Image

ഫീനിക്‌സ് ട്യൂട്ടര്‍ പഠന സെമിനാര്‍

Published on 04 September, 2020
 ഫീനിക്‌സ് ട്യൂട്ടര്‍ പഠന സെമിനാര്‍

ദുബായ്: ഓണ്‍ലൈന്‍ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് ബംഗളൂരു ആസ്ഥാനമായി പ്രവൃത്തിക്കുന്ന ഫീനിക്‌സ് ട്യൂട്ടര്‍ ആറു മുതല്‍ പന്ത്രണ്ടു ക്ലാസു വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി 'കുറച്ചു പഠിക്കു, സ്മാര്‍ട്ടായി പഠിക്കു' എന്ന വിഷയത്തില്‍ പഠന സെമിനാര്‍ സംഘടിപ്പിച്ചു.

മോട്ടിവേഷണല്‍ സ്പീക്കറും അധ്യാപകനും എഴുത്തുകാരനുമായ ഡഗ്ലസ് ജോസഫ് സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തി. പഠനം പല വിദ്യാര്‍ഥികള്‍ക്കും പീഡനമായി മാറുന്ന അനുഭവമാണിന്നുള്ളത്. ശാസ്ത്രീയ രീതികള്‍ അവലംബിച്ചാല്‍ പഠനം രസകരമാക്കാമെന്ന് ഡഗ്ലസ് പറഞ്ഞു. വിദ്യാഭ്യാസ വിദഗ്ധനായ ഗാര്‍ണറുടെ മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് തിയറി ആസ്പദമാക്കിയുള്ള പഠന രീതി വളരെ ഫലപ്രദമാണ് . ദിവസേനയുള്ള പാഠ്യഭാഗങ്ങളുടെ പഠനം, കൃത്യനിഷ്ഠ, പരന്ന വായന, പരീക്ഷ പരിശീലനം എന്നിവ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കാന്‍ കുട്ടികളെ സഹായിക്കും. ഓണ്‍ലൈന്‍ പഠനം സര്‍വസാധാരണമായ ഈ കാലഘട്ടത്തില്‍ പരമ്പരാഗത പഠനരീതികള്‍ അവഗണിക്കുന്നത് വിപരീതഫലമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നൂറുകണക്കിന് വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും പങ്കെടുത്ത വെബിനാറില്‍ ഫീനിക്‌സ് സിഇഒ ജെയിംസ് വര്‍ഗീസ്, മാനേജിംഗ് ഡയറക്ടര്‍ തോമസ് ജോര്‍ജ്, ഡയറക്ടര്‍ മാത്യൂസ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക