Image

എവിടെ ജോൺ (സുരേഷ് നാരായണൻ)

Published on 06 September, 2020
എവിടെ ജോൺ (സുരേഷ് നാരായണൻ)
ടെൻസ്
റിപ്പോർട്ട് സ്പീച്ച് പാസ്സിവ് വോയ്സ്
ഇവ മൂന്നുമാണെൻറെ ഹീറോസ്!
അല്ല,ഈ മൂന്നു കാട്ടാനകളേയും മെരുക്കി, കഴുത്തിൽ കുരുക്കിട്ട് എൻറെ കൈയ്യിലേക്കു വച്ചുതന്ന ജോൺ മാഷാണ് ശരിക്കുള്ള ഹീറോ!
1 9 9 3..
നാട്ടുമ്പുറം.
ഒരു സാധാരണ തറ-പറ പ്രൈവറ്റ് വിദ്യാലയം.
Deliberately എന്ന വാക്കിന് അത്യധികമായി എന്ന അർത്ഥം ചൊല്ലിത്തരുന്ന, ഇംഗ്ലീഷ് ടീച്ചറായി വേഷം മാറിവരുന്ന സോഷ്യൽ സയൻസ് ടീച്ചർ!
ചുരുക്കിപ്പറഞ്ഞാൽ ഇഷാൻ നന്ദകിഷോർ അവസ്തിയുടെ അവസ്ഥ!
ആ ഇരുട്ടിലേക്കാണ് ജോൺമാഷ് തിരികൊളുത്തി വെച്ചത്.
മേൽപ്പറഞ്ഞ കാട്ടാനകളുടെ കൊമ്പിനു താഴെ 'അകം ഞെരിയും തൻതല താങ്ങി കൈകളാൽ'
എന്നു ഞാൻ കുമ്പിട്ടിരിക്കേ, ട്യൂഷൻ മാഷായിട്ടുള്ള അവതാരപ്പിറവി!
ഹോമിയോ മരുന്നു പോലെ ലളിത മധുരമായ ചില പ്രയോഗങ്ങൾ...
ഇല്ലസ്റ്റ്റേഷനുകൾ. പിന്നെ തികഞ്ഞ അവധാനതയിലൂന്നിയ teaching methodology.പയ്യെപ്പയ്യെ
വിറയ്ക്കുന്ന കാൽമുട്ടുകളോടെ മാഷെന്നെ എഴുന്നേല്പിച്ചു നിർത്തി..നടത്തിച്ചു! മാഷിൻറെ ഓരോ ക്ലാസുകളും ഓരോ കഥപറച്ചിലുകളായിരുന്നു.ഞാനറിയാതെ എൻറെ പഠനമുറിയിൽ മാഷൊരു ജനാല പണിയുകയായിരുന്നു;
വിജ്ഞാനത്തിന്റെ- ശാസ്ത്രത്തിൻറെ- സാഹിത്യത്തിൻറെ!
ഓ വി വിജയൻ തൊട്ട് എ ജെ ക്രോനിൻ വരെയുള്ളവരുടെ പുസ്തകങ്ങൾ വായിക്കാൻ തന്നു.ഒമ്പതാം ക്ലാസിലെ നോൺ ഡീറ്റെയിൽഡ് 'ശകുന്തള'യുടെ ആന്തരാർത്ഥങ്ങ ളിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഒരു പിറന്നാളിന് എനിക്കു കിട്ടിയത് പത്തു ബാലസാഹിത്യ പുസ്തകങ്ങള ടങ്ങിയ ഒരു സമ്മാനപ്പെട്ടി! അച്ഛനോടു പലവട്ടം ചോദിക്കാൻ തുടങ്ങിയ,പിന്നീട് ഭയന്നു വിഴുങ്ങിയ ആഗ്രഹത്തിന്റെ പൂർത്തീകരണം!
പുതുപുസ്തക ഗന്ധം ആഞ്ഞു നുകർന്ന്, വിടർന്നു വരുന്ന എൻറെ കണ്ണുകളെ നോക്കി മാഷു നിറഞ്ഞു ചിരിച്ചു.
പിന്നെപ്പോഴോ ഞാൻ എഴുതിത്തുടങ്ങിയപ്പോൾ പിടിവിട്ടു പോയ വാക്കുകളെ ഓടിച്ചിട്ട് പിടിച്ചു തന്നു.
സൃഷ്ടികൾ വായിച്ച് ഒരു ഉറ്റ സുഹൃത്തായി പുറത്തു തട്ടി;
ചിലപ്പോൾ കണ്ണുരുട്ടി!

1 9 9 5 മെയ്.
ആ സ്കൂളിൽ SSLS Topper ഞാൻ ആണെന്നറിഞ്ഞ നിമിഷം.
അന്ന് മാഷിൻറെ ഉള്ളിലൂടെ എന്തെല്ലാം വികാരങ്ങളായിരിക്കും കടന്നുപോയിട്ടു ണ്ടാവുക !
Join WhatsApp News
Ambika Perumpilly 2023-09-06 10:28:03
നന്നായിട്ടുണ്ട് ..ശൈലിയും വ്യത്യസ്തo..അഭിനന്ദനങ്ങൾ 🌹💞എഴുത്തു തുടരുക
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക