Image

ആംബുലൻസ് കിരാതം കളി- മീര കൃഷ്ണൻ കുട്ടി , ചെന്നൈ

Published on 08 September, 2020
 ആംബുലൻസ് കിരാതം കളി- മീര കൃഷ്ണൻ കുട്ടി , ചെന്നൈ
മുൻപൊരു തവണ  കുത്തികുറിച്ചതിൽ നിന്ന്  വീണ്ടും  ചില  വരികൾ....
ഈയടുത്തദിവസം  നടന്ന  "ആംബുലൻസ് കിരാതം കളി" യാണ് പഴയ  ചിന്തകൾ  പൂർവാധികം  അരിശത്തോടെ   മനസ്സിൽ  കിടന്നു  തിളയ്ക്കാൻ ഇടയാക്കിയത് .. 

 ചങ്കരൻ ഇന്നും തെങ്ങിൽ തന്നെ എന്ന  നീറ്റലോടെ ആ  വരികളുടെ    പുനപ്രകാശനത്തിനും   പ്രേരിപ്പിച്ചത്. 

 അതെ.. !പെൺ വിലാപങ്ങൾ    ഇന്നും കാതിൽ  തീവർഷമായി, നിരന്തരം  പതിക്കുമ്പോൾ..., 

നിയമങ്ങൾ    പ്രതികൾക്കായി സദാ   രക്ഷാ പഴുതുകൾ ഒരുക്കിവെയ്ക്കുമ്പോൾ ..
പവർ,പേഴ്സ്,  പൊളിറ്റിക്സ്  സംയോഗത്തിൽ  ഏതുകുറ്റവാളിക്കും  ഏതുകുരുക്കിൽ നിന്നും ഊർന്നിറങ്ങാം,  അല്ലെങ്കിൽ ഇറക്കാൻ   ആളുണ്ടാകും എന്നു   വരുമ്പോൾ ...

പണത്തിനു മുൻപിൽ,  മനസ്സാക്ഷിയും  കക്ഷത്തു വെച്ച്   ഓച്ഛാനിച്ചു വണങ്ങുന്ന,    നിയമോപദേശകർ പുളച്ചു  പെരുകുമ്പോൾ..

പുരുഷമാനം പെണ്മാനത്തേക്കാൾ എത്രയോ വലുതെന്നു വ്യഖ്യാനിക്കപ്പെടുമ്പോൾ...

പിഞ്ചു കുരുന്നായാലും 
പടു വൃദ്ധയായാലും   പെൺ വർഗ്ഗമെങ്കിൽ പുരുഷ സുഖോപകരണങ്ങൾ   മാത്രം,എന്നു  കണക്കാക്കപെടുമ്പോൾ.. 
പിതൃ- ഭ്രാതൃ - മാതുലസ്ഥാനീയാരെന്നൊക്കെയുള്ള വിശേഷണങ്ങൾക്ക് അർത്ഥമില്ലാതെ  വരുമ്പോൾ.....

  സ്ത്രീ  വിജയഗാഥകളെ തോൽപ്പിച്ച്  , അതിദീന സ്ത്രീ പീഡന  കഥകൾ  തെരുതെരെ  പെരുകുമ്പോൾ.....

ഭീതിയുടെയും   ആധിയുടെയും     കൂരാ കൂരിരുട്ടിനെ  തോൽപ്പിക്കാൻ ഇനിയും  വെളിച്ചം  പോരെന്നു കാണുമ്പോൾ.. 

ആംബുലൻസോ,  കോറോണയോ പോലും   കാമക്കണ്ണുകൾക്കു ബാധകമല്ല എന്ന ക്രൂരസത്യം നില നിൽക്കുമ്പോൾ...

അറിയണം,  അവൾ.. 

അവളുടെ   കൂടെ അവൾ  മാത്രമെ ഉണ്ടാകൂ,  എന്ന  സത്യം  ... 

 അവളുടെ  സുപ്രഭാതങ്ങൾ,   അവൾതന്നെ
നേടിയെടുക്കേണ്ടതുണ്ട്  എന്ന  വാസ്തവം. 

പോരാടാനുള്ള   കരുത്ത്  സ്വയമേവ ആർജ്ജിക്കണം  എന്ന വിവരം  !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക