പെര്‍ത്തില്‍ ശ്രീനാരായണഗുരു ജയന്തിയും തിരുവോണവും ആചരിച്ചു
OCEANIA
04-Sep-2020
OCEANIA
04-Sep-2020

പെര്‍ത്ത്: ശ്രീനാരായണ മിഷന്‍ പെര്‍ത്ത് ശ്രീനാരായണഗുരുവിന്റെ 166 -ാമത് ജയന്തിയും തിരുവോണവും ആഘോഷരഹിതമായി ആചരിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരുന്നു ഇത്തവണത്തെ തിരുവോണ ചതയ ദിന പരിപാടികള്‍.
തന്റെ ആത്മീയ പ്രഭാവത്തിലൂടെ നിരക്ഷരരും അശരണരുമായ ഒരു ജനതയെ അറിവിന്റേയും വിജ്ഞാനത്തിന്റേയും ആത്മീയതയുടേയും ഉന്നതിയിലേക്ക് കൈ പിടിച്ചുയര്‍ത്തിയ ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനമാണ് ചിങ്ങമാസത്തിലെ ചതയം നക്ഷത്രം.
ഗുരു ദര്‍ശനത്തിന് ഏറെ പ്രാധാന്യവും പ്രശസ്തിയും വര്‍ധിച്ചു വരുന്ന ഇക്കാലത്ത് ഗുരുദേവന്റെ സ്മരണ പുതുക്കുന്ന ആഘോഷ പരിപാടികള്‍ക്ക് ശ്രീനാരായണമിഷന്‍ പെര്‍ത്ത് പ്രസിഡന്റ് ഷൈബു നാരായണ്‍ ഭദ്രദീപം തെളിയിച്ചു. സെക്രട്ടറി ആര്‍. രാജീവ് സ്വാഗതവും ട്രഷറര്‍ സുനില്‍ ചുളളിക്കാട് നന്ദിയും പറഞ്ഞു. ഗുരുപൂജയും ഗുരുദേവകൃതികളെ ഉള്‍പ്പെടുത്തിയുളള പ്രാര്‍ഥനയും തുടര്‍ന്ന് തിരുവോണസദ്യയും നടന്നു. ഗേറ്റ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.
ഗുരുദേവന്റെ മഹാസമാധി ദിനം സെപ്റ്റംബര്‍ 21 ന് ആചരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments