Image

കേരളാ കോണ്‍ഗ്രസ്‌ ഓസ്‌ട്രിയന്‍ യൂണിറ്റിന്റെ പ്രഥമ സമ്മേളനം ജൂണ്‍ 15 ന്‌

മോനിച്ചന്‍ കളപ്പുരയ്‌ക്കല്‍ Published on 05 June, 2012
കേരളാ കോണ്‍ഗ്രസ്‌ ഓസ്‌ട്രിയന്‍ യൂണിറ്റിന്റെ പ്രഥമ സമ്മേളനം ജൂണ്‍ 15 ന്‌
വിയന്ന: ജലവിഭവ മന്ത്രി പി ജെ ജോസഫ്‌ ഔദ്യോഗികമായി ഉദ്‌ഘാടനം നിര്‍വഹിച്ച്‌ ഓസ്‌ട്രിയയില്‍ പ്രവര്‍ത്തനം ആരംഭിച്ച കേരളാ കോണ്‍ഗ്രസ്‌ ഓസ്‌ട്രിയന്‍ യൂണിറ്റിന്റെ പ്രഥമ സമ്മേളനം ജൂണ്‍ 15 ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 6 .30 ന്‌ വിയന്നയിലുള്ള വൈലിങ്കര്‍ഗാസെ 5 ല്‍ വച്ച്‌ നടത്തുന്നു.

നൂറില്‍ അധികം പേര്‍ പങ്കെടുക്കുന്ന സമ്മേളനം ഓസ്‌ട്രിയയില്‍ കേരള കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ പ്രാരംഭ നടപടി ആയിരിക്കുമെന്ന്‌ ഓസ്‌ട്രിയ ഘടകത്തിന്റെ പ്രസിഡന്റ്‌ ജോസ്‌ മാത്യു പനച്ചിക്കല്‍ പറഞ്ഞു. വൈസ്‌ പ്രസിഡന്റ്‌ സാജു സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ്‌ ഐക്കരേട്ട്‌, കോര്‍ഡിനേറ്റര്‍മാരായ സോജ ചേലപ്പുറത്ത്‌, ജോര്‍ജ്‌ പള്ളിക്കുന്നേല്‍, അവിരാച്ചന്‍ കരിപ്പക്കാട്ട്‌, ട്രഷറര്‍ ഷാജി ചീരംവേലില്‍, പിആര്‍ഒ ജോജി മോന്‍ എര്‍ണാകേരില്‍ എന്നിവരടങ്ങിയ സംഘമാണ്‌ ജൂണ്‍ 15 ന്‌ നടക്കുന്ന സമ്മേളനത്തിനു നേതൃത്വം നല്‍കുന്നത്‌. തത്സമയം കേരള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കന്മാര്‍ കേരളത്തില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ സമ്മേളനത്തില്‍ പങ്കെടുക്കുകയും യോഗത്തിനു അഭിവാദ്യങ്ങള്‍ നേരുകയും ചെയ്യും.

പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‌പര്യമുള്ളവരും പാര്‍ട്ടിയില്‍ ചേരുവാന്‍ ഉദ്ദേശിക്കുന്നവരും വിവരങ്ങള്‍ക്ക്‌ പി ആര്‍ ഓ ജോജിമോന്‍ എര്‍ണാകേരിലിനെ 069917640409 എന്ന നമ്പരില്‍ വിളിക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക