Image

കൊടിക്കുന്നില്‍ സുരേഷിന് ഹൂസ്റ്റണില്‍ ഐ.എന്‍.ഓ.സി.യുടെ ഗംഭീര സ്വീകരണം

ബിനോയി സെബാസ്റ്റ്യന്‍ Published on 05 June, 2012
കൊടിക്കുന്നില്‍ സുരേഷിന് ഹൂസ്റ്റണില്‍ ഐ.എന്‍.ഓ.സി.യുടെ ഗംഭീര സ്വീകരണം
ഇന്‍ഡ്യന്‍ പാര്‍ലമെന്റിലെ സീനിയര്‍ മോസ്റ്റ് പാര്‍ലമെന്റേറിയനും മാവേലിക്കര എം.പി.യുമായ കൊടിക്കുന്നില്‍ സുരേഷിന് മെയ് 30-ന് ഡിസ്‌ക്കൗണ്ട് ഹാളില്‍ വെച്ച് വലിയ ഒരു സ്വീകരണം നല്‍കുകയുണ്ടായി.

കോണ്‍ഗ്രസ്സ് ഇന്‍ഡ്യയുടെ ഓവര്‍സീസ് പാര്‍ട്ടിയുടെ ഒരു നിരീക്ഷകനായി വന്ന ഇദ്ദേഹം ഹൂസ്റ്റണിലെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിലയിരുത്തുകയുണ്ടായി. ഇതില്‍ സന്തുഷ്ടനായ ഇദ്ദേഹം ഇന്‍ഡ്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ചുമതല വഹിക്കുന്ന മന്ത്രി കരണ്‍ സിംഗിനും, സോണിയ ഗാന്ധിയ്ക്കും അമേരിക്കയിലെ പ്രവര്‍ത്തനങ്ങളെപ്പറ്റി റിപ്പോര്‍ട്ട് നല്‍കുന്നതായിരിക്കും.

ഈ മീറ്റിംഗില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മി. ജി. കെ. പിള്ള മേരി ജോസഫ്, രവി വര്‍ഗീസ്, ജീമോന്‍, ശശിധരന്‍ പിള്ള, പൊന്നുപിള്ള എന്നിവര്‍ ഭാവുകങ്ങള്‍ നേര്‍ന്നു പ്രസംഗിക്കുകയുണ്ടായി.

ഐ.എന്‍.ഒ.സി.യുടെ ടെക്‌സസ് ചാപ്റ്റര്‍ ഓര്‍ഗനൈസര്‍ മി. ജോര്‍ജ്ജ് ഏബ്രഹാം അദ്ധ്യക്ഷനായിരുന്നു. ശക്തമായ ഒരു കേരള ചാപ്റ്റ്ര്‍ ഹൂസ്റ്റണില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അദ്ദേഹം അദ്ധ്യക്ഷപ്രസംഗത്തില്‍ പറയുകയുണ്ടായി. കൂടുതല്‍ മെമ്പേഴ്‌സിനെ ഉള്‍പ്പെടുത്തി കേരളത്തില്‍ നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വരുന്ന സമയത്ത് ഈ ചാപ്റ്ററിന്റെ ഉദ്ഘാടനം നടത്തുന്നതിന് ഇതിന്റെ ഓര്‍ഗനൈസേഴ്‌സ് തീരുമാനിച്ചു. കൂടാതെ ഇന്‍ഡ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന കോണ്‍ഗ്രസ്സിനെ സ്‌നേഹിക്കുന്ന ഒരു വന്‍ നിരതന്നെ ഇപ്പോള്‍ രംഗത്തുണ്ട്.

അമേരിക്കയില്‍ എ.ഐ.സി.സി.യും കെ.പി.സി.സി.യും അംഗീകരിച്ച ഐ.എന്‍.ഓ.സി മാത്രമേ കോണ്‍ഗ്രസ്സുമായി ബന്ധം പുലര്‍ത്തുന്നു എന്നും, ഐ.എന്‍.ഓ.സി. യെ മാത്രമേ കോണ്‍ഗ്രസ്സിന്റെ ഒരു ഓവര്‍സീസ് സംഘടനയായി അംഗീകരിക്കുന്നുള്ളൂ എന്ന് മി. കൊടിക്കുന്നില്‍ സുരേഷ് തന്റെ മറുപടി പ്രസംഗത്തില്‍ പറയുകയുണ്ടായി. ഹൂസ്റ്റണിലെ ഒരു സജീവപ്രവര്‍ത്തകനായ മി. ജോജി ജേക്കബ് കൃതജ്ഞത പറഞ്ഞു. ഈ മീറ്റിംഗില്‍ എം.സി.യായി മി. ജോര്‍ജ്ജ് മണ്ണിരക്കോട്ടു പ്രവര്‍ത്തിച്ചു.
കൊടിക്കുന്നില്‍ സുരേഷിന് ഹൂസ്റ്റണില്‍ ഐ.എന്‍.ഓ.സി.യുടെ ഗംഭീര സ്വീകരണംകൊടിക്കുന്നില്‍ സുരേഷിന് ഹൂസ്റ്റണില്‍ ഐ.എന്‍.ഓ.സി.യുടെ ഗംഭീര സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക