Image

സൗത്ത് ഫ്‌ളോറിഡാ മാര്‍തോമാ സേവികാസംഘം കുടുംബ സെമിനാര്‍ നടത്തി

ജോര്‍ജി വര്‍ഗീസ് Published on 04 June, 2012
സൗത്ത് ഫ്‌ളോറിഡാ മാര്‍തോമാ സേവികാസംഘം കുടുംബ സെമിനാര്‍ നടത്തി
ഫോര്‍ട്ട് ലോടര്‍ഡെയ്ല്‍ : ക്രിസ്തീയ കുടുംബത്തില്‍ മാതാക്കള്‍ക്കുള്ള പങ്ക് എന്ന വിഷയത്തേ ആസ്പദമാക്കി സൗത്ത് ഫ്‌ളോറിഡാ മാര്‍തോമാ സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന കുടുംബ സെമിനാര്‍ സംഘടിപ്പിച്ചു.

സാമൂഹ്യ-സാംസ്‌ക്കാരിക വേദികളിലും വേദപഠന രംഗത്തും മികവുതെളിയിച്ചിട്ടുള്ള ന്യൂയോര്‍ക്ക് എപ്പഫനി മാര്‍ത്തോമാ ഇടവകയിലെ മിസ്സസ് റേച്ചല്‍ ജോര്‍ജ് ആണ് ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കിയത്. കുടുംബ ജീവിതവുമായി ബന്ധപ്പെട്ട വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങളുമായി ബദ്ധപ്പെട്ട വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങളേ ആസ്പദമാക്കി ഗ്രൂപ്പു തിരിച്ചുള്ള പഠനങ്ങളും ചര്‍ച്ചകളും സമ്മേളനത്തിന്റെ ഭാഗമായിരുന്നു. ഇടവക വികാരി റവ. ജോസ് പി. ഏബ്രഹാം ആമുഖപ്രസംഗം നടത്തി.

മിസ്സസ് ജസ്സി ജോസിന്റെ നേതൃത്വത്തില്‍ നടത്തിയ ആരാധനാ ശുശ്രൂഷയും മിസ്സസ് മേഴ്‌സി തോമസ്സ് നേതൃത്വം നല്‍കിയ ഗാനങ്ങളും സമ്മേളനത്തിനു മാറ്റു പകര്‍ന്നു. മിസ്സസ് കുഞ്ഞുമോള്‍ ചിറമേലിന്റെ നേതൃത്വത്തില്‍ സ്‌കിറ്റുകളും മിസ്സസ് ഷേര്‍ളി ശാമുവേല്‍ അവതരിപ്പിച്ച ന്യൂസ് ഹവര്‍ പരിപാടിയും കാണികള്‍ക്ക് ചിരിയും ചിന്തയും പ്രദാനം ചെയ്തു. മിസ്സസ് സിസിലി വര്‍ഗീസ് ഗ്രൂപ്പു ചര്‍ച്ചകള്‍ അവതരിപ്പിച്ചു. സേവികസംഘം സെക്രട്ടറി ഡോ. ഷീലാ വര്‍ഗീസ് സ്വാഗതവും വൈസ് പ്രസിഡന്റ് മിസ്സസ് റേച്ചല്‍ ഈപ്പന്‍ നന്ദിയും രേഖപ്പെടുത്തി.
സൗത്ത് ഫ്‌ളോറിഡാ മാര്‍തോമാ സേവികാസംഘം കുടുംബ സെമിനാര്‍ നടത്തി
Sheela Speaking
സൗത്ത് ഫ്‌ളോറിഡാ മാര്‍തോമാ സേവികാസംഘം കുടുംബ സെമിനാര്‍ നടത്തി
Rahel George Speaking
സൗത്ത് ഫ്‌ളോറിഡാ മാര്‍തോമാ സേവികാസംഘം കുടുംബ സെമിനാര്‍ നടത്തി
Singing Session
സൗത്ത് ഫ്‌ളോറിഡാ മാര്‍തോമാ സേവികാസംഘം കുടുംബ സെമിനാര്‍ നടത്തി
Skit Scene
സൗത്ത് ഫ്‌ളോറിഡാ മാര്‍തോമാ സേവികാസംഘം കുടുംബ സെമിനാര്‍ നടത്തി
South Florida Sevika Sangom retreat May 2012
സൗത്ത് ഫ്‌ളോറിഡാ മാര്‍തോമാ സേവികാസംഘം കുടുംബ സെമിനാര്‍ നടത്തി
Jose P. Abraham Achen With Guest
സൗത്ത് ഫ്‌ളോറിഡാ മാര്‍തോമാ സേവികാസംഘം കുടുംബ സെമിനാര്‍ നടത്തി
Audience
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക