Image

കല കുവൈറ്റ് ചാര്‍ട്ടേഡ് വിമാനം സെപ്റ്റംബര്‍ 18 ന് കൊച്ചിയിലേക്ക്

Published on 08 September, 2020
 കല കുവൈറ്റ് ചാര്‍ട്ടേഡ് വിമാനം സെപ്റ്റംബര്‍ 18 ന് കൊച്ചിയിലേക്ക്


കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസി മലയാളി സമൂഹത്തിനായി കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ചാര്‍ട്ട് ചെയ്യുന്ന പത്താമത് വിമാന സര്‍വീസ് സെപ്റ്റംബര്‍ 18 ന് (ശനി) കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്നു.

ടിക്കറ്റ് നിരക്ക് ഇക്കോണമി ക്ലാസിന് 115 ദിനാറാണ്. യാത്രക്കാര്‍ക്കുള്ള പിപിഇ കിറ്റ് കല കുവൈറ്റ് സൗജന്യമായി നല്‍കും. താത്പര്യമുള്ളവര്‍ www.kalakuwait.com എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 60778686, 97683397 എന്ന നമ്പറുകളിലും, മറ്റ് വിവരങ്ങള്‍ക്ക് 66627600, 94013575, 50336681 എന്നീ നമ്പറുകളിലും ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക