശയത്തെ കുട്ടികളിലേക്ക് എത്തിക്കാന്‍ കഴിയു എന്നുകൂടി വ്യക്തമാകും. അതിനു തീര്‍ച്ചയായും തുറന്ന ക്ലാസ്‌റൂമുകളും പ്രകൃതിയെ അറിഞ്ഞുള്ള, പാരിസ്ഥിതിക റിസ്കനെ മനസ്സിലാക്കുന്ന തരത്തിലുള്ള പഠ്യപദ്ധതിയിലൂടെയെ കഴിയു.“           പരിസ്ഥിതിക സമൂഹശാസ്ത്രം എന്ന പഠനശാഖയെ വിശകലനം ചെയ്യുമ്പോള്‍ മനുഷ്യനെ കേന്ദ്രമാക്കികൊണ്ടുള്ള ഒരു ചിന്തയ്ക്കുപകരം പ്രകൃതിയെക്കൂടി സമൂഹത്തിന്റെ ഭാഗമായി കണ്ടുകൊണ്ടു സാമൂഹ്യനീതി എന്നത് പ്രകൃതിയിലേക്കും നല്‍കുന്നരീതിയിലാക്കണം നമ്മുടെ ചിന്തകള്‍. മനുഷ്യന് മാത്രമേ മാനുഷികമായി ചിന്തിക്കാന്‍ കഴിയു എന്നതുകൊണ്ട് പ്രകൃതിക്കും മനുഷ്യത്വത്തിന്റെ കരുതല്‍ നല്‍കേണ്ടതുണ്ട്. പീറ്റര്‍ ബര്‍ഗറും തോമസ് ലക്മാനും“പറയുന്നതുപോല്ലേ തന്നെ നിലനില്‍ക്കുന്ന പ്രകൃതിയെ പുറത്തുനിര്‍ത്തികൊണ്ടും മനുഷ്യനെ കേന്ദ്രമാക്കിക്കൊണ്ടും ഉള്ള പാരിസ്ഥിതിക ചിന്തകള്‍ക്ക് പകരം പ്രകൃതിയെയും മനുഷ്യനെയും ഒരേ രീതിയില്‍ കാണുന്ന സാമൂഹ്യനിര്‍മ്മിതിയാണ് പാധ്യസംബ്രതായതിലൂടെ ഉയര്‍ന്നുവരേണ്ടത്. തോമസ് കൂണ്‍ പറയുന്ന വിചാരമാതൃകയിലുള്ള മാറ്റം പാഠ്യസംബ്രതായതിലും ഒരു പാരഡൈം“ഷിഫ്റ്റ് സംഭവിക്കേണ്ടതു കാലഘട്ടത്തിന്റെ അനിവാര്യതയാണ്.“    മലയോര മേഖലയിലെ ഈ സ്കൂളുകളില്‍ നടപ്പിലാക്കുന്ന രീതിയിലുള്ള പ്രകൃതിയെ അനുഭവിച്ചറിഞ്ഞുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കണം. പ്രകൃതിയുടെ എ.സി. എന്താണെന്നു കുട്ടികള്‍ അറിയണം. തിരൂരിലെ നൂറിലേയ്ക്ക് പോലുള്ള പ്രകൃതിസൗഹൃദ സ്ഥലകളിലേക്കാണ് കുട്ടികളെ വിനോദയാത്രകള്‍ക്കായി കൊണ്ടുപോകേണ്ടത്, ഷോപ്പിംഗ് മാളുകളല്ല അവരെ കാണിക്കേണ്ടത്. പ്രശസ്ത മനഃശാസ്ത്ര ചിന്തകയായ മരിയ മോണ്ടിസ്സോറി തന്റെ 'എക്‌സ്പീരിയന്‍സ് എഡ്യൂക്കേഷന്‍' എന്ന ആശയത്തിലൂടെ വ്യക്തമാക്കുന്നതുപോലെ ചെറിയ പ്രായത്തില്‍ കുട്ടികള്‍ തങ്ങളുടെ അനുഭവത്തിലൂടെ പഠിക്കുന്നത് അവരുടെ പ്രവര്‍ത്തികളിലും കാണും. അങ്ങനെ കുട്ടികളുടെ ആന്തരിക പ്രകൃതിയില്‍, മനോഭാവങ്ങളില്‍“മാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ അതവരുടെ ‘കുട്ടികളെ മൂല്യബോധമുള്ള പാഠഭാഗങ്ങള്‍ അവര്‍ക്കിഷ്ടപ്പെടും വിധം പാട്ടുകളിലൂടെ ആണ് പഠിപ്പിക്കുന്നത്. അതുപോലെ പാരിസ്ഥിതിക സാമൂഹ്യ പ്രശ്‌നങ്ങളില്‍ കുട്ടികളുടെ ശ്രദ്ധ എത്തുന്ന വിധത്തില്‍ അവര്‍ക്കു പാട്ടുകളിലൂടെ പ്രശ്‌നങ്ങളുടെ പ്രാധാന്യം വ്യക്തമാക്കി കൊടുക്കുന്നതായും പറഞ്ഞു. പൂര്‍ണമായും പ്രകൃതിയോട് ഏറെ ചേര്‍ന്ന് നില്‍ക്കുന്ന മനോഹരമായൊരു വിദ്യാലയ അന്തരീക്ഷമാണ് അവിടെ ഉള്ളത്. ചുറ്റും മരങ്ങളാലും പാറക്കുന്നുകളാലും ചുറ്റപ്പെട്ട ആ പ്രദേശത്തിരുന്നു കുട്ടികള്‍ക്ക് പ്രകൃതിയോട് സംവദിച്ചുകൊണ്ടുതന്നെ വിദ്യ അഭ്യസിക്കാം. കുട്ടികള്‍ക്ക് ഇരുന്നു പഠിക്കാന്‍ ആയിട്ട് പ്രത്യേകം തയ്യാറാക്കിയ ഉദ്യാനവും, ഉദ്യാന ലൈബ്രറി എന്നപേരില്‍ ഇരുന്നു പഠിക്കാനും വായിക്കാനുള്ള പ്രത്യേക സ്ഥലങ്ങളും ഉണ്ട്. അതുപോലെ പഞ്ചായത്തുമായി ചേര്‍ന്നുകൊണ്ട് ‘പ്ലാസ്റ്റിക് വിമുക്ത കൂമ്പാറ' എന്ന പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നു. അതുപോലേ സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളും പേപ്പര്‍ ഉപയോഗിച്ചുള്ള മഷിപേനയിലേക്ക് മാറാനുള്ള പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ജൈവവൈവിധ്യ ഉദ്യാനവും ശലഭോദ്യാനവും പച്ചക്കറിത്തോട്ടവും മട്ടുപ്പാവ് കൃഷിയും പരിസ്ഥിതി ക്ലബ്‌ന്റെ നേതൃത്വത്തില്‍ ഓര്മ മരം പദ്ധതിയും എല്ലാം നടത്തിവരുന്നു. ഗ്രീന്‍ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി മണ്ണൊലിപ്പ് തടയാനായി സ്കൂളിന് ചുറ്റും ഓടമുള നട്ടുപിടിപ്പിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ ഹരിതസേനയുടെ നേതൃത്വത്തില്‍ കടകളിലും വീടുകളിലും എല്ലാം തുണിസഞ്ചി വിതരണവും നടത്തി. ഇതിനെല്ലാം ഉപരിയായയി സ്കൂളിലെ എല്ലാ വികസന പ്രവര്‍ത്തനങ്ങളും പ്രകൃതിക്കു കോട്ടം തട്ടാത്ത വിധത്തില്‍ പ്രകൃതിക്കിണങ്ങിയ രീതിയിലാണ് നടത്തുന്നത്.

വളരെ മദ്ധ്യവര്‍ഗ്ഗത്തില്‍പെട്ട കുടുംബങ്ങളില്‍ നിന്നും വരുന്ന കുട്ടികളായതിനാല്‍തന്നെ കുടുംബത്തിന്റെ വരുമാന മാര്‍ഗം കൃഷിയായതിനാല്‍തന്നെ അവര്‍ക്കു പ്രകൃതിയോട് വളരെ അധികം അടുപ്പവും ഉണ്ട്. നല്ലപാഠം പ്രത്യേക പരാമര്‍ശം ലഭിച്ച സ്കൂള്‍ ഒട്ടേറെ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നുണ്ട്. വാഴക്കൃഷി, പൂന്തോട്ട നിര്‍മ്മാണം, മത്സ്യകൃഷി, തുടങ്ങിയവയെല്ലാം നടത്തുന്നുണ്ട്. അതുപോലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു ജൈവം, അജൈവം എന്നിങ്ങനെ വേര്‍തിരിച്ചു സംസ്കരിക്കാനും സ്കൂള്‍ മുന്‍കൈയെടുക്കുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഹരിത സേന, സി. ഓ. ഡി. യുടെ നേതൃത്വത്തില്‍ ഉപയോഗ ശൂന്യമായ ബള്‍ബുകള്‍ നന്നാക്കാനുള്ള പരിശീലനങ്ങള്‍ എന്നിവ നടക്കുന്നു. പരിസ്ഥിതി ക്ലബ്‌ന്റെ നേതൃത്വത്തില്‍ ജൈവ വൈവിധ്യ ഉദ്യാനം, ബയോഗ്യാസ് നിര്‍മാണം, ജൈവവള നിര്‍മാണം, വനവല്‍ക്കരണത്തിന് പ്രാധാന്യം നല്‍കുന്ന വിവിധ പരിപാടികള്‍ എന്നിവയെല്ലാം സ്ക്കൂളില്‍“നടക്കുന്നുണ്ട്. അത് കൂടാതെ എന്ത്‌കൊണ്ട് കുട്ടികള്‍ പശ്ചിമഘട്ട സംരക്ഷണം പോലുള്ള പ്രശ്‌നങ്ങളില്‍ അതിനെതിരാകുന്നു എന്ന ചോദ്യത്തിന് ഇല്ലായ്മയില്‍ നിന്ന് വരുന്നത് കൊണ്ടും സ്വന്തം കുടുംബത്തിന്റെ ഉപജീവനമാര്‍ഗം ഇല്ലാതാകുന്നതുകൊണ്ടാണെന്നും അധ്യാപകര്‍ വ്യക്തമാക്കുന്നു.

സമകാലിക കേരളീയ സാഹചര്യത്തില്‍ ഏറെ പ്രാധാന്യം ഉള്ള ഒരു വിഷയമാണ് പാരിസ്ഥിതിക സുസ്ഥിരത എന്നത്. കേരള സര്‍ക്കാര്‍ അതുകൊണ്ടുകൂടിയാണ് അതിന്റെ പ്രാധാന്യം മനസ്സിലാക്കികൊണ്ട് സെപ്തംബര്‍ 26 മുതല്‍ പാഠം ഒന്ന് പാടത്തേക്ക് പദ്ധതി ആരംഭിച്ചത്. പഠനത്തോടൊപ്പം കൃഷിപ്പണികളിളേക്കും കുട്ടികളെ ആകൃഷ്ടരാക്കുന്നതു വഴി പുതിയൊരു കാര്‍ഷിക സംസ്കാരം രൂപപ്പെടുത്തുക എന്നതാണ് ഇതുകൊണ്ടു സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടുള്ളത്. നമ്മുടെ നെല്ല് നമ്മുടെ അന്നം എന്ന മുദ്രാവാക്യമു യര്‍ത്തിക്കൊണ്ടു കൃഷിയിലൂടെ മണ്ണും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ സംസ്കാരം പുതിയതലമുറയുടെ ജീവിതത്തിന്റെ ഭാഗമാക്കുക എന്നതുകൂടി പരിപാടി ലക്ഷ്യമിടുന്നുണ്ട്(വി.എസ്.സുനില്‍കുമാര്‍. 2019). കൃഷി എന്നത് അന്തസ്സില്ലാത്ത പണിയെന്ന സാമൂഹ്യനിര്‍മ്മിതിയെ ഇതിലൂടെ മാറ്റിയെടുക്കുക എന്നതുകൂടി പദ്ധതി ലക്ഷ്യം വയ്ക്കുന്നു.

ഇതിനു സമാനമായ പ്രകൃതി സംരക്ഷണ മുന്നേറ്റമാണ് ഗ്രെറ്റ തുന്‍ബെര്‍ഗിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ ലോകമെമ്പാടും ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം സാമൂഹ്യ പശ്ചാത്തലങ്ങളില്‍ എല്ലാം പഠനസമ്പ്രദായത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണം എന്നതിനെയും പരിസ്ഥിതിയോടിണങ്ങി എടുത്തുകാണേണ്ടതുണ്ട്.

ക്ലാസ്‌റൂം സംവിധാനങ്ങളുടെയും പ്രാധാന്യം തീര്‍ച്ചയായും മലയോര മേഖലയിലെ കിഴക്കന്‍ കര്‍ഷക ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന സ്കൂളുകളും അവരുടെ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളും കേരളത്തിന് മാതൃകയാക്കാവുന്നതാണ്. പ്രകൃതിയോട് ചേര്‍ന്ന് നിന്നുള്ള വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഭാവിയില്‍ പ്രകൃതി സംരക്ഷണം എന്ന ആശയത്തെ കുട്ടികളിലേക്ക് എത്തിക്കാന്‍ കഴിയു എന്നുകൂടി വ്യക്തമാകും. അതിനു തീര്‍ച്ചയായും തുറന്ന ക്ലാസ്‌റൂമുകളും പ്രകൃതിയെ അറിഞ്ഞുള്ള, പാരിസ്ഥിതിക റിസ്കനെ മനസ്സിലാക്കുന്ന തരത്തിലുള്ള പഠ്യപദ്ധതിയിലൂടെയെ കഴിയു.

പരിസ്ഥിതിക സമൂഹശാസ്ത്രം എന്ന പഠനശാഖയെ വിശകലനം ചെയ്യുമ്പോള്‍ മനുഷ്യനെ കേന്ദ്രമാക്കികൊണ്ടുള്ള ഒരു ചിന്തയ്ക്കുപകരം പ്രകൃതിയെക്കൂടി സമൂഹത്തിന്റെ ഭാഗമായി കണ്ടുകൊണ്ടു സാമൂഹ്യനീതി എന്നത് പ്രകൃതിയിലേക്കും നല്‍കുന്നരീതിയിലാക്കണം നമ്മുടെ ചിന്തകള്‍. മനുഷ്യന് മാത്രമേ മാനുഷികമായി ചിന്തിക്കാന്‍ കഴിയു എന്നതുകൊണ്ട് പ്രകൃതിക്കും മനുഷ്യത്വത്തിന്റെ കരുതല്‍ നല്‍കേണ്ടതുണ്ട്. പീറ്റര്‍ ബര്‍ഗറും തോമസ് ലക്മാനും പറയുന്നതുപോല്ലേ തന്നെ നിലനില്‍ക്കുന്ന പ്രകൃതിയെ പുറത്തുനിര്‍ത്തികൊണ്ടും മനുഷ്യനെ കേന്ദ്രമാക്കിക്കൊണ്ടും ഉള്ള പാരിസ്ഥിതിക ചിന്തകള്‍ക്ക് പകരം പ്രകൃതിയെയും മനുഷ്യനെയും ഒരേ രീതിയില്‍ കാണുന്ന സാമൂഹ്യനിര്‍മ്മിതിയാണ് പാധ്യസംബ്രതായതിലൂടെ ഉയര്‍ന്നുവരേണ്ടത്. തോമസ് കൂണ്‍ പറയുന്ന വിചാരമാതൃകയിലുള്ള മാറ്റം പാഠ്യസംബ്രതായതിലും ഒരു പാരഡൈം ഷിഫ്റ്റ് സംഭവിക്കേണ്ടതു കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

മലയോര മേഖലയിലെ ഈ സ്കൂളുകളില്‍ നടപ്പിലാക്കുന്ന രീതിയിലുള്ള പ്രകൃതിയെ അനുഭവിച്ചറിഞ്ഞുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കണം. പ്രകൃതിയുടെ എ.സി. എന്താണെന്നു കുട്ടികള്‍ അറിയണം. തിരൂരിലെ നൂറിലേയ്ക്ക് പോലുള്ള പ്രകൃതിസൗഹൃദ സ്ഥലകളിലേക്കാണ് കുട്ടികളെ വിനോദയാത്രകള്‍ക്കായി കൊണ്ടുപോകേണ്ടത്, ഷോപ്പിംഗ് മാളുകളല്ല അവരെ കാണിക്കേണ്ടത്. പ്രശസ്ത മനഃശാസ്ത്ര ചിന്തകയായ മരിയ മോണ്ടിസ്സോറി തന്റെ ‘എക്‌സ്പീരിയന്‍സ് എഡ്യൂക്കേഷന്‍' എന്ന ആശയത്തിലൂടെ വ്യക്തമാക്കുന്നതുപോലെ ചെറിയ പ്രായത്തില്‍ കുട്ടികള്‍ തങ്ങളുടെ അനുഭവത്തിലൂടെ പഠിക്കുന്നത് അവരുടെ പ്രവര്‍ത്തികളിലും കാണും. അങ്ങനെ കുട്ടികളുടെ ആന്തരിക പ്രകൃതിയില്‍, മനോഭാവങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ അതവരുടെ ബാഹ്യപ്രകൃതിയെ സംരക്ഷിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും കാണാനും കഴിയും. അതിനു ഉതകുന്ന പദ്ധതികള്‍ സര്‍ക്കാര്‍ തലങ്ങളില്‍ ആരംഭിച്ചിട്ടുള്ളതിന്റെ സൂചനയാണ് ‘പാഠം ഒന്ന് പാടത്തേക്ക്' പോലുള്ള പദ്ധതികളുടെ തുടക്കം. സമകാലിക കേരളത്തിന്റെ ദുരന്തസാഹചര്യത്തില്‍ വലിയ പ്രാധാന്യമാണ് വിദ്യാഭ്യാസത്തിലൂടെയുള്ള പരിസ്ഥിതിസുസ്ഥിരത എന്ന ആശയത്തിനുള്ളത്.


സഹായക ഗ്രന്ഥങ്ങള്‍

ശിവദാസ്, എസ്. 2018. പരിസ്ഥിതി ശാസ്ത്രം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും. ചിത്ര പബ്ലിഷേഴ്‌സ് തിരുവനന്തപുരം.

സുനില്‍കുമാര്‍,വി.എസ്. 2019. മണ്ണില്‍ നിന്നാകട്ടെ ആദ്യപാഠം. വിദ്യാരംഗം ഒക്ടോബര്‍ 2019.(പാഠം ഒന്ന് പാടത്തേക്ക്)

പുതുക്കോട്, ഗോപി. 2013. മതിലുകളില്ലാത്ത വിദ്യാലയം. ലിപി പുബ്ലിക്കേഷന്‍സ് കോഴിക്കോട്.

പാറക്കടവില്‍,ജോസ്. 2019. ഇന്ത്യയുടെ പരിവര്‍ത്തനം ഗാന്ധിജിയുടെ വീക്ഷണത്തില്‍. യോജന സെപ്തംബര് 2019.

നായര്‍, ശ്രീവൃന്ദ. ഇന്ത്യാന സമൂഹ വിദ്യാഭ്യാസം തത്വശാസ്ത്ര വീക്ഷണത്തില്‍.

Radesiski,Jenny.2008/2009.The Implimentation of Enviormental Education: A“Comparative study between Sweeden and Germany. European spatial planning”. 2008/2009 Thesis.“

മാധവന്‍ ടി.പി., ഓഗസ്്റ്റ്, 2018, വിദ്യാഭ്യാസമേഖലയില്‍ ഉണര്‍വ്വ് പകര്‍ന്ന് സര്‍വ്വശിക്ഷാ അഭിയാന്‍. യോജന.

******

(ജോസ്‌ന കെ. വൈ. എം.എ. സോഷ്യോളജി, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല)   



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക