Image

അയര്‍ലന്‍ഡില്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന കുടുംബനവീകരണധ്യാനം

ജയ്‌സണ്‍ കിഴക്കയില്‍ Published on 05 June, 2012
അയര്‍ലന്‍ഡില്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന കുടുംബനവീകരണധ്യാനം
ഡബ്‌ളിന്‍: ലിംറിക്കില്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ സോജി ഓലിക്കല്‍ (സെഹിയോന്‍ ടീം)എന്നിവരുടെ നേത്യത്വത്തില്‍ കുടുംബനവീകരണധ്യാനം നടക്കും. ഒക്‌ടോബര്‍ 19, 20, 21 തീയതികളിലാണ്‌ പരിപാടി. ദിവസേന രാവിലെ 9 .30 മുതല്‍ വൈകുന്നേരം 5 വരെ ലിംറിക്‌ റഹീന്‍ സൗത്ത്‌ കോര്‍ട്ട്‌ ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണ്‌ ധ്യാനം. ലിംറിക്ക്‌ ഇന്‍ഡ്യന്‍ കാത്തലിക്‌ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലാണ്‌ പരിപാടി.

രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി ആയിരത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുക്കും. മുന്‍കൂട്ടി അറിയിക്കുന്നവര്‍ക്ക്‌ താമസസൗകര്യം ക്രമീകരിക്കും. കുട്ടികള്‍ക്കായി ഫാ ജോര്‍ജ്‌ അഗസ്റ്റിന്‍ നയിക്കുന്ന ധ്യാനവും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ - 0873224818(ഷൈന്‍),0879451403(ടോമി), 0877553271 (മോനച്ചന്‍),0879194654(രാജേഷ്‌), 0879390566(ബാബു).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക