Image

ഇന്ത്യന്‍ സോഷ്യല്‍ ഫോറം മക്ക റോഡ് കമ്മിറ്റിക്ക് പുതിയ നേതൃത്വം

Published on 07 September, 2020
 ഇന്ത്യന്‍ സോഷ്യല്‍ ഫോറം മക്ക റോഡ് കമ്മിറ്റിക്ക് പുതിയ നേതൃത്വം

ജിദ്ദ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം മക്ക റോഡ് കമ്മിറ്റിക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി റിയാസ് താനൂര്‍ (പ്രസിഡന്റ്), ഷാഹിദ് വേങ്ങര (ജനറല്‍ സെക്രട്ടറി), അയൂബ് അഞ്ചച്ചവിടി (വൈസ് പ്രസിഡന്റ്) എന്നിവരെയും മക്ക റോഡ് ബ്ലോക്കിന് കീഴിലുള്ള മദാഇന്‍ ഫഹദ് ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റായി ഷാജഹാന്‍ കൊല്ലം, ജനറല്‍ സെക്രട്ടറിയായി റഷീദ് പൂവാര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ രൂപരേഖ തയ്യാറാക്കി.

കേരളത്തില്‍ നടക്കാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥികളുടെ വിജയത്തിനായി നല്ലവരായ വോട്ടര്‍മാര്‍ രംഗത്തിറങ്ങണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക