Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ ഇന്‍ഡോര്‍ ബാസ്‌ക്കറ്റ്‌ബോള്‍ ജൂണ്‍ 30 ന്

ജോര്‍ജ് തോട്ടപ്പുറം Published on 04 June, 2012
ചിക്കാഗോ മലയാളി അസോസിയേഷന്‍ ഇന്‍ഡോര്‍ ബാസ്‌ക്കറ്റ്‌ബോള്‍ ജൂണ്‍ 30 ന്
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇന്‍ഡോര്‍ ബാസ്‌ക്കറ്റ്‌ബോള്‍ മത്സരം നടത്തുന്നു. ജൂണ്‍ 30 ശനിയാഴ്ച 8800 കത്തിലൈനിലുള്ള നൈല്‍സ് പാര്‍ക്ക് ഡിസ്ട്രിക്ട് വകയായ ഫീല്‍ഡ്മാനില്‍ വെച്ചാണ് ഇന്‍ഡോര്‍ ബാസ്‌ക്കറ്റ്‌ബോള്‍ മത്സരം നടത്തപ്പെടുന്നത്.

ജൂനിയര്‍, സീനിയര്‍ വിഭാഗത്തിലായിട്ടാണ് ബാസ്‌ക്കറ്റ് ബോള്‍ മത്സരം നടത്തപ്പെടുന്നതെന്ന് പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അറിയിച്ചു. ആകര്‍ഷകമായ ക്യാഷ് അവാര്‍ഡുകള്‍ മത്സര വിജയികള്‍ക്ക് ലഭിക്കുന്നതായിരിക്കും. ചിക്കാഗോ മലയാളി അസോസിയേഷന്റെ യുവജനവിഭാഗം നേതൃത്വം കൊടുക്കുന്ന ബാസ്‌ക്കറ്റ്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീം ജിയോ വെങങാന്തറ, ജാഷ് നെടിയകാലായില്‍, എമില്‍ മേത്തിപ്പാറ എന്നിവരുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ബെന്നി വാച്ചാച്ചിറ, സണ്ണി വള്ളിക്കളം, ജോര്‍ജ് തോട്ടപ്പുറം, ആഷ്‌ലി ജോര്‍ജ്, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജോജോ വെങ്ങാന്തറ, ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ ബാസ്‌ക്കറ്റ്‌ബോള്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: ജോര്‍ജ് തോട്ടപ്പുറം
ചിക്കാഗോ മലയാളി അസോസിയേഷന്‍ ഇന്‍ഡോര്‍ ബാസ്‌ക്കറ്റ്‌ബോള്‍ ജൂണ്‍ 30 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക