Image

ജെസ്സറിന്‍ ജേക്കബ് ഗാര്‍ലാന്റ് ലേക്ക് വ്യൂ ഹൈസ്‌ക്കൂള്‍ വാലിഡിക്‌ടേറിയന്‍

പി.പി.ചെറിയാന്‍ Published on 05 June, 2012
ജെസ്സറിന്‍ ജേക്കബ് ഗാര്‍ലാന്റ് ലേക്ക് വ്യൂ ഹൈസ്‌ക്കൂള്‍ വാലിഡിക്‌ടേറിയന്‍
ഗാര്‍ലാന്റ്: ഗാര്‍ലാന്റ് സ്‌ക്കൂള്‍ വിദ്യാഭ്യാസ ജില്ലയിലെ പ്രധാന വിദ്യാലയങ്ങളിലൊന്നായ ഗാര്‍ലാന്റ് ലേക്ക് വ്യൂ സെന്റിനയില്‍ ഹൈസ്‌ക്കൂള്‍ വാലിഡിക്‌ടോറിയനായി മലയാളി വിദ്യാര്‍ത്ഥിനി ജെസ്സറിന്‍ ജേക്കബ് തിരഞ്ഞെടുക്കപ്പെട്ടു.

2012 ല്‍ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ 500 വിദ്യാര്‍ത്ഥികളില്‍ ഒന്നാംസ്ഥാനത്ത് ജെസ്സറിന്‍.

ചെറുപ്പം മുതല്‍ പഠനത്തില്‍ സമര്‍ത്ഥയായിരുന്നു ജെസ്സറിന്‍ പഠനേതര വിഷയങ്ങളിലും മുന്‍പന്തിയിലായിരുന്നു.
സ്റ്റുഡന്റ് കൗണ്‍സില്‍ പ്രസിഡന്റ് എന്ന നിലയില്‍ പല സാമൂഹ്യ പ്രവര്‍ത്തനങ്ങളും ജെസ്സറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു. നാഷണല്‍ ഹണര്‍ സൊസൈറ്റി മള്‍ട്ടികള്‍ച്ചറല്‍ ക്ലബ്, പ്രിന്‍സിപ്പല്‍ അഡൈ്വസറി കൗണ്‍സില്‍ മെമ്പര്‍ എന്നീ സ്ഥാനങ്ങളും ജെസ്സറിന്‍ വഹിച്ചിരുന്നു.

67 കോളേജ് ക്രഡിറ്റുമായി ലേക്ക്‌വ്യൂ ഹൈസ്‌ക്കൂളില്‍ നിന്നും പുറത്തു വരുന്ന ആദ്യ വിദ്യാര്‍ത്ഥിയാണ് ജെസ്സറിന്‍ സയന്‍സില്‍ അസ്സോസിയേറ്റ് ഡിഗ്രിയും നേടിയിട്ടുണ്ട്.

ഗാര്‍ലാന്റില്‍ താമസിക്കുന്ന ജേക്കബ് എബ്രഹാമിന്റേയും(മോഹന്‍), ജെയ്‌സി ജേക്കബിന്റേയും മകളാണ് ജെസ്സറിന്‍. ജേഷ്ഠ സഹോദരി ജീന്‍ ഹൈസ്‌ക്കൂള്‍ വലിഡക്‌ടോറിയനായിരുന്നു. ജെറിന്‍ മറ്റൊരു സഹോദരിയാണ്.

ഈശ്വരാനുഗ്രഹവും, കഠിനമായ പരിശ്രമവുമാണ് ഉയര്‍ന്ന പദവി ലഭിക്കുവാന്‍ ഇടയാക്കിയതെന്ന് മാറാനാഥ ഗോസ്പല്‍ ചര്‍ച്ച് അംഗമായ ജെസ്സറിന്‍ പറഞ്ഞു. ഭാവിയില്‍ ഒരു ഡോക്ടറാകണമെന്നാണ് ആഗ്രഹം. ആതുര സേവനമാണ് ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് ജെസ്സറിന്‍ പറഞ്ഞു.
ജെസ്സറിന്‍ ജേക്കബ് ഗാര്‍ലാന്റ് ലേക്ക് വ്യൂ ഹൈസ്‌ക്കൂള്‍ വാലിഡിക്‌ടേറിയന്‍ജെസ്സറിന്‍ ജേക്കബ് ഗാര്‍ലാന്റ് ലേക്ക് വ്യൂ ഹൈസ്‌ക്കൂള്‍ വാലിഡിക്‌ടേറിയന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക