Image

ഓണപ്പാട്ട് 'പൊന്നോണപൂത്താലം' പുറത്തിറങ്ങി

Published on 03 September, 2020
 ഓണപ്പാട്ട് 'പൊന്നോണപൂത്താലം' പുറത്തിറങ്ങി


ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ നിന്നുള്ള കുട്ടിക്കൂട്ടം പാടിയ 'പൊന്നോണപൂത്താലം' എന്ന ആല്‍ബത്തിലെ പുതിയ ഓണപ്പാട്ട് യൂട്യൂബില്‍ തരംഗം തീര്‍ത്തു മുന്നേറുന്നു.

'പൂവാല്‍ തുമ്പി' എന്നു തുടങ്ങുന്ന കൈതപ്രം ദാമോദരന്‍ നന്പൂതിരി വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ആദില്‍ അന്‍സാര്‍, ഗ്രേസ് മരിയ ജോസ്, നിധി സജേഷ്, ക്രിഷ് കിംഗ് കുമാര്‍ ,നേദ്യ ബിനു എന്നീ കുട്ടികളാണ്.

ഹിപ്പോ പ്രൈം പ്രൊഡക്ഷനില്‍ 'പൊന്നോണപൂത്താലം'എന്ന പേരില്‍ പുറത്തിറക്കിയ 6 സൂപ്പര്‍ഹിറ്റ് ഓണപ്പാട്ടുകളുടെ ആല്‍ബത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് 4 മ്യൂസിക്‌സ് ആണ്. 4 മ്യൂസിക്സിന്റെ ഒറിജിനല്‍ സിരീസ് ആയ 'മ്യൂസിക് മഗി''ന്റെ അയര്‍ലന്‍ഡ് എപ്പിസോഡിലൂടെയാണ് ഈ കുട്ടിപ്പാട്ടുകാരെ 4 മ്യൂസിക്‌സ് കണ്ടെത്തിയത്.

അയര്‍ലന്‍ഡില്‍ നിന്നുള്ള19 പുതിയ സിംഗേഴ്‌സിനെയാണ് 4 മ്യൂസിക്‌സ് 'മ്യൂസിക് മഗി''ലൂടെ പരിചയപ്പെടുത്തുന്നത്.16 പുതിയ ഗാനങ്ങളില്‍ 2 എണ്ണം റീലീസ് ആയിട്ടുണ്ട്. മ്യൂസിക് മഗിലെ ഇനിയുള്ള ഗാനങ്ങള്‍ ഉടന്‍ തന്നെ റിലീസിനൊരുങ്ങുകയാണ്. ഗ്ലോബല്‍ മ്യൂസിക് പ്രൊഡക്ഷന്‍ ആണ് മ്യൂസിക് മഗ് എന്ന പ്രോഗ്രാം അയര്‍ലന്‍ഡില്‍ പരിചയപ്പെടുത്തുന്നത്.

'പൊന്നോണപൂത്താല' ത്തിലെ മറ്റു ഗാനങ്ങള്‍ പാടിയിരിക്കുന്നത് എം.ജി. ശ്രീകുമാര്‍, കെ.എസ്. ചിത്ര, ജി.വേണുഗോപാല്‍, മധു ബാലകൃഷ്ണന്‍, വൃന്ദ എന്നിവരാണ്.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക