Image

വാക്കിന്റെ വൃക്ഷം (കവിത: രാജു കാഞ്ഞിരങ്ങാട്)

Published on 06 September, 2020
വാക്കിന്റെ വൃക്ഷം (കവിത: രാജു കാഞ്ഞിരങ്ങാട്)
അക്ഷരം പക്ഷിയാണ്
വാക്കുകളുടെ വൃക്ഷത്തില്‍
കൂടുകൂട്ടിയ പക്ഷി

വാക്കിന്റെ വൃക്ഷത്തില്‍
പൂത്തു നില്‍ക്കുന്നു കവിത
വിസ്മയങ്ങളുടെ സുഗന്ധം
പരത്തുന്നു

അക്ഷരപക്ഷികള്‍
ദേശാടകരാണ്
കൂട്ടമായ്പറന്നവകൂടുവിട്ടു
പോകുന്നു

അക്ഷരപക്ഷിയില്ലെങ്കില്‍
വാക്കിന്റെ വൃക്ഷമില്ല
വഴിതെറ്റിയ ഒരു പക്ഷി
തിരിച്ചെത്താതതിനാല്‍
മുരടിച്ചിരിക്കുന്നു ഒരു വാക്കിന്റെ വൃക്ഷം


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക