Image

മണ്ടന്‍ മലയാളി (ലേഖനം: സാം നിലമ്പള്ളില്‍)

Published on 07 September, 2020
മണ്ടന്‍ മലയാളി (ലേഖനം: സാം നിലമ്പള്ളില്‍)
ദൈവത്തിന്റെ നാടെന്ന് സ്വയം  അഭിമാനിക്കാനും വീട്ടിലിരുന്ന് പൊങ്ങച്ചംപറയാനുമല്ലാതെ മലയാളിക്ക് എന്തുഗുണമാണ് ഉള്ളത്. ഗള്‍ഫില്‍പോയി കൂലിവേലചെയ്ത് അറബിയുടെ ആട്ടുതുപ്പുമേറ്റ് നാട്ടിലേക്ക് അയക്കുന്ന എണ്ണപ്പണത്തിന്റെ പുറംപൂച്ചല്ലേ കേരളത്തിലെ മണിമാളികകളും റോഡില്‍കൂടി ഓടുന്ന വിലകൂടിയ കാറുകളും. രാഷ്ട്രീയമാണ് മലയാളിക്ക് സംസാരിക്കാനുള്ള ഏകവിഷയം,പിന്നെ കുറെ പഴമ്പുരാണങ്ങളും. വല്ലവനുംവേണ്ടി ജോലിചെയ്ത് കുറെ പണമുണ്ടാക്കി കഞ്ഞികുടി—ക്കാനായാല്‍ അവന്‍ സംതൃപിതനാണ്. അല്ലാതെ സാഹസികമായ ഒരു പ്രവൃത്തിചെയ്യാനുള്ള തന്റേടം അവനില്ല. ഒരു കമ്പനിയുടെ സി ഇ ഒ ആകാന്‍ അവനാകില്ല. വലിയൊരു വ്യവസായസമുച്ചയം കെട്ടിപ്പടുക്കാന്‍ അവനില്ല. കാരണം അതിനുള്ള സാഹസിക മനോഭാവം ഇല്ലത്തതുകൊണ്ടാണ് . ഒന്നോരണ്ടോ യൂസഫലിമാരും രിവിപ്പിള്ളമാരുമാണ് ഇതിനെല്ലാം അപവാദം.

ഒരു വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുമ്പോള്‍ അതിന്റെ പ്രത്യഘാതങ്ങളെപറ്റിയാണ് അവന്‍ ആദ്യം അലോചിക്കുന്നത്. അവനെ നിരുത്സാഹപ്പെടുത്താന്‍ വീട്ടുകാരും നാട്ടുകാരും മുന്‍പന്തിയില്‍ ഉണ്ടായിരിക്കും. നീ എവിടെയാണ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്, അതിനുള്ള അനുമതി സര്‍ക്കാരില്‍നിന്ന് കിട്ടുമോ, തോഴിലാളിപ്രശനങ്ങള്‍ എങ്ങനെ കൈകാര്യംചെയ്യും, സര്‍ക്കാരിന് ടാക്‌സ് കൊടുക്കേണ്ടെ, പിന്നെ നിനക്കന്തുലാഭംകിട്ടും ഇതെല്ലാംകേള്‍ക്കുമ്പോള്‍ അവന്റെ മനസ്സ് മടുക്കും. എന്നാല്‍പിന്നെ ഗള്‍ഫിലേക്കുപോകാന്‍ അവന്‍ തീരുമാനിക്കും. നാട്ടില്‍വച്ച് തൂമ്പയെടുത്ത് ഒരുതരിമണ്ണ് കിളക്കാത്തവന്‍ ഗള്‍ഫില്‍ കല്ലുചുമക്കും. രണ്ടുംമൂന്നും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പാന്റ്‌സും ഷൂസുമിട്ട് മൂന്നാല് സ്യട്ട്‌കേസുമായി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന അവനെ സ്വീകരിക്കാന്‍ ബന്ധുക്കളും നാട്ടുകാരും അവിടെ ഹാജരുണ്ടായിരിക്കും. അമേരിക്കക്കാരനാണെങ്കില്‍ കോട്ടും ടൈയും കെട്ടിയായിരിക്കും വരവ്.

മലയാളിയുടെ സാഹസികതമൊത്തം ബാറില്‍ കയറി ഒരുഗ്‌ളാസ്സ് മദ്യം ഒറ്റവലിക്ക് കുടിക്കുന്നതിലും റോഡ് നിയമം ലംഘിക്കുന്നതിലും വഴിയാത്രക്കാരനെ ഇടിച്ചുവീഴ്ത്തുന്നതിലുമാണ്. മദ്യപിക്കുന്നത് ഒരു അലങ്കാരമായിട്ടാണ് അവന്‍ കണക്കാക്കുന്നത്. ഒരു പെക്ഷുമദ്യം അരമണിക്കൂറുകൊണ്ട് കുടിക്കുന്ന സായിപ്പിന്റേതില്‍നിന്ന്  വ്യത്യസ്തമാണ് മലയാളിയുടെ മദ്യപാനരീതി. സായിപ്പിന്‍ പിള്ളാര് ഒരുകുപ്പി ബിയര്‍ ഒരുമണിക്കൂര്‍കൊണ്ട് സിപ്പുചെയ്താണ് കഴിക്കുന്നത്. മലയാളി അത് ഒറ്റവലിക്ക് കുടിച്ചുതീര്‍ക്കും. ബിയറാണ് സായിപ്പിന്റെ പ്രധാനമദ്യം. സ്‌ട്രോങ്ങായമദ്യം വളരെ അപൂര്‍വ്വമായേ അവന്‍ കഴിക്കു.

അമേരിക്കയില്‍ വന്നിരുന്ന് ഇവിടുത്തെ സുഹസൗകര്യങ്ങള്‍ ആസ്വതിച്ച് നാടിനെ കുറ്റംപറയുന്നോയെന്ന് നിങ്ങള്‍ ചോദിച്ചേക്കാം. ഇവിടെ ജീവിക്കുന്നതുകൊണ്ടാണ് നാട്ടിലെ കുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ സാധിക്കുന്നത്. നാട്ടിലാണ് ജീവിച്ചിരുന്നതെങ്കില്‍ അതാണ്‌സ്വര്‍ക്ഷം എന്ന് അവിടെപലരും കരുതുന്നതുപോലെ കണക്കാക്കി ജീവിച്ചേനെ. കേരളമാണ് ഭൂമിയിലെ സ്വര്‍ക്ഷമെന്നും ലോകത്തൊരിടത്തും ഇല്ലാത്തതുപോലെ നൂറുശതമാനം സാക്ഷരതകൈവരിച്ചെന്നും മറ്റൊരിടത്തുമില്ലാതുപോലെ സംസ്കാരസമ്പന്നരും രാഷ്ട്രീയബോധമുള്ളവരും, ദിവസം മൂന്നുനേരം കുളിക്കുന്നവരുമാണ് തങ്ങളെന്നുംകരുതി മൂഢസ്വര്‍ക്ഷത്തില്‍ ജീവിക്കുന്നു മലയാളി.

ഞാന്‍ അമേരിക്കയിലേക്ക് ആദ്യമായിവരുമ്പോള്‍ അസൂയാലുവായ ഒരുമന്യന്‍ പറഞ്ഞു. എന്തായാലും ടൊയ്‌ലറ്റില്‍ പോയിട്ട് (ടൊയ്‌ലറ്റിനുപകരം അയാള്‍ തനിമലയാളം വാക്കാണ് ഉപയോഗിച്ചത്) കടലാസിട്ട് തുടക്കുന്നവരുടെ നാട്ടിലേക്കല്ലെ പോകുന്നത്. ഇയാള്‍ ബഹുഭൂരിപക്ഷം മലയാളികളുടെയും പ്രതിനിധിയാണ്. സായിപ്പിനെ അവന് പുശ്ചമാണ്. സായിപ്പിന്റെ കണ്ടുപിടുത്തങ്ങളാണ് അവന്റെജീവിതത്തെ സുഹപ്രദമാക്കി തീര്‍ത്തിരിക്കുന്നതെന്നകാര്യം സൗകര്യപൂര്‍വ്വം മറക്കുന്നു. അവന്റേതെന്ന് പറയാന്‍ അവശേഷിച്ചിരിക്കുന്നത് ഉടുത്തിരിക്കുന്ന മുണ്ടും അതിനടിയിലെ കോണകവും മാത്രമാണ്. ബാക്കിയെല്ലാം സായിപ്പിന്റേതാണ്. അവന്‍ സംസാരിക്കുന്ന ഭാഷയിലെ ഭൂരിപക്ഷം വാക്കുകളും.

വീട്ടിലെ മാലിന്യങ്ങളും പ്‌ളാസ്റ്റിക്കും റോഡിലേക്ക് വലിച്ചെറിയുന്നവന്‍, മലയാളി. റോഡ് കുണ്ടുംകുഴിയുമായി കിടന്നാല്‍ അവനതൊരു പ്രശ്‌നമല്ല. തൊട്ടപ്പുറത്തെ ആരാധനാലയങ്ങളില്‍നിന്ന് പത്ത് കോളാമ്പിയില്‍കൂടി ഭക്തിഗാനങ്ങള്‍ചൊരിഞ്ഞ് യുവതലമുറയെ പൊട്ടരാക്കുന്നതും പ്രശ്‌നമല്ല. ഇന്നലെ ജനിച്ചുവീണകുഞ്ഞ് ഈ കഠോരശബദ്ങ്ങള്‍കേട്ട് ഞെട്ടിവിറക്കുന്നത് അവനറിയുന്നില്ല.

അമേരിക്കയിലും യൂറോപ്പിലും ജീവിച്ച് ഒരുമാസത്തെ വിശ്രമത്തിന് നാട്ടില്‍ചെല്ലുന്ന വിദേശമലയാളി ജീവനുംകൊണ്ട് തിരികെപ്പോരാന്‍ ആഗ്രഹിക്കുന്നത് ഇതൊക്കെകൊണ്ടാണ്. ഒരു ആയുര്‍വേദചികിത്സക്കാണ് 19 സെപ്ന്റമ്പറില്‍ ഞാന്‍ നാട്ടില്‍പോയത്. ഒരുവീട് വാടകക്കെടുത്താണ് താമസിച്ചത്. അതിന്റെ ചുറ്റിലുമായി മൂന്ന് ചെറിയക്ഷേത്രങ്ങളും അഞ്ചാറ് മോസ്കുകളും ഉണ്ടായിരുന്നു. ഇവിടെയെല്ലാം ലൗഡ്‌സ്പീക്കറും കോളാമ്പികളും ധാരാളം. രാവിലെ അഞ്ചുമണിക്ക് തുടങ്ങുന്ന കോലാഹലം അവസാനിക്കുന്നത് രാത്രി പത്തുമണിക്കാണ്. ശബ്ദമലിനീകരണത്തിന്റെ കാര്യത്തിലിപ്പോള്‍ ഹിന്ദുക്കളും മുസ്‌ളീങ്ങളും പരസ്പരം മത്സരിക്കയാണ്. പണ്ടൊക്കെ മുസ്‌ളീം പള്ളികളില്‍ വാങ്കുവിളി മാത്രമേ ഉണ്ടായിരുന്നുള്ളു. ക്ഷേത്രങ്ങളില്‍നിന്ന് ദിവസംമൊത്തം പാരായണം തള്ളിവടുന്നതുകൊണ്ട് തങ്ങളെന്തിന് മടിച്ചുനില്‍കണമെന്നാണ് മുസ്‌ളീങ്ങള്‍ ചിന്തിക്കുന്നത്. അതുകൊണ്ട് ഖുറാന്‍ വായനയും മൈക്കില്‍കൂടിയാകട്ടെയെന്ന് അവരും ചിന്തിച്ചു. മനുഷ്യനെ ഭ്രാന്തുപിടിപ്പിക്കുന്ന ശബ്ദകോലാഹലമാണ് അതിന്റെ ഫലമായിട്ട് ഉണ്ടായിട്ടുള്ളത്. സ്കൂള്‍കുട്ടികള്‍ എങ്ങനെയാണ് ഈബഹളത്തിനിടയില്‍ പഠിക്കുന്നതെന്ന് ഞാന്‍ അതഭുതപ്പെട്ടു. ഇതുകൂടാതെയാണ് രാഷ്ട്രീയക്കാരുടെ മീറ്റിങ്ങുകളും പ്രകടനങ്ങളും. മീറ്റിങ്ങ് വൈകിട്ട് അഞ്ചുമണിക്കാണെങ്കില്‍ രാവിലെ ഒന്‍പതുമണിക്കുതന്നെ സിനിമാഗാനങ്ങളും നാടകഗാനങ്ങളും മൈക്കിലൂടെ കേള്‍പിച്ച് നാട്ടുകാരെ സുഹിപ്പിച്ചിരിക്കും.

വര്‍ഷങ്ങള്‍ക്കുമുന്‍പ് പ്രശസ്ത സാഹിത്യകാരന്‍ പി. കേശവദേവ് കേരളകൗമുദിയില്‍ എഴുതിയ ഒരുലേഖനത്തില്‍നിന്നുള്ള ഒരുഭാഗം ഉദ്ധരിക്കുയാണ്.

-ക്ഷേത്രങ്ങളില്‍ വൈകുന്നേരവും വെളുപ്പിനും മൈക്കില്‍കൂടി ഭക്തിഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യാറുണ്ടല്ലോ. പല കോളജുകളും വളരെയധികം വിദ്യാര്‍ഥികളും ഉദ്യോഗസ്ഥന്മാരുമുള്ള തിരുവനന്തപുരം സിറ്റിയില്‍ മൈക്കില്‍കൂടിയുള്ള ഈ ഭക്തിപ്രവാഹം വമ്പിച്ച പൊതുജനദ്രോഹമാണ്. വിവിധമതക്കാര്‍ താമസിക്കുന്ന ഈരാജ്യത്ത്, മതനിരപേക്ഷകത്വം മൗലികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഇന്‍ഡ്യയില്‍, ഒരുമതക്കാരുടെ ഈ വിളിച്ചുകൂവല്‍ അംഗീകരിക്കാന്‍ പാടില്ലാത്തതാണ്. ജോലിചെയ്യാനും വിശ്രമിക്കാനുമുള്ള മനുഷ്യന്റെ മൗലികാവകാശത്തെ നിഷേധിക്കുന്നതാണ് മൈക്കില്‍കൂടിയഉള്ള  ഈ ഭക്തിപ്രചരണം-

കേശവദേവ് ജീവിച്ചിരുന്നപ്പോഴത്തെക്കാള്‍ എത്രയോ ഭീകരമാണ് ഇന്നത്തെ അവസ്ഥ. ഇതിനെതിരെ പ്രതികരിക്കാന്‍ ദേവിനെപ്പോലെ ധൈര്യമുള്ള സാഹിത്യനായകന്മാര്‍ മലയാളത്തിലില്ല. അവരൊക്കെ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ  ചട്ടുകങ്ങളായോ, മതമൗലികവാദികളെ ഭയപ്പെടുന്നരായോ തങ്ങളുടെപേന ചലിപ്പിക്കുന്നവരാണ്.

ഭരണാധികാരികള്‍ക്കും പോലീസിനും   ഈ തോന്ന്യവാസങ്ങള്‍ അവസാനിപ്പിക്കാനുള്ള തന്റേടമില്ല. മലയാളി പൊട്ടനും മണ്ടനും ആയിതീരുന്നതില്‍ അത്ഭുതമുണ്ടോ. രാഷ്ട്രീയക്കാര്‍ക്കും ഇങ്ങനെയുള്ള ഒരു ജനതയെയാണ് ആവശ്യം, ചിന്താശേഷിയില്ലാത്തവരെ.

സാം നിലമ്പള്ളില്‍.
samnilampallil@gmail.com


Join WhatsApp News
ആരാ മണ്ടന്‍? 2020-09-07 09:53:19
അമേരിക്കയില്‍ പലയിടത്തും പ്രസ് ക്ലബ് പരന്ന പോള്‍ -ഓള്‍ ഫൂള്‍സ് ക്ലബ്‌ ഉണ്ട്. എല്ലാവരും ട്രംപിനെ സപ്പോര്‍ട്ട് ചെയുന്നു. ആരാണ് മണ്ടന്‍ മലയാളികള്‍? ട്രംപിന്റെ പുറകെ നടക്കുന്ന എല്ലാ മലയാളികള്‍ മണ്ടന്‍മാര്‍ തന്നെ.
മണ്ടശിരോമണി 2020-09-08 15:35:07
നിങ്ങൾ പറഞ്ഞെതെല്ലാം ശരി . എന്നാലും മണ്ടത്തരം പറ്റാത്ത മനുഷ്യരുണ്ടോ ? മണ്ടശിരോമണി
Anthappan 2020-09-08 18:32:28
Why do you want to go to Kerala for finding idiots? You can find it in America. “Sturgis Motorcycle Rally for supporting Trump, the 'superspreading event' is going to cost public health $12.2 billion:
Prof. G. F. N Phd 2020-09-08 21:02:10
ബൈഡൻ ചേട്ടനും കമലമ്മയും , ഒരു നുറുങ്ങു കഥ: ഒരു സൈഡ് ബാർ സംഭാഷണം പുരോഗമിക്കുന്നു................. ബൈഡൻ ചേട്ടൻ കമലമ്മയോട് പറയുന്നു: കമലമ്മേ, പ്രസിഡണ്ടായിട്ടു വേണം എനിക്ക് ചൈനക്ക് പോകാൻ. മുടങ്ങിക്കിടക്കുന്ന ചില കാര്യങ്ങളൊക്കെ ശരിപ്പെടുത്താനുണ്ട്. ഗ്യാസ് കമ്പനി ഉണ്ടെങ്കിൽ ചെറുക്കനൊരു ബോർഡ് സ്ഥാനം ശരിപ്പെടുത്താൻ നോക്കണം. കമലമ്മ ബൈഡൻ ചേട്ടനോട് : ഒന്ന് പോ എന്റെ ചേട്ടാ. ഉക്രൈൻ പരിപാടി യോ പൊളിഞ്ഞു. മീഡിയയുടെ കണ്ണിൽ പൊടിയിടണം . ചേട്ടൻ നിര്ബന്ധിച്ചാലും ഇല്ലെങ്കിലും , ബ്ളാക് ലൈഫ് കാരോട് ഒരു ലൂട്ടിങ് പരിപാടി പ്ലാൻ ചെയ്യണമെന്നു ഞാൻ പറയാം. ട്രംപ് പറയാത്ത എന്തെക്കിലുംഉണ്ടെകിൽ നമ്മുടെ എ ബി സി, എൻ ബി സി, വാപ്പോ, ന്യൂ യോർക്ക് ടൈംസ്, സി എൻ എൻ ബഡീസിനോട് പറഞ്ഞാൽ കുറച്ച്‌കള്ളത്തരമൊക്കെ എഴുതി അങ്ങേരെ നാറ്റിക്കാൻ പറ്റും . നാശം തെരഞ്ഞെടുപ്പ്. നമ്മളെ തെരഞ്ഞെടുപ്പില്ലാതെ ഒന്ന് ജയിപ്പിക്കാൻ പറ്റുവോ ? ഈ തെരഞ്ഞെടുപ്പ് വല്യ ശല്യമാ. ഡിബേറ്റിനു അങ്ങേരു വിളിച്ചാൽ ബൈഡൻ ചേട്ടൻ പോകരുത്. കേട്ടോ. ചേട്ടൻ അങ്ങനിരിക്കുമ്പോൾ പലതും മറന്നു പോം. എന്റെ പേര് പറേമ്പോ പഴയ സ്റ്റാഫുണ്ടല്ലോ, അവളുടെ എങ്ങാനും പേര് പറഞ്ഞാൽ വിവരം അറിയും. കാലിഫോർണിയയിലെ എല്ലാ തറവേലയും എനിക്കറിയാം ഓർത്തോണം.
CID Moosa 2020-09-09 00:24:29
Trump has been making so many Malayalees ‘mandans’ and so many are ready to die for him. They show up in different forms and try distract thinking emalayalee readers with this kind of articles. There is news for them and that is now doj has to defend him against a rape case by filed by Carroll. “Carroll is also seeking to require Trump provide a DNA sample to compare with male genetic material found on the black Donna Karan dress Carroll says she wore during the alleged encounter at Bergdorf's.”
Prof.Anand-#1 2020-09-09 00:01:24
രാഷ്ട്രീയ പണ്ഡിതരെ ചിന്താകുഴപ്പത്തിൽ എത്തിക്കുന്ന ഒരു പ്രതിഭാസം ആണ് ട്രമ്പ് അനുയായികൾ ട്രമ്പിനോട് കാണിക്കുന്ന കൂറ്. ഒരു നാസി ആയിരുന്ന പിതാവിൽനിന്നും ലഭിച്ച വൻ ധനം ഉണ്ടായിരുന്നിട്ടും തുടങ്ങിയ സംരംഭങ്ങൾ എല്ലാം പൊട്ടി തകർന്നു, അനേകം വ്യജ പ്രസ്ഥാനങ്ങൾ തുടങ്ങി, അവയും പൂട്ടി, വിദേശിയരിൽ നിന്നും റഷ്യൻ ഒളിഗാർക്കുകളിൽ നിന്നും വൻ തുകകൾ കടം വാങ്ങി, കാണിക്കാവുന്ന എല്ലാ തോന്ന്യവാസവും ദിവസേന പ്രവർത്തിക്കുന്നു. ഇമ്പിച്ചു ചെയ്യപ്പെടാനും 2020 ൽ ഒരു കാരണവശാലും ജയിക്കാതിരിക്കാൻ ഉള്ള പല പണികളും ട്രമ്പ് നടത്തി എന്നിട്ടും ഇപ്പോഴും പിടിച്ചു നിൽക്കുന്നു. തോന്നുന്നവ യാതൊരു ഉളുപ്പും ഇല്ലാതെ വിളിച്ചു പറയുക, ഇങ്ങനെ അനേകം ന്യൂനതകൾ മാത്രം ഉള്ള ഒരു വ്യക്തിയെ എങ്ങനെ ട്രംപേഴ്സസ് ആരാധിക്കുന്നു. ഇതിനു കാരണം രാഷ്ട്രീയ തത്വ ചിന്തകൾക്ക് മറുപടി തരുവാൻ സാധിക്കുന്നതിലും എളുപ്പം രാഷ്ട്രീയ മനഃശാസ്ത്രത്തിനു സാധിച്ചേക്കും. കൊറോണയുടെ പടർന്നു പിടിക്കലിനെ തടയുവാൻ പരിതാപകരമായി ട്രംപ് പരാജയപ്പെട്ടു, ആയിരങ്ങൾ ആണ് ഇപ്പോൾ ദിവസേന മരിക്കുന്നത്, ടാക്സ് റിട്ടേൺസ് തിരഞ്ഞെടുപ്പിന് മുൻപ് കാണിച്ചാൽ ട്രമ്പ് പരാജയപ്പെടും എന്ന് മാത്രം അല്ല ജയിലിലും പോകും എന്ന് ട്രമ്പ് ലോയേഴ്സ് വാദിക്കുന്നു, യഥാർത്ഥ റിപ്പപ്ലിക്കൻസ് ട്രമ്പിനെ തോൽപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു, വെളുമ്പർ ഒഴികെയുള്ള എല്ലാവരെയും ആക്ഷേപിച്ചു, രാജ്യദ്രോഹ കുറ്റങ്ങൾ ട്രമ്പ് ചെയ്തു എന്ന് സെനറ്റിലെയും കോൺഗ്രസ്സിലെയും പല കമ്മറ്റികൾ കണ്ടെത്തി, എന്നിട്ടും 33 % റിപ്പപ്ലിക്കൻസ് ഇന്നും ട്രംപിനെ സപ്പോർട് ചെയ്യുന്നു. ഇവരുടെ ശതമാനം കുറക്കുവാൻ ആണ് റിപ്പപ്ലിക്കൻ പാർട്ടിയിലെ ട്രമ്പ് എതിരാളികൾ ശ്രമിക്കുന്നത്. ദേശീയ തലത്തിൽ 23-25 % വെള്ള വർണ്ണ മേധാവിത്ത വാദികൾ ഉണ്ട് എന്നാണ് അനുമാനം. ട്രമ്പ് എന്ത് കാണിച്ചാലും പറഞ്ഞാലും ഇവർ ട്രമ്പിനെ ഉപേക്ഷിക്കില്ല. അതിൻ്റെ കാരണം ആണ് രാഷ്ട്രീയ ചിന്തകർക്കു പിടികിട്ടാത്തതു. ട്രമ്പേഴ്‌സിനെ മനഃശാസ്ത്രപരമായി ഒന്ന് വിശകലനം ചെയ്താൽ ഇവരുടെ ട്രമ്പ് ഭക്തിയുടെ കാരണം മനസ്സിലാക്കാൻ സാധിച്ചേക്കും. മാനസികമായി ചികിത്സ വേണ്ടവർ ആണ് ഇന്ന് ട്രംപിനെ സപ്പോർട്ട് ചെയ്തു ഇ മലയാളിയിൽ എഴുതുന്നത്.
Political Observer 2020-09-09 02:55:30
As I said earlier, we are seeing more and more fake stories. I am afraid it will continue till the election. So expect more nonsense as we have seen. President trump is nor afraid of firing anyone who is incompetent. What do you expect from these incompetent people? They start writing books hoping that enough suckers will buy it. This serves two purposes-1.hide their incompetence and 2.Make money out of suckers. Unfortunately some idiots fall for these scams. Let us talk about the latest story. The reporter claims to have listened to some “others” discussing the “sucker story”. Can’t give any evidence except an interpretation. You and I know that these reporters sensationalize to make people believe them. This is how these people survive. Those of us who believe them have their brain somewhere in the middle of their bodies. (Please don’t sit to avoid chocking the peanut brain). In medical literature, their brain is called “butt brain”. So, train yourself to be smart. Learn to distinguish between right and wrong. Don’t believe everything that you hear and see. You can be smart or moron. The choice is yours. Good luck!
Anssor Shariff,NJ 2020-09-09 16:47:38
ഒരിക്കൽ അല്ല പല തവണയാണ് ട്രംപ് ട്രൂപ്പ്സിനെ പരിഹസിച്ചത്, ജോൺ മക്കെയിൻ, ജോൺ കെല്ലി, തുടങ്ങി അനേകരെ. അത് കള്ളം ആണെന്ന് തോന്നുന്ന മലയാളിക്ക് പീനട്ട് ബ്രെയിൻ പോലും ഇല്ല എന്ന് നമുക്കൊക്കെ അറിയാം. ട്രംപ് പറഞ്ഞത് പറഞ്ഞില്ല എന്ന് വാദിക്കുന്ന വിഡ്ഢികളെപ്പറ്റി എന്ത് പറയുവാൻ. This is for the coward who won't even use his name but wrote as 'political observer:- After The Atlantic's Jeffrey Goldberg relayed some politically toxic comments President Trump allegedly made about U.S. service members captured or killed in battle — comments confirmed to Fox News, The Washington Post, The New York Times, The Associated Press, and CNN, in part or whole — it was just a matter of time before the anti-Trump Republicans at the Lincoln Project turned them into an ad. That ad dropped Tuesday evening, and it relied less on Trump's purported comments than on ones he has made in public, plus his own documented actions (or lack of action, notably). Per custom, the Lincoln Project does not pull its punches in the "Fallen Heroes" ad. "Donald Trump is a draft dodger, a dishonorable coward unfit to be commander in chief," the narrator begins. Trump's comments about two Republican stalwarts, Sen. John McCain (R-Ariz.) and former President George H.W. Bush, make up a large part of the rest of the 2-minute ad. His alleged comments about U.S. Marines killed in World War I France being "losers" and "suckers" get a mention, of course, and the final line turns the "loser" line back on Trump: "On Nov. 3, it's time to throw this loser coward out of our White House."
Prof. G. F. N Phd 2020-09-09 18:40:00
ഹാ !! എന്തൊരാനന്ദം! ഒരു നുറുങ്ങു കഥ (ഇന്റർ ആക്റ്റീവ് കഥ. ) രാവിലെ (-----------)ഏട്ടൻ ( നിങ്ങള്ക്ക് താല്പര്യമുള്ള പേര് ചേർക്കുക) (-----------------------)കാപ്പിക്കടയുടെ ( ഇഷ്ടമുള്ള പേര് വെയ്ക്കാം, suggestion: Emalayalee) മുന്നിൽ നിന്നും പത്രം ഉറക്കെ വായിക്കുന്നു. ട്രംപ് ഒരു ത്രൂപ്പിനെയും ഒന്നും പറഞ്ഞിട്ടില്ല. ബോൾട്ടൻ ഉൾപ്പെടെ കൂടെ ഉണ്ടായിരുന്ന സർവരും അത് പറഞ്ഞു കഴിഞ്ഞു. ആ സ്റ്റോറി ഇനി വിലപ്പോകത്തില്ലാ. അതൊക്കെ പഴയ ന്യൂസ്. ആറിയ കഞ്ഞി പഴങ്കഞ്ഞി. (....... you may use another saying) പുതിയതെന്തെങ്കിലും ഉണ്ടെങ്കിൽ കൊണ്ടുവാ. (.......)പുതിയ സ്റ്റോറിയുടെ പേര് ഇ വിടെ ചേർക്കാം. ബൈഡന്റെ പോപ്പുലാരിറ്റി ഇപ്പോൾ വാട്ടർ സ്ലൈഡിൽ (............)കൂടെ താഴോട്ടു പായുന്നതുപോലെ താഴോട്ടു തന്നെ. വീണ്ടും റഷ്യൻ കൊളൂ ഷൻ (...............) വേണമെങ്കിൽ ഒന്നൂടെ ട്രൈ ചെയ്യാം. ലാസ്റ്റ് ചെയ്യത്തില്ല. കമലമ്മക്ക് വേറെ എന്തെങ്കിലും ഐഡിയ (...............)കാണുമായിരിക്കും. പാക്കിസ്ഥാനെ സപ്പോർട്ട് ചെയ്യുമെന്ന് പറഞ്ഞാൽ ഇല്ലീഗൽസിന്റെ സപ്പോർട്ട് കിട്ടും. കഷ്‌ടോം തന്നെ!! വൈകി കിട്ടിയ വാർത്ത: ട്രംബിനു നോബൽ പ്രൈസ് കിട്ടുവാൻ പോകുന്നു. ഹാ! എന്തൊരാനന്ദം!!! ദൈവമേ, അങ്ങ് എത്ര നല്ലവൻ. നന്ദി, നന്ദി. (.......) ഇഷ്ടമുള്ള പേര് ചേർക്കുവാനുള്ള ഇടം
FBI Agent 2020-09-09 20:59:20
Former FBI agent Peter Strzok: "There are things that I know" that would harm Trump's reelection campaign. Former FBI deputy assistant director Peter Strzok says he and others are aware of classified information that could hurt the 2020 Trump campaign if it became public. Strzok led the FBI's 2016 investigation into Russian election interference before he was ousted. His new book, "Compromised: Counterintelligence and the Threat of Donald J. Trump" details his time at the FBI and his concerns about what the U.S. currently faces. He joined CBSN to discuss.
Political Observer 2020-09-10 02:43:23
Recently we have been seeing more and more fake pastors, priests and sisters even some “Reverent” showing up with their political views. First of all these are not real people. By using these names the coward who writes the comments wants to express his /her political views. What a spineless creature! Even the real pastors are not effective any more. Their ability to heal the sick is not working. So they turn into politics. What a turn for the worse! Their new found interests are not any better than their previous jobs. What do you expect from these “low lives” One so called “Reverent”. Had a vision in in which he saw president Trump leaving the White House. What a MORON! Previously another “so-called pastor” tried to inject his political views on to his “flocks”. Apparently it is not working. I asked a few questions to this pastor. He could not answer any of my questions. (If there is any interest, I will post it again for the other “pastors”. So, pastors, stay the course. This is the only way to keep your integrity (whatever is left) intact. So to this “Reverent”, If president Trump is re-elected, would you give up your pastoral responsibilities and become a normal human being again? By the way, please don’t write any more nonsense. Thank you in advance. I will need an answer by November 4th. One more piece of advice: Don’t travel in areas where you have no ”divine assistance”. Do you feel stupid now? It is ok. We are all human. We make mistakes. The sign of a smart person (pastor) is not to repeat the same mistakes. Can we agree upon that? Also when you have time , visit the. website “www.nospaceinhell.com”. It may sound like they don’t have space. NOT TRUE. Good luck!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക