Image

കരിപ്പൂരിനെതിരെ കുതന്ത്രം മെനയുന്നവര്‍ക്കെതിരെ കരുതിയിരിക്കുക: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Published on 07 September, 2020
 കരിപ്പൂരിനെതിരെ കുതന്ത്രം മെനയുന്നവര്‍ക്കെതിരെ കരുതിയിരിക്കുക: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ജിദ്ദ: മലബാര്‍ മേഖലയുടെ അന്തസുയര്‍ത്തിയ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ കെട്ടിപ്പൂട്ടാന്‍ ശ്രമിക്കുന്ന ഗൂഢ ശക്തികളുടെ നടപടികളെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി യോഗം ശക്തമായി അപലപിച്ചു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കരിപ്പൂരില്‍ ബോയിംഗ് 737 വിമാനം ലാന്റിംഗിനിടെ തകര്‍ന്നതിന്റെ കാരണം മറയാക്കി വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത് സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. എന്നാല്‍ സുരക്ഷയുടെയും അന്താരാഷ്ട്ര നിലവാരത്തിന്റേയും കാര്യത്തില്‍ രാജ്യത്ത് നാലാം സ്ഥാനത്ത് നില്‍ക്കുന്നതും സര്‍ക്കാരുടമസ്ഥതയിലുള്ളതുമായ കരിപ്പൂര്‍ വിമാനത്താവളത്തിനെ തകര്‍ക്കാനുള്ള ബാഹ്യശക്തികളുടെ ഗൂഢ നീക്കങ്ങള്‍ പുതിയതല്ല.

കരിപ്പൂരിന്റെ ചിറകരിഞ്ഞ് മലബാറിന്റെ വികസനം തടയാന്‍ ശ്രമിക്കുന്ന അധോ ശക്തികള്‍ക്കെതിരെ സമര രംഗത്തുള്ള എല്ലാ സന്നദ്ധ സംഘടനകള്‍ക്കും ഇന്ത്യന്‍ സോഷ്യല്‍ ഫോറം സര്‍വ പിന്തുണയും പ്രഖ്യാപിച്ചു. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം യശസുയര്‍ത്തി നിലനില്‍ക്കാന്‍ വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാരും വ്യോമയാന മന്ത്രാലയവും നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഓണ്‍ലൈന്‍ മീറ്റിംഗില്‍ പ്രസിഡന്റ് ഹനീഫ കിഴിശേരി , ജനറല്‍ സെക്രട്ടറി കോയിസന്‍ ബീരാന്‍കുട്ടി , മുഹമ്മദ്കുട്ടി തിരുവേഗപ്പുറ, ഷാഫി കോണിക്കല്‍, സി.വി.അഷ്‌റഫ് , വി.പി.സലീം, സൈനുല്‍ ആബിദ് പി.എ, യാഹു പട്ടാമ്പി, ഷാഹിദ് വേങ്ങര, റിയാസ് താനൂര്‍, കെ.പി.മുഹമ്മദ് വെളിമുക്ക്, അബ്ദുല്ല ക്കോയ പുളിക്കല്‍, ഹസൈനാര്‍ മാരായമംഗലം, ഷാഹുല്‍ ഹമീദ് ചേളാരി തുടങ്ങിയവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക