Image

ലൂക്കനില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ ജനന തിരുനാളും ഇടവക തിരുനാളും സെപ്റ്റംബര്‍ എട്ടിന്

Published on 07 September, 2020
ലൂക്കനില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ ജനന തിരുനാളും ഇടവക തിരുനാളും സെപ്റ്റംബര്‍ എട്ടിന്


ഡബ്ലിന്‍: സീറോ മലബാര്‍ സഭയുടെ ലൂക്കന്‍ വിശുദ്ധ കുര്‍ബാന സെന്ററില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ ജനന തിരുനാളും സകല വിശുദ്ധരുടെ തിരുനാളും ഇടവകദിനവും സംയുക്തമായി ആഘോഷിക്കുന്നു.

സെപ്റ്റംബര്‍ 8 നു (ചൊവ്വ) വൈകുന്നേരം 6 നു ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ ആരാധന, ജപമാല, ലദീഞ്ഞ്, ആഘോഷമായ തിരുനാള്‍ കുര്‍ബാന, നൊവേന, നേര്‍ച്ച വിളന്പ് എന്നിവ നടക്കും.

ഭക്തി നിര്‍ഭരമായ തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കുവാനും വിശുദ്ധരുടെ മാധ്യസ്ഥം വഴി ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും എല്ലാ വിശ്വാസികളെയും സ്‌നേഹപൂര്‍വം സ്വാതം ചെയ്തു.

കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ PMS വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തിരുനാളിന്റെ ലൈവ് സ്ട്രീമിംഗ് ലഭ്യമാണ്.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക