Image

ഞാൻ.....(ദീപ ബിബീഷ് നായർ (അമ്മു)

Published on 06 September, 2020
ഞാൻ.....(ദീപ ബിബീഷ് നായർ (അമ്മു)
വിറയാർന്നൊരധരവും
നിറയുന്നൊരക്ഷിയും
പറയാതെയന്നേ പറഞ്ഞിരുന്നു
ഒരുനാളിലെന്നിലെ ഞാൻ
മണ്ണടിഞ്ഞീടിലും
ഒരു നറുനിലാവായൊരിളം
കാറ്റായ്, ഒരു കുഞ്ഞുമഴയായ്
നിന്നൊപ്പമുണ്ടാകുമെന്ന് ........

കരുതലിൻ കൂട്ടുമായ്
കഥയേറെപ്പറഞ്ഞു  നാം
കനവുകൾ കണ്ടൊരാ
കൽപ്പടവിലിന്നു ഞാൻ
ഏകയായിരിക്കുന്നെവിടെയോ
മറഞ്ഞൊരാ നിഴലിനെത്തേടി......

കൂടെയുണ്ടായിരുന്നെൻ
കരുതലായി കരം ഗ്രഹിച്ചും
പറയാതെ പകുതിക്ക് വച്ച്
നീ പിൻതിരിഞ്ഞോ എൻ്റെ
കനവുകളായി നീ മാറിയെന്നോ....

മഴവില്ലുപോലെ നിറമുള്ള
മോഹങ്ങൾ മനതാരിൽ
മെല്ലെയുണർന്നതുമൊരുവേള
നിറമേകിയില്ലയെൻ ജീവിതത്തെ
അറിയുവാനെന്തേ വൈകി ഞാനും.......

നിന്നെത്തിരയുന്നു
ഞാനിന്നിവിടെയെല്ലാം
പൂക്കളിൽ ചെടികളിൽ
തെന്നലിൽ, മാരിയിൽ
ഇരുളിലും വെയിലിലും
തിരയുന്നു ഞാൻ.......
Join WhatsApp News
vayankaran 2020-09-06 21:50:14
എഴുത്തുകാർ അവരുടെ ചില പടങ്ങൾ പ്രസിദ്ധീകരിക്കരുത്. കാരണം ഒരു പടം ആയിരം വാക്കുകൾക്ക് തുല്യമാണ്.
രാജു തോമസ് 2020-09-06 21:55:19
Please pardon the English. This is very good--truly poetical, and rhythmic at that--as usual with Deepa Bipeesh Nair's poems that I have read in Emalayalee. It is not unsurprising that a genuine soul opens up to sing like this even though s/he has a happy family. How come she reminds me of old Sappho?
Car Salesman 2020-09-06 23:37:52
If you are a used car salesman; it is ok to post different size pictures of cars you have for sale. Many of our e malayalee writers have images of themselves like an advertisement. Like a used car salesman putting all the cars, he has for sale. -Chanakyan.NY
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക